വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എ.വി.ജി.സി-എക്‌സ്ആർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.ഐ.സി.ടി മുംബൈയും സ്റ്റാർട്ടപ്പ് ആക്‌സിലേറ്റർ പ്ലാറ്റ്‌ഫോമായ വേവ് എക്‌സും മീഡിയ ടെക് ഇൻക്യുബേറ്റർ ആരംഭിച്ചു; സെപ്റ്റംബർ 7 നകം അപേക്ഷിക്കണം
വേവ്എക്‌സ് ഇൻകുബേറ്ററിൽ ഇന്ത്യയിലെ മാധ്യമ സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവിടങ്ങളിൽ നിന്നുള്ള ആഗോള സാങ്കേതിക നേതാക്കൾ; അടിസ്ഥാന സൗകര്യങ്ങൾ, ഉപദേശം, ഫലപ്രദ മാനദണ്ഡവത്കരണത്തിനായി വസ്തുനിഷ്ഠ സാഹചര്യ പരിശോധന എന്നിവ നൽകുന്നതിന് സർക്കാർ മാധ്യമ യൂണിറ്റ് പങ്കാളിത്തം
ബിസിനസ് വികസനം, സാൻഡ്ബോക്സ് പരിശോധന, ആഗോള പ്രദർശന അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി രണ്ട് ഘട്ട വേവ്എക്സ് ഇൻകുബേറ്റർ; ആദ്യ ബാച്ചിൽ 15 സ്റ്റാർട്ടപ്പുകൾ
Posted On:
30 AUG 2025 7:48PM by PIB Thiruvananthpuram
അതിവേഗം വികസിക്കുന്ന മാധ്യമ, വിനോദ മേഖലയിൽ ഉയർന്ന സാധ്യതയുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസുമായി (ഐ.ഐ.സി.ടി) സഹകരിച്ച്, ഒരു സമർപ്പിത മീഡിയ ടെക് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ ആരംഭിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതുസംരംഭ ത്വരിത പദ്ധതിയായ വേവ്എക്‌സ്, പ്രഖ്യാപിച്ചു. ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ്, ഗെയ്മിങ്, കോമിക്‌സ്-എക്‌സ്റ്റെൻഡഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്ന എ.വി.ജി.സി-എക്‌സ്ആർ മേഖലയിലെ പുതുസംരംഭങ്ങൾക്ക് (സ്റ്റാർട്ടപ്പുകൾ) ഇൻകുബേറ്റർ ഒരു സമർപ്പിത പരിപോഷണ ആവാസവ്യവസ്ഥ പ്രദാനം ചെയ്യും.
ഈ സംരംഭം സർക്കാർ മീഡിയ യൂണിറ്റ് പങ്കാളിത്തങ്ങൾ വഴി ഘടനാപരമായ മാർഗദർശനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപരമായ ഉപദേശം, വസ്തുനിഷ്ഠ സാഹചര്യ പരിശോധന എന്നിവ നൽകും. ഇത് സ്റ്റാർട്ടപ്പുകളെ ഫലപ്രദമായി മാനദണ്ഡവത്കരിക്കാനും വാണിജ്യവൽക്കരിക്കാനും സഹായിക്കും.
ഇൻകുബേറ്റർ രണ്ട്-ഘട്ട മാതൃകയിൽ പ്രവർത്തിക്കും
* സജീവ ഘട്ടം; ബിസിനസ് മാതൃകനിർമാണം, ഉല്പന്ന വികസനം, സ്ഥാപിക്കൽ, ബ്രാൻഡ് ചെയ്യൽ, ധനസമാഹരണം, മീഡിയ നിയന്ത്രണങ്ങൾ എന്നിവയിൽ ത്വരിത പിന്തുണ, ഒ.ടി.ടി, വി.എഫ്.എക്‌സ്, വി.ആർ, ഗെയ്മിങ്, ആനിമേഷൻ, പ്രസിദ്ധീകരിക്കൽ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിവയിലെ സാൻഡ്ബോക്സ് പരീക്ഷണ അവസരങ്ങൾ.
