സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ബിഹാറിലെ ബക്‌സർ-ഭഗൽപൂർ ഹൈ-സ്പീഡ് ഇടനാഴിയിലെ 4-വരി ഗ്രീൻഫീൽഡ് പ്രവേശന-നിയന്ത്രിത മൊകാമ-മുംഗർ ഭാഗം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
മൊത്തം പദ്ധതി ദൈർഘ്യം 82.4 കിലോമീറ്റർ, പദ്ധതി അടങ്കൽ 4447.38 കോടി രൂപ
Posted On:
10 SEP 2025 3:02PM by PIB Thiruvananthpuram
ബിഹാറിലെ ബക്‌സർ-ഭഗൽപൂർ ഹൈ-സ്പീഡ് കോറിഡോറിൽ 4-വരി ഗ്രീൻഫീൽഡ് ആക്‌സസ്-നിയന്ത്രിത മൊകാമ-മുംഗർ ഭാഗം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. മൊത്തം 82.400 കിലോമീറ്റർ ദൈർഘ്യവും 4447.38 കോടി രൂപ മൂലധന ചെലവും ഉൾപ്പെടുന്നതാണ് പദ്ധതി.
അനുബന്ധം-I ലെ മാപ്പിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ഭഗൽപൂരുമായി ബന്ധിപ്പിക്കുന്ന മൊകാമ, ബരാഹിയ, ലഖിസരായ്, ജമാൽപൂർ, മുൻഗർ തുടങ്ങിയ പ്രധാന പ്രാദേശിക നഗരങ്ങളിലൂടെ ഈ ഭാഗം കടന്നുപോവുകയോ കണക്റ്റിവിറ്റി നൽകുകയോ ചെയ്യുന്നു.
കിഴക്കൻ ബിഹാറിലെ മുംഗർ-ജമാൽപൂർ-ഭഗൽപൂർ ബെൽറ്റ് ഓർഡിനൻസ് ഫാക്ടറി (നിലവിലുള്ള തോക്ക് ഫാക്ടറിയും പ്രതിരോധ മന്ത്രാലയം ഓർഡനൻസ് ഫാക്ടറി ഇടനാഴിയുടെ ഭാഗമായി നിർദ്ദേശിക്കുന്ന ഒരു ഫാക്ടറിയും), ലോക്കോമോട്ടീവ് വർക്ക്ഷോപ്പ് (ജമാൽപൂരിൽ), ഭക്ഷ്യ സംസ്കരണം (ഉദാ. മുംഗറിലെ ഐടിസി), അനുബന്ധ ലോജിസ്റ്റിക്സ് & വെയർഹൗസിംഗ് ഹബ്ബുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന വ്യാവസായിക മേഖലയായി വളർന്നുവരികയാണ്. ഭഗൽപൂരി സിൽക്ക് (ഭഗൽപൂരിലെ നിർദ്ദിഷ്ട ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയുടെ വിശദാംശങ്ങൾ) നയിക്കുന്ന ഒരു ടെക്സ്റ്റൈൽ, ലോജിസ്റ്റിക്സ് കേന്ദ്രമായി ഭഗൽപൂർ വേറിട്ടുനിൽക്കുന്നു. ഭക്ഷ്യ പാക്കേജിംഗ്, സംസ്കരണം, കാർഷിക-വെയർഹൗസിംഗ് എന്നിവയ്ക്കുള്ള ഒരു മേഖലയായി ബരാഹിയ വളർന്നുവരികയാണ്. ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ഭാവിയിൽ മൊകാമ-മുംഗർ മേഖലയിലെ ചരക്ക് നീക്കവും ഗതാഗതവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രവേശന നിയന്ത്രിതമായ 4-വരി ഇടനാഴിയിൽ, ക്ലോസ് ടോളിംഗ് സംവിധാനത്തിലൂടെ ഗതാഗത വേഗത മണിക്കൂറിൽ ശരാശരി 80 കിലോമീറ്ററും, രൂപകൽപ്പന പ്രകാരമുള്ള വേഗത മണിക്കൂറിൽ 100 കിലോമീറ്ററും കൈവരിക്കാനാകും. യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും, ഇതിലൂടെ മൊത്തത്തിലുള്ള യാത്രാ സമയം ഏകദേശം 1.5 മണിക്കൂറായി കുറയുകയും ചെയ്യുന്നു.
82.40 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പദ്ധതി ഏകദേശം 14.83 ലക്ഷം നേരിട്ടുള്ള മനുഷ്യദിന തൊഴിലവസരങ്ങളും 18.46 ലക്ഷം പരോക്ഷ മനുഷ്യദിന തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിർദ്ദിഷ്ട ഇടനാഴിക്ക് സമീപത്തായുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ വർദ്ധനവ് കാരണം ഈ പദ്ധതി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

***
SK
(Release ID: 2165297)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Nepali
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada