ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ന്യൂനപക്ഷ വികസന, ധനകാര്യ കമ്മീഷന്‍റെ എസ്‌സിഎകളുടെ കൊച്ചിയിൽ നടന്ന മേഖലാ അവലോകന യോഗത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി അധ്യക്ഷത വഹിച്ചു

Posted On: 26 AUG 2025 6:08PM by PIB Thiruvananthpuram
ദേശീയ ന്യൂനപക്ഷ വികസന & ധനകാര്യ കോർപ്പറേഷന്റെ (എൻഎംഡിഎഫ്‌സി) ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചാനലൈസിങ് ഏജൻസികളുടെ (എസ്‌സിഎ) പ്രാദേശിക അവലോകന യോഗം 2025 ഓഗസ്റ്റ് 26-ന് കൊച്ചിയിൽ നടന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
 
ന്യൂനപക്ഷ വികസന & ധനകാര്യ കോർപ്പറേഷൻ (എൻഎംഡിഎഫ്‌സി), ന്യൂനപക്ഷ സമുദായങ്ങളിലെ ഗുണഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി സ്വയം തൊഴിൽ, വരുമാന സമ്പാദന സംരംഭങ്ങൾക്കായി കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിൽ പ്രത്യേകിച്ച്, സ്ത്രീകൾക്കും തൊഴിൽ ഗ്രൂപ്പുകൾക്കും മുൻഗണന നൽകുന്നു. ഈ പദ്ധതികളുടെ നടത്തിപ്പ് അതത് സംസ്ഥാന ഗവണ്മെന്റുകൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന എസ്‌സിഎകൾ വഴിയും പഞ്ചാബ് ഗ്രാമീൺ ബാങ്ക്, കാനറ ബാങ്ക് എന്നിവ വഴിയുമാണ് നടപ്പാക്കി വരുന്നത്.
 
 
 
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്,കൂടാതെ പദ്ധതികളിൽ പങ്കെടുക്കുന്ന മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്‌സി‌എ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അവരെ അഭിസംബോധന ചെയ്ത മന്ത്രി, സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. 95 ശതമാനം ഗവണ്മെന്റ് പദ്ധതികളും സംസ്ഥാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പങ്കാളിത്ത അവകാശവും വിവരാവകാശവും ജനാധിപത്യത്തിന്റെ പ്രധാന ഘടകങ്ങൾ ആണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും അവരുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
 ഒരു ക്ലിക്കിലൂടെ വിവരങ്ങൾ വിലയിരുത്താൻ കഴിയുന്ന സാമൂഹ്യ മാധ്യമങ്ങൾ കൂടുതൽ ശക്തമായ മാധ്യമമായി മാറിയിരിക്കുന്നുവെന്ന് സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, മന്ത്രി ചൂണ്ടിക്കാട്ടി. "നേരത്തെ, ഞങ്ങൾ തൊഴിലന്വേഷകരെക്കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഞങ്ങൾ തൊഴിൽ ദാതാക്കൾക്കും തുല്യ പ്രാധാന്യം നൽകുന്നു" എന്ന് അദ്ദേഹം പറഞ്ഞു.
 
ന്യൂനപക്ഷ സമുദായങ്ങളുടെ സമഗ്ര വികസനത്തിനായുള്ള കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എല്ലാ ഏജൻസികളും ആർജ്ജവത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 2047 ഓടെ വികസിത ഭാരതം സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനവുമായി ഈ ശ്രമങ്ങൾ പൊരുത്തപ്പെടുന്നതായി അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
 
 

**************


(Release ID: 2160993)
Read this release in: English , Urdu , Hindi