യു.പി.എസ്.സി
azadi ka amrit mahotsav

പരീക്ഷ,നിയമനം എന്നിവയുമായി ബന്ധപ്പെട്ട യു.പി.എസ്.സിയുടെ അറിയിപ്പുകൾ സ്ഥാപനങ്ങൾക്ക് ഇനിമുതൽ ഇമെയിൽ വഴി ലഭ്യമാകും.

Posted On: 05 AUG 2025 3:33PM by PIB Thiruvananthpuram
ഒരു പ്രധാന ജനസമ്പർക്ക സംരംഭത്തിൻ്റെ  ഭാഗമായി വിദ്യാഭ്യാസം,തൊഴിൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പരീക്ഷ,നിയമനം എന്നിവ സംബന്ധിച്ച യു.പി.എസ്.സിയുടെ അറിയിപ്പുകൾ  നേരിട്ട് ഇമെയിൽ മുഖേന ലഭ്യമാകുന്ന വിധത്തിൽ യു.പി.എസ്.സി പുതിയ സൗകര്യം ആവിഷ്ക്കരിച്ചു.

"യു പി എസ് സി നടത്തുന്ന  സ്ഥിരം പരീക്ഷകൾക്ക് പുറമേ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും നിരവധി സർക്കാർ തസ്തികകളിലേക്കുള്ള നിയമന അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട്.നിയമന പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും ദ്രുതഗതിയിലുമാകുന്നതിന് ജനുവരി മുതൽ മാർച്ച് വരെയുള്ള  മൂന്ന് മാസത്തെ കാലയളവിനുള്ളിൽ അപേക്ഷകൾ മുൻകൂട്ടി ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.സമാനമായ നിയമനങ്ങൾ കൂട്ടിച്ചേർത്തും അവയ്ക്ക് പൊതുവായ പരീക്ഷകൾ നടത്തിയും ഈ  നിയമന യജ്ഞം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉചിതമായ രീതിയിൽ പദ്ധതി ആസൂത്രണം ചെയ്യപ്പെടുന്നു" സംരംഭത്തെക്കുറിച്ച് സംസാരിച്ച യു പി എസ് സി ചെയർമാൻ ഡോ അജയ് കുമാർ പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി പ്രതിവർഷം 200 ലധികം നിയമന നിർദ്ദേശങ്ങൾ കമ്മീഷന് ലഭിക്കുന്നു.വിശദമായ നടപടിക്രമങ്ങൾക്ക് ശേഷം ഇവ പിന്നീട് ഓൺലൈനിൽ പരസ്യപ്പെടുത്തുന്നു.2025 ൽ മാത്രം മെഡിക്കൽ,ശാസ്ത്ര/എഞ്ചിനീയറിംഗ്/ടെക്നിക്കൽ, ലീഗൽ,ടീച്ചിംഗ്,സ്പെഷ്യലൈസ്ഡ് തസ്തികകൾ (മാനേജ്മെൻ്റ്, ഫിനാൻസ്,അക്കൗണ്ട്സ്,ഫോറൻസിക് ഓഡിറ്റ് മുതലായവയുമായി ബന്ധപ്പെട്ടവ)എന്നിവയിലായി 240 ലധികം നിയമന അഭ്യർത്ഥനകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.ഇതിൽ കൂടുതലും ഗ്രൂപ്പ് എ,ഗ്രൂപ്പ് ബി ഗസറ്റഡ് തലങ്ങളിലാണ്.നിലവിൽ  എംപ്ലോയ്മെൻ്റ് ന്യൂസ്, യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ്, യു.പി.എസ്.സിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ  അക്കൗണ്ട്  എന്നിവയിലൂടെയാണ്  യു.പി.എസ്.സി വിജ്ഞാപനങ്ങൾ  പരസ്യപ്പെടുത്തുന്നത്

"മുൻകാലങ്ങളിൽ വിവിധ തസ്തികകളിലേക്ക് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ ചില അസമത്വങ്ങൾ കണ്ടിരുന്നു.  സൂക്ഷ്മപരിശോധനയിൽ  നിയമനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ   അപേക്ഷകരില്ലാത്തതിനാൽ  അവ ഫലശൂന്യമാകും. പല തസ്തികകളിലേക്കും  ആനുപാതികമായ അളവിലുള്ള  അപേക്ഷകൾ ലഭിക്കുന്നില്ല.അഭിമുഖ ഘട്ടത്തിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബോർഡിന് കഴിയാത്തതിനാൽ ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും  നിയമന പ്രക്രിയ പ്രയോജനരഹിതമാകുകയും ചെയ്യും.ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യക്കാരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിലേക്ക് എത്തിച്ചേരുന്നതിനും യു പി എസ്  സി നിയമനവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രചാരണം വിപുലീകരിക്കുന്നതിനായി ഞങ്ങൾ പുതിയ നടപടികൾ ആവിഷ്കരിക്കുന്നു.കൂടാതെ  മറ്റ് കാര്യങ്ങൾക്കൊപ്പം പ്രസക്തമായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇമെയിൽ അലേർട്ടുകൾ/അപ്‌ഡേറ്റുകൾ എന്നിവ അയയ്ക്കാനും പദ്ധതിയുണ്ട്.ഈ അറിയിപ്പുകൾ  ആവശ്യപ്പെടുന്ന മറ്റ്/സ്വകാര്യ സ്ഥാപനങ്ങൾക്കും സൗകര്യം ലഭ്യമാക്കും. വിവരങ്ങളുടെ അഭാവം മൂലം യോഗ്യതയുള്ളവരെ കണ്ടെത്താതെ പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ".സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡോ അജയ് കുമാർ പറഞ്ഞു.

നിയമന തസ്തികകളിലേക്കുള്ള പുതിയ ഔട്ട്റീച്ച് നയത്തിന് കീഴിൽ ഇനിപ്പറയുന്ന സംരംഭങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്ഃ

* സർവകലാശാലകൾ, സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, പ്രൊഫഷണൽ / അംഗീകൃത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇമെയിൽ അലേർട്ടുകൾ അയയ്ക്കും.


*അത്തരം അലേർട്ടുകളും അപ്ഡേറ്റുകളും ലഭിക്കുന്നതിന് യു. പി. എസ്. സിക്ക്  അഭ്യർത്ഥന അയയ്ക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഇമെയിൽ അലേർട്ടുകൾ അയയ്ക്കും.അത്തരം അഭ്യർത്ഥനകൾ
oracell-upsc [at] gov [dot] in.എന്ന വിലാസത്തിലേക്ക് അയയ്ക്കാം.

* യു. പി. എസ്. സി പരസ്യങ്ങൾ ലിങ്ക്ഡ്ഇനിൽ പങ്കിടുന്നുണ്ട്.അവ പബ്ലിക് ബ്രോഡ്കാസ്റ്റർ വഴി പ്രചരിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു.

*കമ്മീഷൻ്റെ  വെബ്‌സൈറ്റിൽ RSS ഫീഡുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നിർദ്ദേശവും പരിഗണനയിലാണ്.

ഇമെയിൽ അലേർട്ട് സേവനം സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ora-upsc[at]gov[dot]in എന്ന വിലാസത്തിലേക്ക് Subscription request  UPSC  Recruitment Alerts എന്ന സബ്ജക്ട് ലൈനിൽ അഭ്യർത്ഥന അയയ്ക്കാവുന്നതാണ്

 കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കും https://www.upsc.gov.in സന്ദർശിക്കുക
 
SKY
 
*****
 

(Release ID: 2152653)