ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ഫിഷറീസ് മേഖലാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഐജിഒഎം പങ്കാളിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അധ്യക്ഷത വഹിച്ചു

Posted On: 06 SEP 2025 6:15PM by PIB Thiruvananthpuram
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പിൽ സാമൂഹിക, ക്ഷേമ, സുരക്ഷാ മേഖലകളെക്കുറിച്ച് അനൗപചാരിക മന്ത്രിതല സംഘത്തിന്റെ (ഐജിഒഎം) നേതൃത്വത്തിൽ തല്പരകക്ഷികളുടെ ഒരു കൂടിയാലോചന യോഗം ഇന്ന് ഹൈബ്രിഡ് രീതിയിൽ നടന്നു. ഫിഷറീസ് മേഖലയ്ക്കായുള്ള ഐജിഒഎം-ന്റെ നാല് സ്തംഭങ്ങൾ- നിയമനിർമ്മാണം, നയ രൂപീകരണം, സ്ഥാപനവൽക്കരണം, പ്രവർത്തനങ്ങളിലെ പരിഷ്കാരങ്ങൾ എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനാണ് യോഗം നടന്നത്. കേന്ദ്രഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അഥവാ ലാലൻ സിംഗ് യോഗത്തിന് വെർച്വലായി അധ്യക്ഷത വഹിച്ചു. 2047 ഓടെ വിക്സിത ഭാരതം എന്ന കാഴ്ചപ്പാടിന് അനുസൃതമായി മത്സ്യബന്ധന മേഖലയിലെ ഉൽപാദനം, ഉൽപ്പാദനക്ഷമത, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വെല്ലുവിളികളും പരിഷ്കാരങ്ങളും തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് ഫിഷറീസ് വകുപ്പ് (ഡിഒഎഫ്) സെക്രട്ടറി ശ്രീ അഭിലക്ഷ് ലിഖി നേതൃത്വം നൽകി.
 
 
 മത്സ്യബന്ധന മേഖലയിലെ ഉൽപാദനം, ഉൽപ്പാദനക്ഷമത, കയറ്റുമതി എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിഷ്‌കരണ കർമ്മ പദ്ധതി തയ്യാറാക്കാൻ തല്പരകക്ഷികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനിവാര്യമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉൾനാടൻ സംസ്ഥാനങ്ങളുടെ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത കയറ്റുമതി സാധ്യതകൾ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടപ്പിലാക്കിയ പുതു തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ഈ നടപടി ഫിഷറീസ് മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന് വലിയ ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്തുന്നതിന് രാജ്യത്തെ മത്സ്യ ഉൽപ്പാദനശേഷി ഹെക്ടറിന് 5 ടൺ എന്ന കണക്കിൽ നിന്ന് ഹെക്ടറിന് 7 ടണ്ണായി വർദ്ധിപ്പിക്കുന്നതിന് കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി താത്പരകക്ഷികളോട് അഭ്യർത്ഥിച്ചു.
 
കയറ്റുമതി വിപണിയുടെ വൈവിധ്യവൽക്കരണം, ഉൽ‌പന്നങ്ങളുടെ സർട്ടിഫിക്കേഷൻ, മത്സ്യ സംസ്കരണ പ്രവർത്തനങ്ങളിൽ സാങ്കേതിക സംയോജനം, ശീതീകരണ ശൃംഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കൽ, സംസ്കരണ ശേഷി വർദ്ധിപ്പിക്കൽ, ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ശക്തമായ ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കൽ എന്നിവയിലും കേന്ദ്ര മന്ത്രി ഊന്നൽ നൽകി. രാജ്യത്തെ 8 കോടിയിലധികം പേരുടെ ഉപജീവനമാർഗ്ഗത്തെ മത്സ്യബന്ധന മേഖല നേരിട്ടും അല്ലാതെയും പിന്തുണയ്ക്കുന്നതായി ശ്രീ സിംഗ് പറഞ്ഞു. മേഖലയുടെ ഘടനാപരമായ പരിവർത്തനത്തിനായുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. നിയമനിർമ്മാണം, നയ രൂപീകരണം, സ്ഥാപന വൽക്കരണം, പ്രവർത്തന പരിഷ്കാരങ്ങൾ എന്നീ നാല് പ്രധാന സ്തംഭങ്ങളിൽ കേന്ദ്രീകരിച്ച സമഗ്രമായ ഒരു പരിഷ്കരണ കർമ്മ പദ്ധതി വികസിപ്പിക്കുന്നതിനുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് ഐ‌ജി‌ഒ‌എം രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്തംഭങ്ങൾ, പ്രതിരോധശേഷിയുള്ളതും സമഗ്രവും കയറ്റുമതി അധിഷ്ഠിതവുമായ ഒരു മത്സ്യബന്ധന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് വഴികാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
 
പിഎംഎംഎസ് വൈ പിഎം-എംകെഎസ്എസ് വൈ പദ്ധതി, നീല സമ്പദ് വ്യവസ്ഥ സംരംഭം എന്നിവയുമായി സംസ്ഥാനതല തന്ത്രങ്ങൾ യോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ക്വാറന്റൈൻ കേന്ദ്രങ്ങളുടെ വികസനം, മൂല്യവർദ്ധനയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം, സംസ്കരണ ശേഷി വർദ്ധിപ്പിക്കൽ, ഏകജാലക പരിഹാര സംവിധാനത്തിന്റെ ആവശ്യകത, മെച്ചപ്പെട്ട നിരീക്ഷണം, ഏകീകൃത ഭൂമി പാട്ട നയം/വൈദ്യുതി താരിഫ് എന്നിവയുടെ ആവശ്യകത, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക വിപണികളും ഗതാഗത സൗകര്യങ്ങളും സഹിതം ശീതീകരണ സംഭരണികൾ സ്ഥാപിക്കൽ, ഗുണനിലവാരമുള്ള വിത്തുകൾക്കായി വിത്ത് ബാങ്കുകളുടെ വികസനം, കർഷകർക്ക് മികച്ച വായ്പ ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ മേഖലയിലെ പങ്കാളികൾ അവരുടെ വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മൂല്യവർദ്ധനയ്ക്കായുള്ള കേന്ദ്രീകൃത പരിശീലന സ്ഥാപനങ്ങൾ കർഷകരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. കൂടാതെ രാജ്യത്തുടനീളം കയറ്റുമതി സൗകര്യ കൗണ്ടറുകൾ സ്ഥാപിക്കുന്നത്, കയറ്റുമതി സുഗമമാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഉയർന്നുവരുന്ന തൊഴിൽ സാധ്യതകൾക്കായി ശേഷി വികസന മൊഡ്യൂളുകൾ രൂപപ്പെടുത്തൽ, ലവണ ജല മത്സ്യകൃഷി വികസിപ്പിക്കൽ, പാരിസ്ഥിതിക ലേബലിംഗ് പ്രോത്സാഹിപ്പിക്കൽ, വിപണിയുടെ പുനരുജീവനശേഷി വർദ്ധിപ്പിക്കുന്നതിന് ഉയർന്ന മൂല്യമുള്ള ഇനങ്ങളുടെ കയറ്റുമതി വൈവിധ്യവൽക്കരിച്ചുകൊണ്ട് ബ്രാൻഡ് ഇന്ത്യയെ ശക്തിപ്പെടുത്തൽ എന്നിവയിലും
 ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.
*********************

(Release ID: 2164442) Visitor Counter : 2