പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നുവാഖായ് ഉത്സവവേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു

Posted On: 28 AUG 2025 1:16PM by PIB Thiruvananthpuram

നുവാഖായ് വേളയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു. നുവാഖായ് പ്രതിനിധീകരിക്കുന്ന കൃതജ്ഞതയുടെയും ഐക്യത്തിന്റെയും അന്തസ്സത്തയെ എടുത്തുകാട്ടിക്കൊണ്ട്, രാജ്യത്തിന്റെ നിലനിൽപ്പിന്റെയും പുരോഗതിയുടെയും നട്ടെല്ലായ കർഷകരുടെ അക്ഷീണ പരിശ്രമത്തെ പ്രധാനമന്ത്രി അംഗീകരിച്ചു.

എക്സിലെ പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചു:

"എല്ലാവർക്കും സന്തോഷകരമായ നുവാഖായ് ആശംസിക്കുന്നു. നമ്മെയെല്ലാം നിലനിർത്തുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന കർഷകരോടുള്ള നമ്മുടെ അഗാധമായ നന്ദിയുടെ ഓർമ്മപ്പെടുത്തലാണ് ഈ പ്രിയപ്പെട്ട ഉത്സവം. എല്ലാ വീട്ടിലും നല്ല ആരോഗ്യം, സമൃദ്ധി, സന്തോഷം എന്നിവ ഉണ്ടാകട്ടെ.

നുവാഖായ് ജുഹാർ!"

"ସମସ୍ତଙ୍କୁ ନୂଆଁଖାଇର ହାର୍ଦ୍ଦିକ ଶୁଭକାମନା । ଏହି ଲୋକପ୍ରିୟ ପର୍ବ କୃଷକମାନଙ୍କ ପ୍ରତି ଆମର ଗଭୀର କୃତଜ୍ଞତାର ସ୍ମରଣ କରାଏ, ଯାହାଙ୍କ କଠିନ ପରିଶ୍ରମ ଆମ ସମସ୍ତଙ୍କର ଭରଣପୋଷଣ କରେ । ପ୍ରତିଟି ଘରେ ଉତ୍ତମ ସ୍ୱାସ୍ଥ୍ୟ, ସମୃଦ୍ଧି ଏବଂ ଖୁସି ବିରାଜମାନ କରୁ ।

ନୂଆଁଖାଇ ଜୁହାର୍ !"

 

 

 

***

SK


(Release ID: 2161460) Visitor Counter : 10