പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സിവിൽ സർവീസസ് (ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കൽ) ചട്ടങ്ങൾ 2025 -ൻറെ വിജ്ഞാപനം

Posted On: 04 SEP 2025 11:48AM by PIB Thiruvananthpuram
കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് സെൻട്രൽ സിവിൽ സർവീസസ് (ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കൽ) നിയമങ്ങൾ 2025 ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തു. NPS -ന് കീഴിൽ ഉൾപ്പെട്ടിരിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ഏകീകൃത പെൻഷൻ സ്കീം (UPS)  തിരഞ്ഞെടുക്കുന്ന പക്ഷം ലഭിക്കുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സേവനകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഈ നിയമങ്ങൾ. ഏകീകൃത പെൻഷൻ സ്കീം (UPS) അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ 24.08.2024 ന് അംഗീകാരം നൽകിയിരുന്നു. അതനുസരിച്ച്, NPS-ന് കീഴിലുള്ള ഒരു ഓപ്ഷൻ/സ്കീമായി കേന്ദ്ര ധനകാര്യ സേവന വകുപ്പ് 24.01.2025 ന് UPS വിജ്ഞാപനം ചെയ്തു. ഇതിനായി NPS-ന് കീഴിൽ വരുന്ന ജീവനക്കാർ അവരുടെ ഓപ്ഷൻ സമർപ്പിക്കണം.

ഏകീകൃത പെൻഷൻ സ്കീം 01.04.2025  മുതൽ പ്രാബല്യത്തിൽ വന്നു . ഇതിന് പിന്നാലെ  പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) 19.03.2025 -ന്  ദേശീയ  പെൻഷൻ  സംവിധാന(NPS)ത്തിന്  കീഴിൽ ഏകീകൃത പെൻഷൻ സ്കീം പ്രാബല്യത്തിൽ വരുത്തൽ ചട്ടങ്ങൾ, 2025 വിജ്ഞാപനം ചെയ്തു.

2025 ലെ സെൻട്രൽ സിവിൽ സർവീസസ് (ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കൽ) നിയമങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി :
  1. ഏകീകൃത പെൻഷൻ പദ്ധതിയിൽ അംഗത്വം
  2.  വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് അല്ലെങ്കിൽ VRSന് 3 മാസം മുമ്പ് UPS-ൽ നിന്ന് NPS-ലേക്ക് മാറാനുള്ള സൗകര്യം.
  3. ജീവനക്കാരുടെയും സർക്കാരിന്റെയും സംഭാവനകൾ
  4. NPS അക്കൗണ്ടിലേക്കുള്ള സംഭാവനകളുടെ രജിസ്ട്രേഷനും ക്രെഡിറ്റും വൈകിയാൽ സർക്കാർ ജീവനക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം
  5. സർവീസിനിടെ സർക്കാർ ജീവനക്കാരന്  മരണമോ അംഗവൈകല്യമോ ഉണ്ടായാൽ CCS (പെൻഷൻ) നിയമങ്ങൾ അല്ലെങ്കിൽ UPS  നിയന്ത്രണങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കുള്ള ഓപ്ഷൻ.
  6. സൂപ്പർആനുവേഷൻ, കാലാവധിക്ക് മുൻപുള്ള  വിരമിക്കൽ, സ്വമേധയാ വിരമിക്കൽ, സ്വയംഭരണ സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ ഉള്ള വിരമിക്കൽ, അസാധുവാക്കൽ, സർവീസിൽ നിന്നുള്ള രാജി എന്നിവയിലൂടെ വിരമിക്കുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ.
  7. നിർബന്ധിത വിരമിക്കൽ / പിരിച്ചുവിടൽ / സർവീസിൽ നിന്ന് നീക്കം ചെയ്യൽ എന്നിവയുടെ ഫലം
  8. വിരമിക്കൽ സമയത്ത് നിലനിൽക്കുന്ന വകുപ്പുതല/ജുഡീഷ്യൽ നടപടികളുടെ ഫലം.
 
*****

(Release ID: 2163665) Visitor Counter : 2