ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഒഡിഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 4600 കോടി രൂപ ചെലവിൽ സെമികണ്ടക്ടർ നിർമാണ യൂണിറ്റുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


ഇന്ത്യ സെമികണ്ടക്ടർ ദൗത്യം: കോമ്പൗണ്ട് സെമികണ്ടക്ടറിലേക്കും അഡ്വാൻസ്ഡ് പാക്കേജിംഗ് ലാൻഡ്‌സ്‌കേപ്പിലേക്കും ഇന്ത്യ മുന്നേറുമ്പോൾ കുതിപ്പ് വീണ്ടും വർധിക്കുന്നു

Posted On: 12 AUG 2025 3:18PM by PIB Thiruvananthpuram

ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ഐഎസ്എം) കീഴിൽ നാല് സെമികണ്ടക്ടർ പദ്ധതികൾക്ക് കൂടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

വിവിധ ഘട്ടങ്ങളിലുള്ള ആറ് അംഗീകൃത പദ്ധതികളിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ‌യു‌ടെ കുതിപ്പിന് വേ​ഗമേറുകയാണ്. ഇന്ന് അംഗീകരിച്ച ഈ നാല് നിർദ്ദേശങ്ങൾ സിക്‌സെം, കോണ്ടിനെന്റൽ ഡിവൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (സിഡിഐഎൽ), 3ഡി ഗ്ലാസ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ്, അഡ്വാൻസ്ഡ് സിസ്റ്റം ഇൻ പാക്കേജ് (എഎസ്‌ഐപി) ടെക്നോളജീസ് എന്നിവയിൽ നിന്നുള്ളതാണ്.

ഈ നാല് അംഗീകൃത നിർദ്ദേശങ്ങൾ ഏകദേശം 4,600 കോടി രൂപയുടെ സഞ്ചിത നിക്ഷേപത്തോടെ സെമികണ്ടക്ടർ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കും, കൂടാതെ 2034 വിദഗ്ദ്ധരായ  പ്രൊഫഷണലുകൾക്ക് ഒരു സഞ്ചിത തൊഴിൽ സൃഷ്ടിക്കുമെന്നും ഇത് ഇലക്ട്രോണിക് നിർമ്മാണ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഈ നാല് അംഗീകാരങ്ങൾ കൂടി ലഭിച്ചതോടെ, ISM-ന് കീഴിലുള്ള ആകെ അംഗീകൃത പദ്ധതികളുടെ എണ്ണം 10 ആയി,അതായത്  6 സംസ്ഥാനങ്ങളിലായി ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ സഞ്ചിത നിക്ഷേപം.

ടെലികോം, ഓട്ടോമോട്ടീവ്, ഡാറ്റാ സെന്ററുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നിവയിൽ സെമികണ്ടക്ടറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോൾ, ഈ നാല് പുതിയ അംഗീകൃത സെമികണ്ടക്ടർ പദ്ധതികൾ ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിന്  ഗണ്യമായ സംഭാവന നൽകും.

ഒഡീഷയിൽ സി.ഐ.സി.സെമും 3D ഗ്ലാസും സ്ഥാപിക്കും. സി.ഡി.ഐ.എൽ പഞ്ചാബിലും എ.എസ്.ഐ.പി ആന്ധ്രാപ്രദേശിലും സ്ഥാപിക്കും.

ഒഡീഷയിലെ ഭുവനേശ്വറിലുള്ള  ഇൻഫോ വാലിയിൽ സിലിക്കൺ കാർബൈഡ് (SiC) അധിഷ്ഠിത കോമ്പൗണ്ട് സെമികണ്ടക്ടറുകളുടെ സംയോജിത സൗകര്യം സ്ഥാപിക്കുന്നതിനായി സിക്സെം പ്രൈവറ്റ് ലിമിറ്റഡ്, യുകെയിലെ ക്ലാസ്-സിഐസി വേഫർ ഫാബ് ലിമിറ്റഡുമായി സഹകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ വാണിജ്യ കോമ്പൗണ്ട് ഫാബ് ആയിരിക്കും ഇത്. സിലിക്കൺ കാർബൈഡ് ഉപകരണങ്ങൾ നിർമ്മിക്കാൻ പദ്ധതി നിർദ്ദേശിക്കുന്നു. ഈ കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബിൻ്റെ  വാർഷിക ശേഷി 60,000 വേഫറുകളും പാക്കേജിംഗ് ശേഷി 96 ദശലക്ഷം യൂണിറ്റുമാണ്. ഈ ഉൽപ്പന്നങ്ങൾക്ക് മിസൈലുകൾ, പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇവി), റെയിൽവേ, ഫാസ്റ്റ് ചാർജറുകൾ, ഡാറ്റാ സെന്റർ റാക്കുകൾ, ഉപഭോക്തൃ ഉപകരണങ്ങൾ, സോളാർ പവർ ഇൻവെർട്ടറുകൾ എന്നിവയിൽ പ്രായോഗികത ഉണ്ടായിരിക്കും.

