ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ പി നദ്ദ അവലോകനം ചെയ്തു

സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുക ലക്‌ഷ്യം

Posted On: 11 SEP 2025 2:11PM by PIB Thiruvananthpuram
സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ രാജ്യത്തെ  ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ 2025 സെപ്റ്റംബർ 10- ന് അവലോകനം ചെയ്തു.

അവലോകന വേളയിൽ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലുമുള്ള ഇപ്പോളത്തെ  സ്ഥിതിയും പ്രധാന വെല്ലുവിളികളും ശ്രീ നദ്ദ വിലയിരുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവാഹക ജീവികൾ വഴിയുണ്ടാകുന്ന പകർച്ചവ്യാധികളുടെ ആഘാതം കുറയ്ക്കുന്നതിൽ നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും, പ്രത്യേകിച്ച് ഈ ഉയർന്ന അപകടസാധ്യതയുള്ള കാലയളവിൽ, പ്രതിരോധ, നിയന്ത്രണ നടപടികൾ ഊർജിതമാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സമൂഹങ്ങളോടും അഭ്യർത്ഥിച്ചു.

ഡെങ്കിപ്പനി, മലേറിയ എന്നിവ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി വരും മാസങ്ങളിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികളും സമൂഹാവബോധ പ്രവർത്തനങ്ങളും ഊർജിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രി എല്ലാ മുഖ്യമന്ത്രിമാരോടും ആഹ്വാനം ചെയ്തു.

രോഗാണുക്കൾ വഴി പകരുന്ന രോഗങ്ങൾക്കെതിരെ   അടിയന്തരവും ഏകോപിതമാവുമായ നടപടിയുടെ ആവശ്യകത ശ്രീ. നദ്ദ ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികൾ നേരിട്ട് അവലോകനം ചെയ്ത് 20 ദിവസത്തിനുള്ളിൽ കർമ്മ പദ്ധതികൾ തയ്യാറാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയോട് സമൂഹ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആവശ്യപ്പെട്ടു.

പര്യാപ്തമായ മരുന്നുകൾ, രോഗനിർണയ സംവിധാനങ്ങൾ, കിടക്കകൾ, കൊതുക് വിമുക്ത പരിസരങ്ങൾ എന്നിവ കേന്ദ്ര സർക്കാരിനു കീഴിലുള്ളതുൾപ്പെടെയുള്ള ആശുപത്രികൾ ഉറപ്പാക്കണം. അടുത്തിടെ പെയ്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് പ്രജനന കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ, പ്രതിരോധ നടപടികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സമൂഹ പങ്കാളിത്തവും വ്യക്തിഗത സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി തീവ്രമായ വിവര-വിദ്യാഭ്യാസ-ആശയവിനിമയവും (ഐ.ഇ.സി), സമൂഹമാധ്യമപ്രചാരണവും തുടരും. ഡെങ്കിപ്പനി സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നതിനും മുൻകൂർ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനുമായി ഡൽഹിയിലും എൻ.സി.ആറിലും പ്രത്യേകമായി ഒരു ഉന്നതതല അവലോകന യോഗം സംഘടിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.


മലേറിയയെ നേരിടുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അടിവരയിട്ടു. 2015 നും 2024 നും ഇടയിൽ മലേറിയ കേസുകളിൽ 78 ശതമാനത്തിലധികം കുറവും, മലേറിയ സംബന്ധമായ മരണങ്ങളിൽ ഏകദേശം 78 ശതമാനത്തോളം കുറവും രാജ്യം കൈവരിച്ചു. കൂടാതെ, 2022-24 കാലയളവിൽ 160 ജില്ലകളിൽ ഒരൊറ്റ മലേറിയ കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിട്ടില്ല. കൂടാതെ മൂന്ന് സംസ്ഥാനങ്ങൾ ഒഴികെ 33 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ കേവലം ഒന്നിൽ താഴെയുള്ള വാർഷിക പരാദബാധ(എ.പി.ഐ)നിരക്ക് കൈവരിക്കുകയും ചെയ്തു.


മലേറിയ നിർമാർജനത്തിനായുള്ള ദേശീയ തന്ത്രപ്രധാന പദ്ധതി (2023-27), തത്സമയ അവലോകനത്തിനായി സംയോജിത ആരോഗ്യ നിർവഹണ വേദി (ഐ.എച്ച്.ഐ.പി) നടപ്പാക്കൽ, ആശ വർക്കർമാർക്കുള്ള മെച്ചപ്പെടുത്തിയ ആനുകൂല്യങ്ങൾ, ഈടുറ്റ കീടനാശിനി വലകളുടെ (എൽ.എൽ.ഐ.എൻ) വൻതോതിലുള്ള വിതരണം, ലബോറട്ടറി ടെക്‌നീഷ്യൻമാർക്ക് പുത്തനുണർവേകുന്ന പരിശീലനങ്ങൾ, 'സീറോ മലേറിയ' പദവി നേടുന്ന ജില്ലകളെ അംഗീകരിക്കൽ എന്നിങ്ങനെ മലേറിയ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2030 ഓടെ മലേറിയയെ ഇല്ലാതാക്കുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലഡാക്ക് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വ്യാപകമായി കാണപ്പെടുന്നതായും, മഴക്കാലത്തും മഴക്കാലത്തിനു ശേഷവുമുള്ള കാലയളവിലും പകർച്ചവ്യാധിവ്യാപനത്തിനുള്ള സാധ്യത ഏറ്റവും കൂടുതലാണെന്നും ഡെങ്കിപ്പനിയെക്കുറിച്ച് പരാമർശിക്കവെ ശ്രീ. നദ്ദ അഭിപ്രായപ്പെട്ടു. നിരീക്ഷണം, കാര്യ നിർവഹണം, രോഗാണുവാഹക നിയന്ത്രണം, മേഖലാതല ഏകോപനം, സാമൂഹികാവബോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാന വെക്റ്റർ-ബോൺ ഡിസീസ് സെല്ലുകൾ വഴിയാണ് ദേശീയ ഡെങ്കി നിയന്ത്രണ കാര്യനയം നടപ്പിലാക്കപ്പെടുന്നത്.


സൗജന്യ പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന 869 സെന്റിനൽ സർവൈലൻസ് (ജാഗ്രതാ നിരീക്ഷണ) ആശുപത്രികളും 27 ഉന്നതതല റഫറൽ ലബോറട്ടറികളും മുഖേന കേന്ദ്രസർക്കാർ രോഗനിർണയ ശേഷി ശാക്തീകരിച്ചിട്ടുണ്ട്. 2025 ൽ ഇതുവരെ 5,520-ലധികം ഡെങ്കിപ്പനി രോഗനിർണയ കിറ്റുകളും 2,530 ചിക്കുൻഗുനിയ രോഗനിർണയ കിറ്റുകളും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്.
 
SKY
 
*****

(Release ID: 2165713) Visitor Counter : 2
Read this release in: English , Urdu , Hindi , Marathi