ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ലോക്‌സഭാ സ്പീക്കർ സിപിഎ ഇന്ത്യാ റീജിയൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും

Posted On: 10 SEP 2025 5:08PM by PIB Thiruvananthpuram

ലോക്‌സഭാ സ്പീക്കറും സിപിഎ ഇന്ത്യാ റീജിയൻ  ചെയർപേഴ്സണുമായ ശ്രീ ഓം ബിർല 2025 സെപ്റ്റംബർ 11-ന് ബെംഗളൂരുവിലെ വിദാന സൗധയിൽ നടക്കുന്ന കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ (സിപിഎ) ഇന്ത്യാ റീജിയന്റെ 11-ാമത്  സമ്മേളനം  ഉദ്ഘാടനം ചെയ്യും."നിയമനിർമ്മാണ സഭകളിലെ സംവാദങ്ങളും ചർച്ചകളും: ജനങ്ങളുടെ വിശ്വാസം വളർത്തുക; അഭിലാഷങ്ങൾ നിറവേറ്റുക" എന്നതാണ് ഈ സമ്മേളനത്തിന്റെ അജണ്ടയിലെ മുഖ്യ വിഷയം

വിദാന സൗധയിലെ പ്രൗഢഗംഭീര അങ്കണത്തിൽ  നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ  സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള ചെയർപേഴ്‌സണർമാർ/സ്പീക്കർമാർ ഉൾപ്പെടുന്ന  അധ്യക്ഷന്മാർ പങ്കെടുക്കും.

സെപ്റ്റംബർ 11 മുതൽ 13 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന  ഈ പരിപാടി  സിപിഎ കർണാടക  നിയമസഭയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ഈ അവസരത്തിൽ ശ്രീ ബിർല ഒരു പ്രദർശനം  ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം  ഒരു സ്മരണികയും പുറത്തിറക്കും.

വിദേശ പാർലമെന്റുകളിൽ നിന്നുള്ള അധ്യക്ഷന്മാരെയും, സിപിഎയുടെ ചെയർപേഴ്സണെയും സെക്രട്ടറി ജനറലിനെയും  കോൺഫറൻസിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സമ്മേളനത്തിലുടനീളം, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടുന്ന പ്രതിനിധികൾ പാർലമെന്ററി പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ഇന്ത്യയിലുടനീളമുള്ള പാർലമെന്ററി സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും കാഴ്ചപ്പാടുകൾ കൈമാറുന്നതിനും മികച്ച രീതികൾ പങ്കിടുന്നതിനും പ്ലീനറി സെഷനുകൾ  വേദിയൊരുക്കും.


(Release ID: 2165529) Visitor Counter : 3