ധനകാര്യ മന്ത്രാലയം
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി യുപിഎസിൽ നിന്ന് എൻപിഎസിലേക്ക് വൺ-വേ സ്വിച്ച് സൗകര്യം ഏർപ്പെടുത്തി
2025 സെപ്റ്റംബർ 30 ആയിരിക്കും യുപിഎസ് തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി
Posted On:
04 SEP 2025 5:27PM by PIB Thiruvananthpuram
യോഗ്യതയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി(യുപിഎസ്) ഏർ പ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാരിൻറെ ധനകാര്യ മന്ത്രാലയം, F. No. FX-1/3/2024-PR dated 24.01.2025. വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി, ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് (എൻപിഎസ്) മാറുന്നതിന് ഒറ്റത്തവണ, വൺ-വേ സ്വിച്ച് സൗകര്യം അവതരിപ്പിക്കുന്ന ഓഫീസ് മെമ്മോറാണ്ടം നമ്പർ 1/3/2024-PR dated 25.08.2025, ധനകാര്യ സേവന വകുപ്പ്പുറപ്പെടുവിച്ചു.
i. യുപിഎസിനു കീഴിലുള്ള യോഗ്യരായ ജീവനക്കാർക്ക് ഒരു തവണ മാത്രമേ എൻപിഎസിലേക്ക് മാറാൻ കഴിയൂ. മാറിക്കഴിഞ്ഞാൽ പിന്നെ യുപിഎസിലേക്ക് തിരികെ പോകാൻ കഴിയില്ല.
ii. സൂപ്പർആനുവേഷന് കുറഞ്ഞത് ഒരു വർഷം മുമ്പോ സ്വമേധയാ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പോ ഏതാണോ ബാധകം, അതനുസരിച്ച് മാറ്റം നടപ്പിലാക്കണം.
iii. പിരിച്ചുവിടൽ, പുറത്താക്കൽ അല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ എന്നിവ ബാധകമായവർക്കും അച്ചടക്ക നടപടികൾ നേരിടുകയോ പരിഗണിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലിലുള്ളവർക്കും മാറ്റം അനുവദിക്കില്ല.
iv. നിശ്ചിത സമയത്തിനുള്ളിൽ മാറാൻ തയ്യാറാകാത്തവർ യുപിഎസിൽ തന്നെ തുടരും.
v. എൻപിഎസ് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് 2025 സെപ്റ്റംബർ 30 ന് ശേഷം യുപിഎസ് തിരഞ്ഞെടുക്കാൻ കഴിയില്ല.
വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷ ആസൂത്രണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുൻകൂട്ടി അവസരം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. യുപിഎസ് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് എൻപിഎസിലേക്ക് മാറുന്നതിനുള്ള അവസരം നിശ്ചിത തീയതിവരെ നിലനിർത്താൻ കഴിയും.
കുറിപ്പ്: യോഗ്യരായ ജീവനക്കാർക്കും എൻപിഎസിൽ മുമ്പ് വിരമിച്ചവർക്കും യുപിഎസ് തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.
**************
(Release ID: 2164002)
Visitor Counter : 2