സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
സേവനോത്സവത്തോടനുബന്ധിച്ച് ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ പ്രൗഢമായ ഖാദി മഹോത്സവത്തിന് തുടക്കം കുറിച്ചു
Posted On:
21 SEP 2025 1:41PM by PIB Thiruvananthpuram
'ഓരോ വീടും സ്വദേശി, വീട് വിടാന്തരവും സ്വദേശി' (ഹർ ഘർ സ്വദേശി, ഘർ-ഘർ സ്വദേശി) എന്ന സന്ദേശം എല്ലാ വീടുകളിലും പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ (കെ.വി.ഐ.സി) സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 23 വരെ രാജ്യത്തുടനീളം ഖാദി മഹോത്സവം 2025 സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പാർലമെന്ററി മണ്ഡലമായ വാരണാസിയിൽ കെ.വി.ഐ.സി ചെയർമാൻ ശ്രീ. മനോജ് കുമാർ 'ഖാദി മഹോത്സവം- 2025' ഉദ്ഘാടനം ചെയ്തു. തുടർന്ന് സെപ്റ്റംബർ 18, 19 തീയതികളിൽ സ്വദേശി, ശുചിത്വം, സ്വാശ്രയത്വം എന്നിവയെ ജനകീയപങ്കാളിത്തവുമായി ബന്ധിപ്പിക്കുന്ന നിരവധി പരിപാടികൾക്ക് , കെ.വി.ഐ.സിയുടെ മുംബൈയിലെ കേന്ദ്ര ഓഫീസ് ആതിഥേയത്വം വഹിച്ചു.
സേവനോത്സവം 2025 (സേവാ പർവ് 2025) ന്റെ ഭാഗമായി സെപ്റ്റംബർ 18-ന് മുംബൈയിലെ ജുഹു ബീച്ചിൽ ഒരു പ്രത്യേക ശുചിത്വ ഡ്രൈവ്-05 സംഘടിപ്പിച്ചു. കെവിഐസി ചെയർമാൻ ശ്രീ മനോജ് കുമാറാണ് ഈ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. വൃത്തിയുള്ളതും ഹരിതാഭവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സജീവമായി പങ്കെടുക്കാൻ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പൗരന്മാരോടും അദ്ദേഹം അഭ്യർത്ഥിച്ചു. നൂറുകണക്കിന് കെ.വി.ഐ.സി ഉദ്യോഗസ്ഥരും ജീവനക്കാരും ആവേശത്തോടെ കാമ്പയിനിൽ പങ്കുചേർന്നു.
ഖാദി മഹോത്സവത്തിൽ, മുംബൈയിലെ കേന്ദ്ര ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം' എന്ന ആശയത്തോടെ, സ്വദേശിയോടുള്ള പ്രതിബദ്ധത പ്രതിജ്ഞയെടുത്തു. പരമ്പരാഗത ഖാദി വസ്ത്രധാരികളായ അവർ ഒരു 'ഖാദി യാത്ര'യിലും പങ്കെടുത്തു. കൂടാതെ, എല്ലാവരും ആവേശത്തോടെ പങ്കെടുത്ത ഊർജ്ജസ്വലമായൊരു സ്വദേശി രംഗോലി മത്സരവും സംഘടിപ്പിച്ചു
SKY
*****
(Release ID: 2169415)
Visitor Counter : 4