ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2025 ജൂലൈയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്തൃ പരാതിപരിഹാര കേസുകളിൽ നൂറ് ശതമാനത്തിലധികം തീർപ്പാക്കൽ നിരക്ക് കൈവരിച്ചു

Posted On: 17 AUG 2025 9:36AM by PIB Thiruvananthpuram
2025 ജൂലൈ മാസത്തിൽ, ലഭ്യമായ ഉപഭോക്തൃ പരാതികളുടെ നൂറ് ശതമാനത്തിലധികം തീർപ്പാക്കൽ നിരക്ക് രേഖപ്പെടുത്തി കൊണ്ട്, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC)  പത്ത് സംസ്ഥാനങ്ങളുടെ പിന്തുണയോടെ രാജ്യത്തെ ഉപഭോക്തൃ പരാതി പരിഹാരത്തിൽ സുപ്രധാന നേട്ടം കൈവരിച്ചു. ഇത് ഈ കാലയളവിൽ ഫയൽ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 122 ശതമാനം തീർപ്പാക്കൽ നിരക്ക് കൈവരിച്ചു. തമിഴ്‌നാട്- 277 ശതമാനം, രാജസ്ഥാൻ -214 ശതമാനം, തെലങ്കാന- 158 ശതമാനം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്- 150 ശതമാനം വീതം, മേഘാലയ- 140 ശതമാനം, കേരളം -122 ശതമാനം, പുതുച്ചേരി- 111 ശതമാനം, ഛത്തീസ്ഗഡ് 108 ശതമാനം, ഉത്തർപ്രദേശ്- 101 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനങ്ങളുടെ തീർപ്പാക്കൽ നിരക്കുകൾ.

 2025 ജൂലൈ 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലെ കണക്കുകൾ വിശകലനം ചെയ്തതിൽ നിന്ന്, രാജ്യത്തുടനീളമുള്ള ആകെ ഉപഭോക്തൃ കേസുകളുടെ തീർപ്പാക്കൽ നിരക്ക് 2024ലെ ഇതേ കാലയളവിനേക്കാൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഇത് ഉപഭോക്തൃ തർക്കങ്ങൾ സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ഈ നേട്ടത്തിന് പുറമേ,'ഇ-ജാഗൃതി' പ്ലാറ്റ്‌ഫോം ആരംഭിച്ചതിനുശേഷം 2025 ഓഗസ്റ്റ് 6 വരെ, NRIകൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം ഉപയോക്താക്കൾ അതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഈ വർഷം മാത്രം 85,531 കേസുകൾ ഈ പ്ലാറ്റ്ഫോമിലൂടെ ഫയൽ ചെയ്തിട്ടുണ്ട്.

ഇ-ജാഗൃതി

കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃ കാര്യ വകുപ്പ്, രാജ്യത്തുടനീളമുള്ള ഉപഭോക്തൃ പരാതി പരിഹാരത്തിൽ പരിവർത്തനാത്മക സംവിധാനമായി പുതു തലമുറ, ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം 'ഇ-ജാഗൃതി' 2025 ജനുവരി 1 ന് ആരംഭിച്ചു. പ്രവേശനക്ഷമത, സുതാര്യത, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം, OCMS, e-ഡാഖിൽ , NCDRC CMS, CONFONET പോർട്ടൽ തുടങ്ങിയ മുൻ സംവിധാനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് പ്രത്യേകമായി ഓരോന്നിലും ഇടപെടുന്നതിന് പകരം ഒരൊറ്റ സംവിധാനത്തിൽ സുഗമമായ നടപടികൾ സ്വീകരിക്കുന്നതിൽ സഹായിക്കുന്നു.
 
ഇപ്പോൾ NCDRCയിലും 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഇ-ജാഗൃതി, OTP അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം വഴി ഉപഭോക്താക്കളെയും അഭിഭാഷകരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും, ഇന്ത്യയിലോ വിദേശത്തോ എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാനും, ഓൺലൈനായോ ഓഫ്‌ലൈനായോ ഫീസ് അടയ്ക്കാനും, കേസ് പുരോഗതി തത്സമയം നിരീക്ഷിക്കാനും സഹായിക്കുന്നു.
 
*****

(Release ID: 2157371) Visitor Counter : 12