സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ഡോ. അംബേദ്കർ ദേശീയ മെറിറ്റ് അവാർഡ് ദാന ചടങ്ങ് - 2025

Posted On: 02 SEP 2025 4:10PM by PIB Thiruvananthpuram
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്, കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കർ ഫൗണ്ടേഷൻ ഇന്ന് ന്യൂഡൽഹിയിൽ ഡോ. അംബേദ്കർ ദേശീയ മെറിറ്റ് അവാർഡ് ദാന ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെയും അംഗീകൃത സംസ്ഥാന/കേന്ദ്ര ബോർഡുകൾ അല്ലെങ്കിൽ കൗൺസിലുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പട്ടികജാതി (എസ്‌സി) വിഭാഗത്തിൽപ്പെട്ട മികച്ച വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
 
 
 
 29 സംസ്ഥാന/കേന്ദ്ര ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നും 2021-22, 2022-23 വർഷങ്ങളിലായി വിജയം നേടിയ വിദ്യാർഥികളെയാണ് അവാർഡിനായി പരിഗണിച്ചത്. 2021-22 സെഷനിൽ പത്താം ക്ലാസിൽ നിന്ന് അവാർഡ് നൽകിയ ആകെ 367 വിദ്യാർത്ഥികളിൽ 22 പേർ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരായിരുന്നു. അതേസമയം, 12-ാം ക്ലാസിൽ നിന്ന് അവാർഡ് നൽകിയ ആകെ 563 വിദ്യാർത്ഥികളിൽ 49 പേർ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരാണ്. 2022-23 സെഷനിൽ, പത്താം ക്ലാസിൽ നിന്ന് അവാർഡ് നൽകിയ ആകെ 198 വിദ്യാർത്ഥികളിൽ 17 പേർ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരായിരുന്നു. 12-ാം ക്ലാസിൽ നിന്ന് ആകെ 362 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. അതിൽ 29 പേർ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരായിരുന്നു.
 
സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രിയും ഡോ. അംബേദ്കർ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വീരേന്ദ്ര കുമാർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസം, സാമൂഹിക നീതി മേഖലകളിൽ ഭാരതരത്ന ബാബാ സാഹിബ് ഡോ. ഭീംറാവു റാംജി അംബേദ്കർ നൽകിയ സംഭാവനകളെ ഡോ. വീരേന്ദ്ര കുമാർ പ്രത്യേകം പരാമർശിച്ചു. മികച്ചവിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളുടെ ശാക്തീകരണത്തിനായുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
 
അവാർഡ് ജേതാക്കളുടെ നേട്ടങ്ങളെ അഭിനന്ദിച്ച ശ്രീ രാംദാസ് അഠാവലെയും ശ്രീ ബി.എൽ. വർമ്മയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഗവൺമെന്റ് സ്വീകരിച്ച ജനകീയ സംരംഭങ്ങളെക്കുറിച്ചു എടുത്തുപറഞ്ഞു. ബാബാസാഹേബ് ഡോ. അംബേദ്കർ പ്രതിനിധാനം ചെയ്ത സമത്വം, സാഹോദര്യം, അന്തസ്സ്, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
 
ഡോ. അംബേദ്കർ നാഷണൽ മെറിറ്റ് അവാർഡ് പദ്ധതിക്ക് കീഴിൽ, സെക്കൻഡറി വിദ്യാഭ്യാസ ബോർഡിൽ അംഗീകൃത വിഭാഗത്തിലെ മികച്ച മൂന്ന് എസ്‌സി, എസ്ടി വിദ്യാർത്ഥികൾക്കും സീനിയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിലെ എസ്‌സി വിദ്യാർത്ഥികൾക്കുമാണ് അംബേദ്കർ ഫൗണ്ടേഷൻ അവാർഡുകൾ നൽകിയത്.
 
ഇനിപ്പറയുന്ന പ്രകാരം ഒറ്റത്തവണ ഗ്രാന്റ് ആയാണ് പുരസ്കാരം നൽകിയത്
 
I. ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് 60,000/- രൂപ
 
II. രണ്ടാമത്തെ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് 50,000/- രൂപ
 
III. മൂന്നാമത്തെ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് 40,000/- രൂപ
 
കൂടാതെ, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു പെൺകുട്ടി പോലും ഇടം നേടിയിട്ടില്ലാത്ത സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ പെൺകുട്ടിക്ക് ഒരു പ്രത്യേക അവാർഡും നൽകുന്നതാണ്. അംഗീകാരത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രതീകമായി ഒറ്റത്തവണയായി 60,000 രൂപ ക്യാഷ് അവാർഡ് ആണ് നൽകുക.
 
 
ബാബാസാഹേബിന്റെ "പ്രബുദ്ധരാകുക, പ്രക്ഷുബ്ധരാകുക, സംഘടിക്കുക" എന്ന ആഹ്വാനം പ്രതിധ്വനിച്ച ഈ പരിപാടി ഐക്യം,സമത്വം, മികവ് എന്നിവയ്ക്കായുള്ള സന്ദേശത്തോടെയാണ് സമാപിച്ചത്.
 
*****************

(Release ID: 2163182) Visitor Counter : 5