തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാർ SIR: എന്യൂമെറേഷൻ ഘട്ടത്തിലെ പ്രധാന കണ്ടെത്തലുകൾ (2025 ജൂൺ 24-ജൂലൈ 25)

Posted On: 27 JUL 2025 5:51PM by PIB Thiruvananthpuram

.

Chart Bihar

 

* BLO-മാർക്കു ചില വോട്ടർമാരെ കണ്ടെത്താനായില്ല; അഥവാ, അവരുടെ എന്യൂമെറേഷൻ ഫോം തിരികെ ലഭിച്ചില്ല. അതിനു കാരണം ഇതാണ്:

മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ അവർ വോട്ടർമാരായി. അല്ലെങ്കിൽ,

മരിച്ചുപോയി. അല്ലെങ്കിൽ,

ജൂലൈ 25 വരെ ഫോം സമർപ്പിച്ചിട്ടില്ല. അല്ലെങ്കിൽ,

ഏതെങ്കിലും കാരണത്താൽ വോട്ടറായി രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല (SIR ഉത്തരവിന്റെ പേജ് 17-ലെ എന്യൂമെറേഷൻ ഫോമിന്റെ ഖണ്ഡിക iv പ്രകാരം).

 

2025 ഓഗസ്റ്റ് ഒന്നോടെ ERO/AERO ഈ ഫോമുകൾ പരിശോധിച്ചതിനുശേഷം ഈ വോട്ടർമാരുടെ കൃത്യമായ നില അറിയാൻ കഴിയും. എന്നിരുന്നാലും, 2025 ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള പരാതി നൽകൽ കാലയളവിൽ യഥാർഥ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കാൻ കഴിയും.

 

** വോട്ടർപട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ കണ്ടെത്തിയ വോട്ടർമാരുടെ പേര് ഒരിടത്തു മാത്രമേ നിലനിർത്തൂ.

 

 

1. SIR-ന്റെ പ്രഥമലക്ഷ്യം: എല്ലാ വോട്ടർമാരുടെയും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പങ്കാളിത്തം

a. 24.06.2025-ലെ കണക്കനുസരിച്ച് 7.89 കോടി വോട്ടർമാരിൽ 7.24 കോടിയിലധികം പേർ എന്യൂമെറേഷൻ ഫോം സമർപ്പിച്ചിട്ടുണ്ട്. അത് SIR പ്രക്രിയയിലെ ഉറച്ച ജനപങ്കാളിത്തം സൂചിപ്പിക്കുന്നു.

b. SIR-ന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഖ്യാതി ബിഹാർ CEO, 38 ജില്ലകളിലെയും DEO-മാർ, 243 ERO-മാർ, 2976 AERO-മാർ, 77,895 പോളിങ് ബൂത്തുകളിൽ വിന്യസിച്ചിട്ടുള്ള BLO-മാർ, ലക്ഷക്കണക്കിനു സന്നദ്ധപ്രവർത്തകർ, 12 പ്രധാന രാഷ്ട്രീയ കക്ഷികൾ, അവരുടെ ജില്ലാ അധ്യക്ഷർ, താഴേത്തട്ടിലെ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച 1.6 ലക്ഷം BLA-മാർ എന്നിവർക്കാണ്. SIR കാലയളവിൽ ആകെ BLA-മാരുടെ എണ്ണം 16%+ വർധിച്ചു. വിശദവിവരങ്ങൾ ചുവടെ:

 

ക്രമ

നമ്പർ

രാഷ്ട്രീയ കക്ഷിയുടെ പേര്

നാമനിർദേശം ചെയ്യപ്പെട്ട ആകെ BLA-മാരുടെ എണ്ണം (SIR ആരംഭിക്കുന്നതിന് മുമ്പ്) (23.06.2025)

നാമനിർദേശം ചെയ്യപ്പെട്ട ആകെ BLA-മാരുടെ എണ്ണം (25.07.2025 വരെ)

ശതമാന വർധന

(ഏകദേശം)

1

ബഹുജൻ സമാജ് പാർട്ടി

26

74

185%

2

ഭാരതീയ ജനത പാർട്ടി

51,964

53,338

3%

3

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

76

899

1083%

4

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

8,586

17,549

105%

5

രാഷ്ട്രീയ ജനതാദൾ

47,143

47,506

1%

6

ജനതാദൾ (യുണൈറ്റഡ്)

27,931

36,550

31%

7

രാഷ്ട്രീയ ലോക് സമതാ പാർട്ടി

264

270

2%

8

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ)

233

1,496

542%

9

രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി

2,457

1,913

27%

10

ലോക് ജനശക്തി പാർട്ടി (രാം വിലാസ്)

