ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
സ്വച്ഛതാ ഹി സേവ (SHS) – 2025 പ്രചാരണത്തിന് തുടക്കം കുറിച്ച് ടെക്സ്റ്റൈൽസ് മന്ത്രാലയം
Posted On:
18 SEP 2025 1:55PM by PIB Thiruvananthpuram
ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിനും വൃത്തിക്കും ഉള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സ്വച്ഛതാ ഹി സേവ- 2025 പ്രചാരണത്തിന് തുടക്കം കുറിച്ചതായി ടെക്സ്റ്റൈൽസ് മന്ത്രാലയം അഭിമാനപൂർവ്വം പ്രഖ്യാപിച്ചു. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ഈ ക്യാമ്പയിൻ നടക്കും. 'സ്വച്ഛോത്സവ്' എന്ന ഈ വർഷത്തെ പ്രമേയം, ശുചിത്വത്തെ ഒരു കൂട്ടായ പരിശ്രമമായും സമൂഹ പങ്കാളിത്തത്തിന്റെ ആഘോഷമായും വിഭാവനം ചെയ്ത് ഊന്നൽ നൽകുന്നു. ഈ പ്രമേയത്തിന് കീഴിൽ, മന്ത്രാലയവും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പൗര അവബോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി സംരംഭങ്ങൾ നടത്തും. ഓഫീസ് പരിസരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തും, ജീവനക്കാർ, വിദ്യാർത്ഥികൾ, പൗര സമൂഹങ്ങൾ , പ്രാദേശിക സമൂഹങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നടത്തിയാണ് മന്ത്രാലയം ക്യാമ്പയിനിന് തുടക്കം കുറിച്ചത് :
ന്യൂഡൽഹിയിലെ ഉദ്യോഗ് ഭവനിൽ ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക്, ശുചിത്വം അവരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുമെന്ന സ്വച്ഛതാ പ്രതിജ്ഞ AS&FA (ടെക്‌സ്റ്റൈൽസ്) ചൊല്ലിക്കൊടുത്തു.
മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്വച്ഛതാ പ്രതിജ്ഞ എടുത്തു
മന്ത്രാലയത്തിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ഓഫീസ് കെട്ടിടത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്റ്റാൻഡികൾ( പ്രത്യേക രൂപമാതൃകകൾ )സ്ഥാപിച്ചു
മന്ത്രാലയത്തിന്റെയും അതിന്റെ എല്ലാ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകളുടെ ഡാഷ്‌ബോർഡിൽ സ്വച്ഛതാ ഹി സേവയുടെ ബാനർ അപ്‌ലോഡ് ചെയ്തു
മന്ത്രാലയത്തിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഓഫീസ് കെട്ടിടത്തിലെ പ്രധാന സ്ഥലങ്ങളിൽ സെൽഫി പോയിന്റ് സ്ഥാപിച്ചിട്ടുണ്ട്.
ശുചിത്വ സന്ദേശം വ്യാപിപ്പിച്ചുകൊണ്ട് പരമാവധി അവബോധവും ഇടപെടലും ഉറപ്പാക്കുന്നതിന്, കാമ്പെയ്‌നിന്റെ ഭാഗമായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കിടുന്നു.
SKY
******
(Release ID: 2168338)
Visitor Counter : 9