രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രളയ് മിസൈലിന്റെ തുടർച്ചയായ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡി.ആർ.ഡി.ഒ.

Posted On: 29 JUL 2025 12:53PM by PIB Thiruvananthpuram
ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ,  2025 ജൂലൈ 28, 29 തീയതികളിലായി പ്രളയ് മിസൈലിന്റെ രണ്ട് പരീക്ഷണങ്ങൾ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വിജയകരമായി  പൂർത്തിയാക്കി. മിസൈൽ സംവിധാനത്തിന്റെ ഉയർന്നതും കുറഞ്ഞതുമായ ദൂരപരിധികൾ സാധൂകരിക്കുന്നതിനുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. മിസൈലുകൾ മുൻനിശ്ചയിച്ച പാത കൃത്യമായി പിന്തുടർന്നു. പരീക്ഷണോദ്ദേശങ്ങളെല്ലാം കൃത്യമായി നിറവേറ്റിക്കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR) വിന്യസിച്ച വിവിധ നിരീക്ഷണ സെൻസറുകൾ പകർത്തിയ പരീക്ഷണ ഡാറ്റ പ്രകാരം എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷക്കൊത്ത വണ്ണം പ്രവർത്തിച്ചു, ഡെസിഗനേറ്റഡ്  ഇംപാക്ട് പോയിന്റിന് സമീപം കപ്പലിൽ വിന്യസിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടെ ഇക്കാര്യം പരിശോധിച്ചുറപ്പിച്ചു.
 


 
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്റ് അർദ്ധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗ്ഗനിർദ്ദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. DRDO ലാബുകളായ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി, അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി, ആമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി, ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (Engineers), ITR തുടങ്ങിയവയുമായി സഹകരിച്ച് റിസർച്ച് സെന്റർ ഇമാറാത്ത് ഈ സിസ്റ്റം ആണ് സംവിധാനം വികസിപ്പിച്ചെടുത്തത്; ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്,   ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, വിവിധ വ്യവസായ സ്ഥാപനങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ  എന്നിവയാണ് പങ്കാളികൾ.

DRDO യിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമ, കര സേനാ പ്രതിനിധികൾ, വ്യവസായിക പ്രതിനിധികൾ എന്നിവർ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച DRDO യെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
SKY
 
**************

(Release ID: 2149724)