1,210

11

നാഷണൽ പീപ്പിൾസ് പാർട്ടി

7

-

12

ആം ആദ്മി പാർട്ടി

1

-

ആകെ

1,38,680

1,60,813

16%

 

2. SIR-ന്റെ രണ്ടാമത്തെ ലക്ഷ്യം: ബിഹാറിലെ അർഹതയുള്ള വോട്ടർമാരിൽ ആരും ഒഴിവാക്കപ്പെടരുത്

a. വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുള്ള 5.7 കോടി മൊബൈൽ ഫോൺ നമ്പരുകളിലേക്ക് SIR പ്രക്രിയ വിശദീകരിക്കുന്ന SMS അയച്ചു. എന്യൂമെറേഷൻ കാലയളവിൽ, CEO/DEO/ERO-മാർ SIR-നെക്കുറിച്ചു വോട്ടർമാരിൽ അവബോധം വ്യാപിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

b. SIR-നെയും അതിന്റെ പ്രക്രിയയെയുംകുറിച്ചു വിശദീകരിക്കുന്നതിനും SIR-ന്റെ പുരോഗതിയെക്കുറിച്ച് അറിയിക്കുന്നതിനുമായി CEO/DEO/ERO-മാർ രാഷ്ട്രീയ കക്ഷികളുമായി നിരവധി യോഗങ്ങൾ നടത്തി. ഇതേ ആവശ്യത്തിനായി, രാഷ്ട്രീയ കക്ഷികൾ നിയമിച്ച ബൂത്ത് ലെവൽ ഏജന്റുമാരുമായി (BLA) BLO-മാർ ബൂത്തുതല യോഗങ്ങളും നടത്തി. BLA-മാരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ പ്രതിദിനം 50 എന്യൂമെറേഷൻ ഫോം വരെ സമർപ്പിക്കാൻ BLO-മാരെ അനുവദിച്ചിരുന്നു.

c. 24.06.2025-ലെ വോട്ടർപട്ടികയിൽ പേരുള്ള ഓരോ വോട്ടർക്കും BLO-മാർ വീടുവീടാന്തരം പോയി എന്യൂമെറേഷൻ ഫോം വിതരണം ചെയ്തു. അതിനുശേഷം, പൂരിപ്പിച്ച ഫോം ശേഖരിക്കാൻ BLO-മാർ പലകുറി (കുറഞ്ഞതു മൂന്നുതവണ) സന്ദർശനം നടത്തി. കൂടാതെ, BLA-മാരും സന്നദ്ധപ്രവർത്തകരും വോട്ടർമാരെ സന്ദർശിക്കുകയും ആരും മാറ്റിനിർത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു.

3. SIR-ന്റെ മൂന്നാം ലക്ഷ്യം: ബിഹാറിൽനിന്നുള്ള താൽക്കാലിക കുടിയേറ്റക്കാരിലാരും ഒഴിവാക്കപ്പെടരുത്

a. രാജ്യത്തുടനീളം താമസിക്കുന്ന ബിഹാറിൽനിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2,59,77,686 (ഏകദേശം 2.60 കോടി) മൊത്തം പ്രചാരമുള്ള 246 പത്രങ്ങളിൽ ഹിന്ദിയിൽ അഖിലേന്ത്യാതലത്തിൽ സമ്പൂർണ പേജ് പരസ്യം നൽകി.

b. അതോടൊപ്പം, ബിഹാർ CEO എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും CEO-മാർക്ക് കത്തെഴുതി. അതതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും താൽക്കാലികമായി കുടിയേറിപ്പാർക്കുന്ന ബിഹാർ സ്വദേശികളുമായി ബന്ധപ്പെടാൻ പ്രത്യേക ശ്രമങ്ങൾ നടത്തണമെന്ന് അവരോട് അഭ്യർഥിച്ചു.

c. മറ്റെവിടെയെങ്കിലും വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അത്തരം വോട്ടർമാർക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രീതികളിലൂടെ അവരുടെ ഫോം പൂരിപ്പിക്കാം:

i. https://voters.eci.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായോ ECINet മൊബൈൽ ആപ്ലിക്കേഷൻ വഴിയോ (16 ലക്ഷത്തിലധികം എന്യൂമെറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ചു) ഫോം പൂരിപ്പിക്കാം. അല്ലെങ്കിൽ ഫോമിന്റെ പ്രിന്റൗട്ട് എടുക്കാം (13 ലക്ഷത്തിലധികം എന്യൂമെറേഷൻ ഫോം ഡൗൺലോഡ് ചെയ്തു); അതായത് ആകെ ഏകദേശം 29 ലക്ഷം.

ii. പ്രിന്റ് ചെയ്ത ഫോം പൂരിപ്പിച്ച് ഒപ്പിട്ട് കുടുംബാംഗം വഴി അവരുടെ BLO-യ്ക്ക് അയയ്ക്കുക. അല്ലെങ്കിൽ പ്രിന്റ് ചെയ്ത ഫോം പൂരിപ്പിച്ച് ഒപ്പിട്ട് വാട്ട്സ്ആപ്പ് വഴിയോ മറ്റു സമൂഹമാധ്യമങ്ങൾ വഴിയോ BLO-മാരുടെ മൊബൈൽ ഫോണിലേക്ക് അയക്കാം.

