രാജ്യരക്ഷാ മന്ത്രാലയം
THINQ - 2025: ഇന്ത്യൻ നാവികസേനാ ക്വിസ് - 2025
Posted On:
22 JUL 2025 5:46PM by PIB Thiruvananthpuram
മുൻ പതിപ്പുകളിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യൻ നാവികസേനയുടെ ദേശീയ പ്രശ്നോത്തരി മത്സരമായ THINQ-2025 വീണ്ടുമെത്തിയിരിക്കുന്നു. ഭാവി നേതാക്കളായ യുവമനസ്സുകള്‍സക്ക് ഇന്ത്യൻ നാവികസേനയെ ആഴത്തിലറിയാന്‍ ആവേശകരമായ അവസരം നൽകുന്നതിനാണ് മത്സരത്തിന്റെ നാലാം വര്‍ഷ പതിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ബൗദ്ധിക വളർച്ച പരിപോഷിപ്പിക്കാനും ഇന്ത്യയുടെ മഹത്തായ സമുദ്ര പാരമ്പര്യം സംബന്ധിച്ച് അവബോധം വളർത്താനും ലക്ഷ്യമിടുന്ന മത്സരം, അറിവ് പരിശോധിക്കുന്നതിനുപരി ഒരു സുപ്രധാന പരിപാടിയായി മാറും.
പുരാതന ലോത്തൽ തുറമുഖങ്ങള്‍ മുതലുള്ള ഇന്ത്യന്‍ സമുദ്ര യാത്രയും ഇന്‍ഡോ-പസഫിക് മേഖലയിലെ അതിന്റെ വർധിച്ചുവരുന്ന സാന്നിധ്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സമുദ്ര പര്യവേക്ഷണത്തിന്റെയും നൂതനാശയങ്ങളുടെയും മനോഭാവം അടിവരയിടുന്ന 'മഹാസാഗർ' ആണ് ഈ വർഷത്തെ THINQ-2025 ന്റെ പ്രമേയം. 2025-നെ 'പരിഷ്കാരങ്ങളുടെ വർഷ'മായി അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പ്രമേയം.
രാജ്യത്തുടനീളം 9 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ആവിഷ്ക്കരിച്ച ഈ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ സമഗ്ര വിലയിരുത്തൽ ഉറപ്പാക്കാന്‍ ഹൈബ്രിഡ് രീതിയില്‍ നാല് ഘട്ടങ്ങളിലായാണ് പ്രശ്നോത്തരി നടത്തുക. ആദ്യ മൂന്ന് ഘട്ടങ്ങൾ ഓണ്‍ലൈന്‍ എലിമിനേഷൻ ഘട്ടകളായിരിക്കും. തുടർന്ന് ഓൺലൈൻ നിരീക്ഷിത രീതിയില്‍ മേഖലാതല തിരഞ്ഞെടുപ്പ് നടത്തും. അറിവിന്റെ ആഴവും വേഗവും ന്യായമായും ആകർഷകമായും പരീക്ഷിക്കുന്ന തരത്തിലാണ് പ്രശ്നോത്തരി മത്സരം രൂപകല്പന ചെയ്തിരിക്കുന്നത്.
മേഖലാതല മത്സരങ്ങളില്‍നിന്ന് മികച്ച 16 ടീമുകള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടും. സെമിഫൈനല്‍ വിജയികൾ ഗ്രാൻഡ് ഫിനാലെയിൽ THINQ-25 ട്രോഫിയ്ക്കായി പോരാടും. സെമിഫൈനല്‍, ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ കേരളത്തിലെ പ്രശസ്തമായ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ ഓഫ്‌ലൈൻ വഴി സംഘടിപ്പിക്കും.
പ്രധാന തീയതികൾ ഇവയാണ്:
രജിസ്ട്രേഷൻ അവസാനിക്കുന്നത്: 2025 ഓഗസ്റ്റ് 31
ഓൺലൈൻ എലിമിനേഷൻ ഘട്ടം 1: 2025 സെപ്റ്റംബർ 08, 09, 10
ഓൺലൈൻ എലിമിനേഷൻ ഘട്ടം 2: 2025 സെപ്റ്റംബർ 16, 17
ഓൺലൈൻ എലിമിനേഷൻ ഘട്ടം 3: 2025 സെപ്റ്റംബർ 23, 24
മേഖലാതല തിരഞ്ഞെടുപ്പ് ഘട്ടം: 2025 ഒക്ടോബർ 13, 14
സെമിഫൈനലുകൾ: 2025 നവംബർ 13
ഗ്രാൻഡ് ഫിനാലെ: 2025 നവംബർ 14
സ്കൂളുകളുടെ സുഗമമായ രജിസ്ട്രേഷനും പരിപാടിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾക്കും www[dot]indiannavythinq[dot]in സന്ദർശിക്കുക

*****
(Release ID: 2147049)