വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സർക്കാർ ഗ്രാമീണ മാധ്യമപ്രചാരണം വിപുലീകരിക്കുന്നു

264 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ കമ്മീഷൻ ചെയ്തു, 2019 മുതൽ 6 പുതിയ ഡിഡി ചാനലുകൾ സ്ഥാപിച്ചു, 17 എണ്ണം നവീകരിച്ചു

Posted On: 20 AUG 2025 5:26PM by PIB Thiruvananthpuram

2019 മുതൽ ഇതുവരെ ഇന്ത്യയിലുടനീളം ആകെ 264 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. നിലവിലുള്ള കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി, 2020-21 സാമ്പത്തിക വർഷം മുതൽ ഇതുവരെ 26 സ്റ്റേഷനുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്.

2019-ന് ശേഷം 6 ദൂരദർശൻ ചാനലുകൾ സ്ഥാപിക്കുകയും നിലവിലുള്ള 17 ദൂരദർശൻ ചാനലുകൾ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു.

2017-ൽ സർക്കാർ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ സ്വാധീനത്തെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്തി, 'ഇന്ത്യയിലെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ ശ്രോതാക്കളുടെ എണ്ണം, വ്യാപ്തി, ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള പഠനം' എന്ന ശീർഷകത്തിലുള്ള റിപ്പോർട്ട് 23.08.2018 ന് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട് പ്രകാരം, സാമൂഹിക ഇടപെടൽ വളർത്തുന്നതിലും, പ്രാദേശിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലും, ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി റേഡിയോ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റിപ്പോർട്ട് ഈ ലിങ്കിൽ ലഭ്യമാണ്. https://mib.gov.in/ministry/our-wings/broadcating-wing

2019 ഫെബ്രുവരിയിൽ ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ, ദൂരദർശൻ കേന്ദ്രങ്ങൾക്കായി പ്രചാരണ ക്യാമ്പയ്‌നിനെക്കുറിച്ചുള്ള ഒരു സ്വാധീന വിലയിരുത്തൽ പഠനം നടത്തി. ആകാശവാണി റായ്ഗഡിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന ജിംഗിളുകൾ/സ്പോട്ടുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം 73.5 ശതമാനം ശ്രോതാക്കളിൽ രേഖപ്പെടുത്തി. ആകാശവാണി റായ്ഗഡിൽ നിന്ന് ആഴ്ചതോറുമുള്ള ജിംഗിളുകൾ/സ്പോട്ടുകൾ എന്നിവ 67 ശതമാനം ശ്രോതാക്കൾ എത്തിച്ചേർന്നതായി കണ്ടെത്തി.

സർക്കാർ അനേകം പ്ലാറ്റ്ഫോമുകൾ വഴി ഗ്രാമീണ മാധ്യമ പ്രചാരണം തുടർച്ചയായി വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നുണ്ട്:

ഡിഡി ഫ്രീ ഡിഷ് (ഫ്രീ-ടു-എയർ ഡയറക്ട്-ടു-ഹോം) സേവനം ഗണ്യമായി വളർച്ച കൈവരിച്ചു. 2019-ലെ 104 ചാനലുകളിൽ നിന്ന് നിലവിൽ 510 ചാനലുകളായി. ഇതിൽ 92 സ്വകാര്യ ചാനലുകൾ, 50 ദൂരദർശൻ ചാനലുകൾ, 320 വിദ്യാഭ്യാസ ചാനലുകൾ എന്നിവ ഉൾപ്പെടുന്നു

എഫ്.എം ഗോൾഡ്, റെയിൻബോ, വിവിധ് ഭാരതി എന്നിവ ഉൾപ്പെടെ 48 ആകാശവാണി റേഡിയോ ചാനലുകൾ ഡി.ടിഎച്ച് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

2024-ൽ പ്രസാർ ഭാരതി ദൂരദർശന്റെയും ആകാശവാണിയുടെയും നെറ്റ്വർക്ക് ചാനലുകളെ സംയോജിപ്പിച്ച് ബഹു-ശ്രേണി ഡിജിറ്റൽ സ്ട്രീമിങ് സമാഹരണം സാധ്യമാക്കുന്ന ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം 'വേവ്‌സ്' എന്ന പേരിൽ ആരംഭിച്ചു.

വിവരങ്ങൾ, വിദ്യാഭ്യാസം, സംസ്‌കാരം, വാർത്ത എന്നിവ എല്ലാവർക്കും സുഗമമായി ലഭ്യമാക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോമുകൾ മുഖ്യപങ്ക് വഹിക്കുന്നു. വിദ്യാഭ്യാസ പരിപാടികളിലൂടെയും സ്വകാര്യ ചാനലുകളിലൂടെയും ഉൾപ്പെടെ, പ്രത്യേകിച്ചും ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ അവ സ്വാധീനം ചെലുത്തുന്നു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചതാണ് ഈ വിവരങ്ങൾ.

***


(Release ID: 2158820)