വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കലാസേതു,ഭാഷാസേതു ചലഞ്ചുകളിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 08 AUG 2025 6:23PM by PIB Thiruvananthpuram
കലാസേതു, ഭാഷാസേതു എന്നീ ചലഞ്ചുകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത എല്ലാ സ്റ്റാർട്ടപ്പുകളും 2025 ഓഗസ്റ്റ് 9-നകം പ്രൊഫൈൽ അപ്‌ഡേറ്റുകൾ പൂർത്തിയാക്കാനും സമർപ്പിക്കാൻ ബാക്കിയുള്ള എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യാനും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് (WaveX) അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.

മൂല്യനിർണ്ണയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി ഓൺലൈൻ പോർട്ടലിലെ പ്രൊഫൈൽ വിഭാഗത്തിൽ പുതിയ ഫീൽഡുകൾ ചേർത്തിട്ടുണ്ട്. ചലഞ്ചിൽ പങ്കെടുക്കുന്ന എല്ലാവരും ഈ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും അവരുടെ മിനിമം വയബിൾ കൺസെപ്റ്റും (MVC) മറ്റ് ആവശ്യമായ രേഖകളും നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. https://wavex.wavesbazaar.com/ എന്ന  ഔദ്യോഗിക പോർട്ടൽ വഴി അപ്‌ഡേറ്റുകൾ നടത്താവുന്നതാണ്.

കലാസേതു, ഭാഷാസേതു ചലഞ്ചുകളുടെ മൂല്യനിർണയം 2025 ഓഗസ്റ്റ് 10 ന് ആരംഭിക്കും. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അവസാന നിമിഷത്തെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നത് കണക്കിലെടുത്ത് എല്ലാ അപ്ഡേറ്റുകളും മുൻകൂട്ടി പൂർത്തിയാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് നിർദ്ദേശം നൽകുന്നു.

കലാസേതുവിനെക്കുറിച്ച് :
പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഔദ്യോഗിക വിവരങ്ങൾ തത്സമയം പ്രാദേശിക അനുരണന ഫോർമാറ്റുകളായ ഇൻഫോഗ്രാഫിക് വിഷ്വലുകൾ, സന്ദർഭോചിത വീഡിയോ വിശദീകരണങ്ങൾ, ഓഡിയോ വാർത്താ കാപ്സ്യൂളുകൾ എന്നിവയിലേക്ക് ആവശ്യാനുസരണം  പരിവർത്തനം ചെയ്യാൻ പ്രാപ്തമാക്കുന്നതിലൂടെ ഡിജിറ്റൽ ഭാഷാ വിഭജനം നികത്തുക എന്നതാണ് കലാസേതു ചലഞ്ചിൻ്റെ ലക്ഷ്യം.


ഭാഷാസേതുവിനെക്കുറിച്ച് :
12 ഇന്ത്യൻ ഭാഷകളിലായി തത്സമയ വിവർത്തനം, ലിപ്യന്തരണം, ശബ്ദ പ്രാദേശികവത്ക്കരണം എന്നിവയ്‌ക്കായി നിർമ്മിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ വികസിപ്പിക്കാൻ ഭാഷാസേതു ചലഞ്ച് സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു.

നൂതനത്വത്തിൽ അധിഷ്ഠിതമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ  വിശാലമായ ശ്രമങ്ങളുടെ  ഭാഗമാണ് ഈ രണ്ട് ചലഞ്ചുകളും.


ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പണം സംബന്ധിച്ച വിശദമായ നിബന്ധനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും https://wavex.wavesbazaar.com/important-update-kalaasetu-challenge.html എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
 
**************

(Release ID: 2154429)
Read this release in: English , Urdu , Hindi