ആഭ്യന്തരകാര്യ മന്ത്രാലയം
അമർനാഥ് യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിൽ സംഭാവന നൽകിയ എല്ലാ സുരക്ഷാസേനകളെയും, ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിനെയും, ജമ്മു-കാശ്മീർ ഭരണകൂടത്തെയും, സന്നദ്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു
Posted On:
11 AUG 2025 10:23PM by PIB Thiruvananthpuram
ഇന്ത്യൻ സംസ്കാരത്തിന്റെ അചഞ്ചലമായ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ ശ്രീ അമർനാഥ്ജിയിൽ ഈ വർഷം 4.14 ലക്ഷത്തിലധികം തീർത്ഥാടകർ ബാബാ ബർഫാനിയെ ദർശിക്കാനെത്തിയതായി, X -ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ അമിത്ഷാ പറഞ്ഞു. "ഈ തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കിയതിന് സഹായിച്ച എല്ലാ സുരക്ഷാ സേനകളെയും, ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിനെയും, ജമ്മു-കാശ്മീർ ഭരണകൂടത്തെയും, സന്നദ്ധ സംഘടനകളെയും ഞാൻ അഭിനന്ദിക്കുന്നു. ഈ പുണ്യ തീർത്ഥാടനം വിജയകരമാക്കാൻ നിങ്ങൾ നൽകിയ സംഭാവനകൾ പ്രശംസനീയവും അതുല്യവുമാണ്. ബാബാ ബർഫാനിയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ." അദ്ദേഹം പറഞ്ഞു.
(Release ID: 2155401)