രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വെല്ലിങ്ടണിലെ ഡിഫെൻസ് സർവീസസ് സ്റ്റാഫ് കോളേജ് സന്ദർശിച്ചു

Posted On: 19 JUL 2025 5:52PM by PIB Thiruvananthpuram
ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്  ജനറൽ അനിൽ ചൗഹാൻ 2025 ജൂലൈ 19 ന്, തമിഴ് നാട്ടിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്,  സന്ദർശിച്ചു. 81-ാമത് സ്റ്റാഫ് കോഴ്സിലെ സ്റ്റുഡന്റ്  ഓഫീസർമാരെയും, കോളേജിലെ സ്ഥിരം ജീവനക്കാരെയും,  വെല്ലിങ്ടണിലെ സ്റ്റേഷൻ ഓഫീസർമാരെയും അദ്ദേഹം അഭിസംബോധന ചെയ്തു.
 
ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് സംസാരിക്കവെ,  വിജയകരമായ ഓപ്പറേഷനിൽ ഇന്ത്യൻ സായുധ സേന പ്രദർശിപ്പിച്ച ട്രൈ-സർവീസ് സംയോജനത്തിൻറെ  പ്രധാന ഘടകങ്ങളെക്കുറിച്ച് സി ഡി എസ് വിശദീകരിച്ചു.
 
കോളേജിലെ ഫാക്കൽറ്റിയുമായി സംവദിക്കവേ,  അനിവാര്യ സംയോജനവും സംയുക്തതയും, ശേഷി വികസനം, ആത്മനിർഭർത, എന്നീ  വിഷയങ്ങളെ  കുറിച്ച് ജനറൽ അനിൽ ചൗഹാൻ  ഊന്നിപ്പറഞ്ഞു. ഒപ്പം സൈന്യത്തിൽ  പിൻതുടർന്നുവരുന്ന പരിവർത്തനാത്മക മാറ്റങ്ങളെക്കുറിച്ച്   ആഴത്തിലുള്ള ധാരണയും അദ്ദേഹം നൽകി.
 
DSSC കമാന്റന്റ്  ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വത്സ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലന പരിപാടികളെക്കുറിച്ച് സി ഡി എസിനോട് വിശദികരിച്ചു.  ഡീപ് പർപ്പിൾ ഡിവിഷന്റെ സ്ഥാപനവൽക്കരണത്തോടെ, പ്രത്യേകിച്ച് സംയുക്തതയും അന്തർ-സേനാ അവബോധവും  വളർത്തിയെടുക്കുന്നതിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
 
45  ആഴ്ച  നീണ്ടുനിൽക്കുന്ന 81-ാമത് സ്റ്റാഫ് കോഴ്സ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്നു. 35  സൗഹൃദ രാജ്യങ്ങൾ നിന്നു 45 പേർ ഉൾപ്പടെയുള്ള, 500 സ്റ്റുഡൻറ്  ഓഫീസർമാരാണ് ഇപ്പോഴത്തെ കോഴ്സിലുള്ളത്.

(Release ID: 2146386)