Posted On:
18 SEP 2025 12:40PM by PIB Thiruvananthpuram
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ടൂറിസം മന്ത്രാലയം പൂർണ്ണമായും തയ്യാറായി.2025 സെപ്റ്റംബർ 15 മുതൽ 30 വരെ തയ്യാറെടുപ്പ് ഘട്ടവും2025 ഒക്ടോബർ 2 മുതൽ 31 വരെ നടപ്പാക്കൽ ഘട്ടവും ആസൂത്രണം ചെയ്തിരിക്കുന്നു.
ഇതിനു മുന്നോടിയായി 2025 ഓഗസ്റ്റ് 26-ന് ഒരു തയ്യാറെടുപ്പ് യോഗം വിളിച്ചുചേർത്തു. ടൂറിസം മന്ത്രാലയത്തിലെ എല്ലാ പ്രോഗ്രാം ഡിവിഷനുകൾ, സ്ഥാപനങ്ങൾ, പ്രാദേശിക ഓഫീസുകൾ എന്നിവയോട് തയ്യാറെടുപ്പ് ഘട്ടത്തിനായുള്ള നിശ്ചിത ലക്ഷ്യങ്ങൾ തിരിച്ചറിയാൻ നിർദ്ദേശിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്കായി തിരിച്ചറിഞ്ഞവയിൽ ഇവ ഉൾപ്പെടുന്നു:
• വൃത്തിയാക്കേണ്ട സ്ഥലങ്ങളുടെ തിരിച്ചറിയൽ, സ്ഥല പരിപാലനം, സൗന്ദര്യവൽക്കരണം
• അനാവശ്യവും ഉപയോഗശൂന്യവുമായ വസ്തുക്കൾ നീക്കം ചെയ്യൽ
• പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന ഗവൺമെന്റുകൾ എന്നിവരുടെ രേഖാമൂലമുള്ള ഇടപാടുകൾ ,
മന്ത്രാലയങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ, പാർലമെന്ററി നിർദ്ദേശങ്ങൾ, പ്രധാനമന്ത്രിയുടെ ഓഫീസ് റഫറൻസുകൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കൽ
• പൊതുജന പരാതികളും അപ്പീലുകളും പരിഹരിക്കൽ
• നിയമങ്ങൾ/നടപടിക്രമങ്ങൾ ലളിതമാക്കുകയും രേഖകളുടെ കൈകാര്യ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യൽ
• ഇ-മാലിന്യങ്ങൾ തിരിച്ചറിയലും നിർമ്മാർജ്ജനവും
സ്പെഷ്യൽ കാമ്പെയ്ൻ 4.0 കാലയളവിൽ കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
19,680 ചതുരശ്ര അടി സ്ഥലം വൃത്തിയാക്കി
ഉപയോഗയോഗ്യമാക്കുകയും പാഴ് വസ്തുക്കൾ കൈമാറ്റം ചെയ്തതിൽ നിന്ന് 14,04,521രൂപ നേടുകയും ചെയ്തു.
കൂടാതെ 6,826 കടലാസ് ഫയലുകൾ തീർപ്പാക്കുകയും 1,915 ഇ-ഫയലുകൾ അവസാനിപ്പിക്കുകയും ചെയ്തു.
രാജ്യത്തുടനീളം
447 ശുചിത്വ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു.
കേന്ദ്ര ഗവൺമെന്റ് ഒക്ടോബർ 2 മുതൽ 31 വരെ 'പ്രത്യേക കാമ്പെയ്‌ൻ 5.0' ആചരിക്കും . ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ശുചിത്വം ഉറപ്പാക്കുന്നതിലും പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ തീർപ്പാക്കുന്നതിലും ഇതിലൂടെ പ്രത്യേക ശ്രദ്ധ നൽകാൻ ലക്ഷ്യമിടുന്നു.