4. SIR-ന്റെ നാലാമത്തെ ലക്ഷ്യം: ബിഹാറിലെ നഗരമേഖലയിലെ ഒരു വോട്ടർപോലും ഒഴിവാക്കപ്പെടരുത്

ബിഹാറിലെ 261 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടാതിരിക്കാൻ നഗരമേഖലയിൽ പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കി.

5. SIR-റിന്റെ അഞ്ചാമത്തെ ലക്ഷ്യം: യുവവോട്ടർമാരിലാരും ഒഴിവാക്കപ്പെടരുത്

a. 2025 ജൂലൈ ഒന്നിന് 18 വയസ്സ് തികഞ്ഞവരോ 2025 ഒക്ടോബർ ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവരോ ആയ യുവ വോട്ടർമാർ, നിർദിഷ്ട പ്രഖ്യാപനഫോമിനൊപ്പം ഫോം 6- അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.

b. 2025 ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ ബിഹാറിലുടനീളം ECI പ്രത്യേക യജ്ഞം സംഘടിപ്പിക്കും. അതിലൂടെ അർഹതയുള്ള വോട്ടർമാരെ ഉൾപ്പെടുത്താനും ആരെയും ഒഴിവാക്കാതിരിക്കാനും കഴിയും.

6. SIR-ന്റെ ആറാമത്തെ ലക്ഷ്യം: എല്ലാ വോട്ടർമാരുടെയും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്ഥിരമായ പങ്കാളിത്തം

a. എന്യൂമെറേഷൻ ഫോം ലഭിച്ച വോട്ടർമാർക്ക്, ഫോം സമർപ്പിച്ചതിന്റെ സ്ഥിരീകരണമായി, ആവർത്തിച്ച് SMS അയച്ചു. പ്രക്രിയ ആരംഭിച്ചശേഷം ആകെ 10.2 കോടി SMS അയച്ചു.

b. എന്യൂമെറേഷൻ ഫോം ലഭിച്ച വോട്ടർമാർക്ക് https://voters.eci.gov.in/home/enumFormTrack# എന്ന വെബ്സൈറ്റിൽ എപ്പോഴും അവരുടെ ഫോമിന്റെ നില പരിശോധിക്കാം.

c. മരിച്ചുപോയതായി രേഖപ്പെടുത്തിയ വോട്ടർമാരുടെയും എന്യൂമെറേഷൻ ഫോം ലഭിക്കാത്തവരുടെയും സ്ഥിരവാസം മാറ്റിയതായി രേഖപ്പെടുത്തപ്പെട്ടവരുടെയും കണ്ടെത്താൻ കഴിയാത്തവരുടെയും ബൂത്തുതല പട്ടിക, CEO/DEO/ERO/BLO-മാർ 2025 ജൂലൈ 20-ഓടെ രാഷ്ട്രീയ കക്ഷികളുമായി പങ്കിട്ടു. അത്തരം വോട്ടർമാരെക്കുറിച്ചു ശ്രദ്ധാപൂർവം അന്വേഷിക്കാൻ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടു. തുടർന്ന്, രാഷ്ട്രീയ പാർട്ടികളുടെ പ്രയത്നം പരിശോധിച്ചശേഷം, പുതുക്കിയ അത്തരം പട്ടികകൾ വീണ്ടും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി പങ്കിട്ടു.

7. SIR-ന്റെ ഏഴാമത്തെ ലക്ഷ്യം: സന്നദ്ധപ്രവർത്തകരുൾപ്പെടെ മുഴുവൻ തെരഞ്ഞെടുപ്പു ജീവനക്കാരുടെയും സഹായം

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാരായ വോട്ടർമാർ, കരുതൽവേണ്ട മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ആവശ്യമായ രേഖകൾ നേടുന്നതിൽ സഹായിക്കാൻ മുഴുവൻ തെരഞ്ഞെടുപ്പു സംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും പ്രത്യേക ശ്രമങ്ങൾ നടത്തുന്നു. സന്നദ്ധപ്രവർത്തകർ എല്ലാ വോട്ടർമാരുമായും ബന്ധപ്പെടുന്നതിനാൽ, വോട്ടർമാരിൽനിന്നും കുറഞ്ഞ ശ്രമം മാത്രം ആവശ്യപ്പെട്ട്, അവരുടെ രേഖകൾ ഗവണ്മെന്റ് വകുപ്പുകളിൽ നിന്നും ലഭ്യമാക്കാൻ സഹായിക്കും.