ഒഡീഷയിലെ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന  ഇൻഫോ വാലിയിൽ 3D ഗ്ലാസ് സൊല്യൂഷൻസ് ഇൻ‌കോർപ്പറേറ്റഡ് (3DGS) ഒരു ലംബമായി സംയോജിപ്പിച്ച അഡ്വാൻസ്ഡ് പാക്കേജിംഗും, എംബഡഡ് ഗ്ലാസ് സബ്‌സ്‌ട്രേറ്റ് യൂണിറ്റും സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും നൂതനമായ പാക്കേജിംഗ് സാങ്കേതികവിദ്യ ഈ യൂണിറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരും. മാത്രമല്ല, അഡ്വാൻസ്ഡ് പാക്കേജിംഗ് സെമികണ്ടക്ടർ വ്യവസായത്തിലേക്ക് പുതുതലമുറ കാര്യക്ഷമതയും ഇത് കൊണ്ടുവരുന്നു. പാസീവ്‌സുകളും സിലിക്കൺ ബ്രിഡ്ജുകളും ഉള്ള ഗ്ലാസ് ഇന്റർപോസറുകൾ, 3D ഹെറ്ററോജീനിയസ് ഇന്റഗ്രേഷൻ (3DHI) മൊഡ്യൂളുകൾ എന്നിവയുൾപ്പെടെ നിരവധി നൂതന സാങ്കേതികവിദ്യകൾ ഈ സൗകര്യത്തിൽ ഉണ്ടായിരിക്കും. ഈ യൂണിറ്റിന്റെ ആസൂത്രിത ശേഷി ഏകദേശം 69,600 ഗ്ലാസ് പാനൽ സബ്‌സ്‌ട്രേറ്റുകൾ, 50 ദശലക്ഷം അസംബിൾ ചെയ്ത യൂണിറ്റുകൾ, പ്രതിവർഷം 13,200 3DHI മൊഡ്യൂളുകൾ എന്നിവയായിരിക്കും. പ്രതിരോധം, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർഎഫ്, ഓട്ടോമോട്ടീവ്, ഫോട്ടോണിക്‌സ്, കോ-പാക്കേജ്ഡ് ഒപ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ നിർദ്ദിഷ്ട ഉൽപ്പന്നങ്ങൾക്ക് കാര്യമായ പ്രായോഗികത ഉണ്ടാകും.

അഡ്വാൻസ്ഡ് സിസ്റ്റം ഇൻ പാക്കേജ് ടെക്നോളജീസ് (ASIP), ദക്ഷിണ കൊറിയയിലെ APACT കമ്പനി ലിമിറ്റഡുമായി ചേർന്ന് ആന്ധ്രാപ്രദേശിൽ ഒരു സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇതിൻ്റെ  വാർഷിക ശേഷി 96 ദശലക്ഷം യൂണിറ്റുകളാണ്. നിർമ്മിച്ച ഉൽപ്പന്നങ്ങൾ മൊബൈൽ ഫോണുകൾ, സെറ്റ്-ടോപ്പ് ബോക്സുകൾ, ഓട്ടോമൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കും.

കോണ്ടിനെന്റൽ ഡിവൈസ് (CDIL) അതിന്റെ വേറിട്ട സെമികണ്ടക്ടർ നിർമ്മാണ സൗകര്യം പഞ്ചാബിലെ മൊഹാലിയിൽ വികസിപ്പിക്കും. നിർദ്ദിഷ്ട സൗകര്യം സിലിക്കണിലും സിലിക്കൺ കാർബൈഡിലും നിർമ്മിച്ച MOSFET-കൾ, IGBT-കൾ, ഷോട്ട്കി ബൈപാസ് ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ തുടങ്ങിയ ഉയർന്ന 'പവർ'  റിലുള്ള വിഭിന്നങ്ങളായ  സെമികണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കും. ഈ വിപുലീകരണത്തിന്റെ വാർഷിക ശേഷി 158.38 ദശലക്ഷം യൂണിറ്റായിരിക്കും. ഈ നിർദ്ദിഷ്ട യൂണിറ്റുകൾ നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളും അതിന്റെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളും, പവർ കൺവേർഷൻ ആപ്ലിക്കേഷനുകളും, വ്യാവസായിക ആപ്ലിക്കേഷനുകളും ആശയവിനിമയ ഇൻഫ്രാസ്ട്രക്ചറും ഉൾപ്പെടെയുള്ള ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിൽ പ്രായോഗികത  ഉണ്ടായിരിക്കും.

ഈ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതോടെ, രാജ്യത്തെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ ഉത്തേജനം ലഭിക്കും, കാരണം ഈ പദ്ധതികളിൽ രാജ്യത്തെ ആദ്യത്തെ വാണിജ്യ കോമ്പൗണ്ട് ഫാബ്, ഉയർന്ന നിലവാരമുള്ള ഗ്ലാസ് അധിഷ്ഠിത സബ്‌സ്‌ട്രേറ്റ് സെമികണ്ടക്ടർ പാക്കേജിംഗ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

278 അക്കാദമിക് സ്ഥാപനങ്ങൾക്കും 72 സ്റ്റാർട്ടപ്പുകൾക്കും സർക്കാർ നൽകുന്ന ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ പിന്തുണയാൽ രാജ്യത്ത് വളർന്നുവരുന്ന ലോകോത്തര ചിപ്പ് ഡിസൈൻ കഴിവുകളെ ഇവ പൂരകമാക്കും.

ഇതിനകം 60,000-ത്തിലധികം വിദ്യാർത്ഥികൾ പ്രതിഭാ  വികസന പരിപാടിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

***

SK


(Release ID: 2155604)