തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

രാജ്യവ്യാപകമായി SIR നടപ്പാക്കൽ: തയ്യാറെടുപ്പു വിലയിരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം വിളിച്ചുചേർത്ത് ECI

Posted On: 10 SEP 2025 8:30PM by PIB Thiruvananthpuram

ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ ഇക്കൊല്ലത്തെ മൂന്നാം സമ്മേളനം വിളിച്ചുചേർത്തു. ന്യൂഡൽഹിയിലെ ഇന്ത്യ അന്താരാഷ്ട്ര ജനാധിപത്യ-തെരഞ്ഞെടുപ്പുനടത്തിപ്പു സ്ഥാപന(IIIDEM)ത്തിലായിരുന്നു സമ്മേളനം.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്തു. രാജ്യവ്യാപകമായി SIR നടത്തുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും CEO-മാരുടെ ഓഫീസിന്റെ തയ്യാറെടുപ്പുകൾ കമ്മീഷൻ വിലയിരുത്തി.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ CEO-മാർക്കുള്ള അനുഭവപാഠത്തിനായി തന്ത്രങ്ങൾ, പരിമിതികൾ, സ്വീകരിച്ച മികച്ച സമ്പ്രദായങ്ങൾ എന്നിവ ബിഹാർ CEO അവതരിപ്പിച്ചു.

അവസാനം പൂർത്തിയാക്കിയ SIR പ്രകാരം, അതതു സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശത്തെയും നിലവിലുള്ള വോട്ടർമാരുടെ എണ്ണം, അവസാന SIRന്റെ യോഗ്യത തീയതി, വോട്ടർപട്ടിക എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ CEO-മാർ വിശദമായി അവതരിപ്പിച്ചു. മുൻ SIR-നുശേഷം വോട്ടർപട്ടിക ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെയും സംസ്ഥാന/കേന്ദ്രഭരണപ്രദേശ CEO വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന്റെയും നിലയും CEO-മാർ അവതരിപ്പിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിലവിലുള്ള വോട്ടർമാരെ അവസാന SIR പ്രകാരമുള്ള വോട്ടർമാർക്കൊപ്പം ചേർത്തതിന്റെ വിവരങ്ങളും അവർ പങ്കുവച്ചു.

ഒരു പോളിങ് സ്റ്റേഷനിലും 1200-ൽ കൂടുതൽ വോട്ടർമാരില്ലെന്ന് ഉറപ്പാക്കാനുള്ള കമ്മീഷന്റെ ഉദ്യമം ഏകീകൃതമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ, പോളിങ് സ്റ്റേഷൻ പുനഃസംഘടിപ്പിക്കുന്നതിന്റെ നിലയും അവലോകനം ചെയ്തു.

അർഹതയുള്ള പൗരന്മാരെ ആരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അർഹതയില്ലാത്ത വ്യക്തികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കാൻ CEO-മാർ നിർദേശിച്ച രേഖകളും പങ്കുവച്ചു. അർഹതയുള്ള പൗരന്മാർക്ക് എളുപ്പത്തിൽ വോട്ടുരേഖപ്പെടുത്താൻ ഈ രേഖകൾ പ്രോത്സാഹിപ്പിക്കണമെന്ന് ആവർത്തിച്ചു.

DEO-മാർ, ERO-മാർ, AERO-മാർ, BLO-മാർ, BLA-മാർ എന്നിവരുടെ നിയമനത്തിന്റെയും പരിശീലനത്തിന്റെയും സ്ഥിതിയും കമ്മീഷൻ അവലോകനം ചെയ്തു.

 

-AT-


(Release ID: 2165448) Visitor Counter : 2
Read this release in: English , Urdu , Marathi