പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക പൊതുമേഖലാ സ്ഥാപനങ്ങൾ മുൻനിരയിൽ: ഹർദീപ് സിംഗ് പുരി
Posted On:
30 AUG 2025 12:44PM by PIB Thiruvananthpuram
കായികരംഗത്തെ നയരൂപീകരണത്തിലും പൊതുനിക്ഷേപത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. "ഇക്കാര്യത്തിൽ, ഇന്ത്യയിലെ എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്" -മന്ത്രി ഊന്നിപറഞ്ഞു.

ദേശീയ കായിക ദിനാഘോഷ പരിപാടികളുടെ ഭാഗമായി പെട്രോളിയം സ്‌പോർട്‌സ് പ്രമോഷൻ ബോർഡ് (പിഎസ്‌പിബി) ഡൽഹി സോക്കർ അസോസിയേഷന്റെയും സുദേവ അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യൻ ഹോക്കി ഇതിഹാസമായ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29, ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. പിഎസ്‌പിബി മെമ്പർ സെക്രട്ടറി ശ്രീമതി സബീന ചൗധരി, സുദേവ ഡൽഹി എഫ്‌സി പ്രസിഡന്റ് ശ്രീ അനുജ് ഗുപ്ത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയുടെ കായിക മേഖലയിലുണ്ടായ പരിവർത്തനത്തെ ചൂണ്ടിക്കാട്ടിയ ശ്രീ പുരി ഇപ്രകാരം പറഞ്ഞു: "ഇന്ത്യയെ ഒരു 'കായിക രാഷ്ട്ര'മാക്കുന്നതിനുള്ള ഒരു കൂട്ടായ ശ്രമം 2014 ന് ശേഷം നടന്നിട്ടുണ്ട്. ധനസഹായത്തിന്റെ കാര്യത്തിൽ മാത്രമല്ല, പോഷകാഹാരം, ശാസ്ത്രീയമായ കായിക രീതികൾ, പരിശീലനം എന്നിവയുൾപ്പെടെ കായിക ആവാസവ്യവസ്ഥയുടെ സമഗ്ര വികസനത്തിനും യുവാക്കൾക്ക് ഉന്നത വിജയം നേടാനുള്ള സാധ്യതകൾക്കും ഇപ്പോൾ സമ്പൂർണ്ണ പിന്തുണയുണ്ട്."
ഒരു ആഴ്ച മുമ്പ് സമാപിച്ച പാർലമെന്റ് സമ്മേളനത്തിൽ, സ്‌പോർട്‌സ് ഫെഡറേഷനുകളുടെയും സ്ഥാപനങ്ങളുടെയും ഭരണ ചട്ടക്കൂട് പുനഃക്രമീകരിക്കുന്നതിനായി ദേശീയ കായിക ഭരണ ബിൽ 2025 പാസാക്കിയതായും, അത് ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ ഫലങ്ങൾ, ഈ പരിവർത്തന നയങ്ങളുടെ വിജയത്തെ തെളിയിക്കുന്നതായി മന്ത്രി നിരീക്ഷിച്ചു. "കഴിഞ്ഞ പത്ത് വർഷങ്ങൾ ഇത് പ്രകടമായിട്ടുണ്ട്: 2023 ഏഷ്യൻ ഗെയിംസിലും 2024 പാരാ ഏഷ്യൻ ഗെയിംസിലും, യഥാക്രമം 107 മെഡലുകളുടെയും 29 മെഡലുകളുടെയും (7 സ്വർണം, 9 വെള്ളി, 13 വെങ്കലം) കരസ്‌ഥമാക്കി റെക്കോർഡ് നേട്ടം ഞങ്ങൾ കൈവരിച്ചു” -അദ്ദേഹം പറഞ്ഞു.
പിഎസ്പിബിയുടെ സംഭാവനയെ അഭിനന്ദിച്ചുകൊണ്ട് ശ്രീ പുരി പറഞ്ഞതിങ്ങനെ: “ഈ പരിവർത്തനം ഉറപ്പാക്കാൻ സഹായിച്ച നിരവധി പങ്കാളികളിൽ, 16 അംഗ സംഘടനകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക വിനോദ പ്രോത്സാഹന സ്ഥാപനങ്ങളിലൊന്നായ പിഎസ്പിബിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇത് 19 കായിക ഇനങ്ങളിൽ മത്സരങ്ങളെ പിന്തുണയ്ക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു.”
കഴിഞ്ഞ ദശാബ്ദങ്ങളിൽ, പിഎസ്പിബി അത്‌ലറ്റുകൾ സ്ഥിരമായി ഇന്ത്യയ്ക്ക് ബഹുമതികൾ സംഭാവന ചെയ്തിട്ടുണ്ട്. ഇവരിൽ 151 പേർ ദേശീയ അവാർഡ് ജേതാക്കളാണ്. 3 പേർ പത്മഭൂഷൺ, 13 പേർ പത്മശ്രീ, 10 പേർ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന, ഒരാൾ ദ്രോണാചാര്യ അവാർഡ് എന്നിങ്ങനെ നേടിയിട്ടുണ്ട്. 7 പേർ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും, 117 പേർ അർജുന അവാർഡും നേടി.
***************************
(Release ID: 2162247)
Visitor Counter : 20