തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

വ്യാജ PMVBRY പോർട്ടലുകൾക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു

Posted On: 03 SEP 2025 3:53PM by PIB Thiruvananthpuram

https://viksitbharatrozgaryojana.org/ and https://pmviksitbharatrozgaryojana.com/  തുടങ്ങിയ ചില വെബ്‌സൈറ്റുകൾ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനങ്ങളാണെന്ന് തെറ്റായി അവകാശപ്പെടുകയും മന്ത്രാലയത്തിന്റെ പേരിൽ ഇന്ത്യയിലുടനീളം റിക്രൂട്ട്‌മെന്റിനായി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ വെബ്‌സൈറ്റുകളുമായോ അവയുടെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. അത്തരം പോർട്ടലുകൾ വഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ, ഇടപഴകുകയോ, പണമടയ്ക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്ന പ്രധാനമന്ത്രിവികസിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ ഓഗസ്റ്റിൽ പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരമുള്ള ആധികാരിക വിവരങ്ങൾക്കും സേവനങ്ങൾക്കും, തൊഴിലുടമകൾക്ക് https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം.

വ്യാജ വെബ്‌സൈറ്റുകൾക്കും തെറ്റായ റിക്രൂട്ട്‌മെന്റ് ക്ലെയിമുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൗരന്മാരെയും തൊഴിലുടമകളെയും പങ്കാളികളെയും തൊഴിൽ മന്ത്രാലയം ഉപദേശിക്കുന്നു.

**


(Release ID: 2163357) Visitor Counter : 2