പ്രധാനമന്ത്രിയുടെ ഓഫീസ്
നാഗാലാൻഡ് ഗവർണർ തിരു ല. ഗണേശൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
15 AUG 2025 8:28PM by PIB Thiruvananthpuram
നാഗാലാൻഡ് ഗവർണർ തിരു ല. ഗണേശൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഒരു അടിയുറച്ച ദേശീയവാദിയായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“നാഗാലാൻഡ് ഗവർണർ തിരു ല. ഗണേശൻ ജിയുടെ വിയോഗത്തിൽ വേദനയുണ്ട്. സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഒരു അടിയുറച്ച ദേശീയവാദിയായി അദ്ദേഹം ഓർമ്മിക്കപ്പെടും. തമിഴ്‌നാട്ടിലുടനീളം ബിജെപി വ്യാപിപ്പിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. തമിഴ് സംസ്കാരത്തോടും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അണികളോടും ഒപ്പമാണ്. ഓം ശാന്തി.”
“நாகாலாந்து ஆளுநர் திரு இல. கணேசன் அவர்களின் மறைவால் வேதனை அடைந்தேன். தேச சேவைக்கும், தேசத்தைச் சிறப்பாகக் கட்டமைக்கவும் தமது வாழ்க்கையை அர்ப்பணித்த ஒரு உண்மையான தேசியவாதியாக அவர் எப்போதும் நினைவுகூரப்படுவார். தமிழ்நாடு முழுவதும் பிஜேபி-யின் வளர்ச்சிக்கு அவர் கடுமையாக உழைத்தார். தமிழ் கலாச்சாரத்தின் மீது அவருக்கு மிகுந்த ஆர்வம் இருந்தது. எனது எண்ணங்கள் அவரது குடும்பத்தினருடனும் அவரது ஆதரவாளர்களுடனும் உள்ளன. ஓம் சாந்தி.”
-SK-
(Release ID: 2157010)