പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 15 AUG 2025 6:44AM by PIB Thiruvananthpuram

 79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

സമൂഹമാധ്യമമായ എക്‌സിലെ പ്രത്യേക പോസ്റ്റുകളിൽ അദ്ദേഹം പറഞ്ഞു:

"സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ. ഈ ശുഭകരമായ അവസരം എല്ലാ ജനങ്ങളുടെയും ജീവിതത്തിൽ പുതിയ ഉത്സാഹവും  ഊർജ്ജവും കൊണ്ടുവരട്ടെ, അങ്ങനെ വികസിത ഇന്ത്യയുടെ നിർമ്മാണത്തിന് പുതിയ പ്രചോദനം ലഭിക്കട്ടെ. ജയ് ഹിന്ദ്!"

"എല്ലാവർക്കും വളരെ സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. ജയ് ഹിന്ദ്!"

-SK-

(Release ID: 2156669)