* നിഷ്‌ക്രിയ ഘട്ടം: വേവ്‌സ് ബസാർ വഴിയുള്ള ആഗോള പ്രദർശനങ്ങൾ, എളുപ്പത്തിലുള്ള മാർഗനിർദേശകത്വം, നിക്ഷേപക ഇടപെടൽ, വ്യവസായ അസോസിയേഷനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സഹപ്രവർത്തന ഇടങ്ങൾ, എവി/ഡിജിറ്റൽ ലാബുകൾ, ഹോസ്റ്റിങ് സെർവറുകൾ, അതിവേഗ ലാൻ/വൈ-ഫൈ, എ.ഡബ്ല്യു.എസ്/ഗൂഗിൾ ക്ലൗഡ് ക്രെഡിറ്റുകൾ, ഇന്ത്യ എ.ഐ കമ്പ്യൂട്ട് സേവനങ്ങൾ തുടങ്ങിയ വിവിധ സൗകര്യങ്ങൾ സമീപഭാവിയിൽ തന്നെ ലഭ്യമാക്കും.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള സാങ്കേതിക നേതൃസ്ഥാപനങ്ങളുടെ വിദഗ്ധ ക്ലാസുകൾ, കേന്ദ്രീകൃത ബൂട്ട്ക്യാമ്പുകൾ, പോളിസി ക്ലിനിക്കുകൾ, നിക്ഷേപക സമ്പർക്ക സെഷനുകൾ എന്നിവ പരിപാടികളിൽ ഉൾപ്പെടും.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം, ത്രൈമാസ അവലോകനങ്ങളോടെ വേവ്എക്‌സ് പരിപാടിയുടെ മേൽനോട്ടച്ചുമതല വഹിക്കും. ഐ.ഐ.സി.ടി കാമ്പസിലെ ആദ്യ ബാച്ചിലേക്ക് പ്രതിമാസം 8500 രൂപയും ജിഎസ്ടിയും സഹിതമുള്ള ഫീസിൽ 15 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും.
ആദ്യ സംഘത്തിനുള്ള അപേക്ഷകൾ 2025 സെപ്റ്റംബർ 7 വരെ സ്വീകരിക്കുന്നതാണ്. താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾ wavex.wavesbazaar.com എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച്, ഡാഷ്‌ബോർഡിൽ ''രജിസ്റ്റർ ഫോർ ഇന്ക്യൂബേഷൻ '' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങൾ നൽകാം. തങ്ങൾക്കിഷ്ടമുള്ള ഇൻക്യൂബേറ്റർ സ്ഥലം തെരഞ്ഞെടുക്കുകയും തുടർന്ന് അപേക്ഷ ഓൺലൈനായി സമർപ്പിക്കുകയും ചെയ്യാം.
വേവ്എക്‌സിനെക്കുറിച്ച്:
മാധ്യമങ്ങൾ, വിനോദം, ഭാഷാ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വേവ്‌സ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സമർപ്പിത സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്ലാറ്റ്‌ഫോം ആണ് വേവ്എക്‌സ്. 2025ൽ മുംബൈയിൽ നടന്ന വേവ്‌സ് ഉച്ചകോടിയിൽ മുപ്പതിലധികം പുതുസംരംഭകർ, നിക്ഷേപകർ, സർക്കാർ ഏജൻസികൾ, സാങ്കേതിക നേതൃസ്ഥാനീയർ എന്നിവർക്ക് മുന്നിൽ തത്സമയം അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഹാക്കത്തോണുകൾ, മാർഗനിർദ്ദേശകത്വം, ദേശീയ പ്ലാറ്റ്‌ഫോം സമന്വയം എന്നിവ വഴി അടുത്ത തലമുറയിലെ നൂതനാശയക്കാരെ ശക്തിപ്പെടുത്തുന്നത് വേവ്എക്‌സ് തുടരുന്നു.
ഐ.ഐ.സി.ടിയെക്കുറിച്ച്
2025 ജൂലൈയിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്ത മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐ.ഐ.സി.ടി) എന്ന സ്ഥാപനം, ഇന്ത്യയുടെ എ.വി.ജി.സി-എക്‌സ്ആർ (ആനിമേഷൻ, വിഷ്വൽ ഇഫക്ട്ടുകൾ, ഗെയിമുകൾ, കോമിക്‌സ്-എക്‌സ്റ്റെൻഡഡ് റിയാലിറ്റി) മേഖലകളുടെ പുരോഗമനത്തിനായി സമർപ്പിതമായ മഹത്തായ സംരംഭമാണ്.
സെക്ഷൻ 8 സംയുക്ത സംരംഭ കമ്പനിയെന്ന രീതിയിൽ കെട്ടിപ്പടുക്കപ്പെട്ട ഐ.ഐ.സി.ടി കേന്ദ്രസർക്കാർ, മഹാരാഷ്ട്ര സർക്കാർ, എഫ്.ഐ.സി.സി, സി.ഐ.ഐ പോലെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ എന്നിവയെ ഏകോപിപ്പിക്കുന്ന പ്രത്യേക പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയാണ്. ലോകോത്തര പ്രതിഭകളെ സൃഷ്ടിക്കുക, ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, അവഗാഹ, ഡിജിറ്റൽ ഉള്ളടക്ക സാങ്കേതികവിദ്യകളിൽ രാജ്യത്തെ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.
ഗൂഗിൾ, അഡോബ്, മെറ്റാ തുടങ്ങിയ ആഗോള കമ്പനികളുമായുള്ള സഹകരണം ഉൾപ്പെടെ ശക്തമായ അക്കാദമിക-വ്യവസായ ബന്ധങ്ങളുള്ള ഐ.ഐ.സി.ടി, ഗെയിമിങ്, പോസ്റ്റ്-പ്രൊഡക്ഷൻ, ആനിമേഷൻ, കോമിക്‌സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയിൽ പ്രത്യേക കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.
**********************
(Release ID: 2162385)
Visitor Counter : 28