8. എസ്ആറിന്റെ എട്ടാം ലക്ഷ്യം: എന്യൂമെറേഷൻ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

38 ജില്ലകളിലെയും DEO-മാർ ഏതെങ്കിലും അച്ചടി/ടിവി/സമൂഹ മാധ്യമം തുടങ്ങിയ മാർഗങ്ങളിലൂടെയോ, അതല്ലെങ്കിൽ നേരിട്ടോ റിപ്പോർട്ട് ചെയ്ത ഓരോ പ്രശ്നവും വ്യക്തിഗതമായി കൈകാര്യം ചെയ്തു. അതിലൂടെ പരാതികളിലൊന്നും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നില്ലെന്നുറപ്പാക്കി.

9. SIR-ന്റെ ഒമ്പതാം ലക്ഷ്യം: കരടുവോട്ടർപട്ടികയുടെ സൂക്ഷ്മപരിശോധന 2025 ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ

a. SIR ഉത്തരവുപ്രകാരം, കരടു വോട്ടർപട്ടിക 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. ഓരോ ബൂത്തിന്റെയും അച്ചടിച്ച/ഡിജിറ്റൽ പകർപ്പുകൾ 12 രാഷ്ട്രീയ കക്ഷികൾക്കും നൽകും. കരടു വോട്ടർപട്ടിക CEO-യുടെ വെബ്സൈറ്റിലും പൊതുജനങ്ങൾക്കു പരിശോധിക്കാനായി ലഭ്യമാക്കും.

b. 2025 ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ, ഏതെങ്കിലും വോട്ടർക്ക് അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് ഇനിപ്പറയുന്നവയ്ക്കായി നിർദിഷ്ട ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട ERO-ഒയ്ക്ക് അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാം:

i. അർഹതയുള്ള ഏതെങ്കിലും വോട്ടർ ഒഴിവാക്കപ്പെട്ടാൽ ഉൾപ്പെടുത്താനായി, അല്ലെങ്കിൽ

ii. കരടു വോട്ടർപട്ടികയിലുള്ള അയോഗ്യരായ ഏതെങ്കിലും വോട്ടർമാരുണ്ടെങ്കിൽ നീക്കം ചെയ്യാൻ.

c. ഇതിനകം 243 ERO-മാരെ/2976 AERO-മാരെ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച് തീരുമാനമെടുക്കാൻ നിയോഗിച്ചിട്ടുണ്ട്. 2976- 1470 AERO-മാരെ SIR-നായി ബിഹാറിലേക്ക് 2025 ജൂലൈ 8-ന് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

10. SIR-ന്റെ പത്താം ലക്ഷ്യം: വ്യക്തമായ ഉത്തരവില്ലാതെ കരടു വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കൽ പാടില്ല:

a. SIR മാർഗ്ഗനിർദ്ദേശങ്ങളുടെ ഖണ്ഡിക 5(b) പ്രകാരം, ERO/AERO-മാരുടെ അറിയിപ്പും വ്യക്തമായ ഉത്തരവും ഇല്ലാതെ ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിച്ച കരടു പട്ടികയിൽനിന്ന് ഒരാളുടെ പേരും ഒഴിവാക്കാൻ കഴിയില്ല.

b. ERO-മാരുടെ ഏതെങ്കിലും തീരുമാനത്തിൽ പരാതിയുള്ള ഏതു വോട്ടർക്കും 1950-ലെ RP നിയമത്തിലെ സെക്ഷൻ 24 പ്രകാരം ജില്ലാ മജിസ്ട്രേറ്റിനും ചീഫ് ഇലക്ടറൽ ഓഫീസർക്കും അപ്പീൽ നൽകാം.

c. ERO-യുടെ ഏതെങ്കിലും തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ജനങ്ങളെ സഹായിക്കുന്നതിനു സന്നദ്ധപ്രവർത്തകർക്കു പ്രത്യേക പരിശീലനം നൽകുന്നു.

d. അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള മാതൃക ആവിഷ്കരിക്കുകയാണ്. ജനങ്ങൾക്ക് എളുപ്പത്തിൽ അപ്പീൽ സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ ഇതു വ്യാപകമായി പ്രചരിപ്പിക്കും.

****

AT


(Release ID: 2149121)