റെയില്‍വേ മന്ത്രാലയം
ഒക്ടോബർ 1 മുതൽ ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധം
Posted On:
15 SEP 2025 6:57PM by PIB Thiruvananthpuram
സാധാരണ ഉപയോക്താക്കൾക്കു റിസർവേഷൻ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നതിനും ദുരുപയോഗത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനും, പുതിയ നടപടിക്രമങ്ങളുമായി റെയിൽവേ. 01.10.2025 മുതൽ നടപ്പിലാക്കുന്ന ഈ പുതിയ തീരുമാനപ്രകാരം, ആധാർ അപ്‌ലോഡ് ചെയ്തു സാക്ഷ്യപ്പെടുത്തിയ ഉപയോക്താക്കൾക്കു മാത്രമേ ജനറൽ റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റ്/മൊബൈൽ ആപ്ലിക്കേഷൻവഴി ജനറൽ റിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർവൽക്കൃത പിആർഎസ് കൗണ്ടറുകൾ വഴിജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തിൽ മാറ്റമില്ല. ജനറൽ റിസർവേഷൻ ആരംഭിച്ച് ആദ്യ 10 മിനിറ്റിൽ, റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്കുള്ള നിയന്ത്രണവും തുടരും.
****
(Release ID: 2167021)
Visitor Counter : 2