രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയുടെ ഓണാശംസകൾ
Posted On:
04 SEP 2025 6:02PM by PIB Thiruvananthpuram
ഓണത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ആശംസാ സന്ദേശം നൽകി: -
“ഓണത്തിന്റെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന കേരളീയരായ സഹോദരീ സഹോദരന്മാർക്ക് എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.
വിളവെടുപ്പിന്റെ ആഘോഷമായ ഓണം , കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അതുല്യ ഉദാഹരണമാണ്. സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങൾക്കപ്പുറം
ഒരുമയുടെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ കർഷകരോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഓണം
ഈ ആഘോഷ വേളയിൽ നമ്മുടെ സാംസ്കാരിക വൈവിധ്യത്തെ ആദരിക്കാനും ദേശീയ ഐക്യത്തെ ശക്തിപ്പെടുത്താനും പ്രതിജ്ഞയെടുക്കാം.
**********************
(Release ID: 2164006)
Visitor Counter : 2