പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2025 ജൂലൈ 18) ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും


ബീഹാറിലെ മോത്തിഹാരിയിൽ 7,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും

ദർഭംഗയിൽ ന്യു സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്സ് ഓഫ് ഇന്ത്യ (എസ്ടിപിഐ)യും പട്‌നയിൽ എസ്ടിപിഐയുടെ അത്യാധുനിക ഇൻകുബേഷൻ ഫെസിലിറ്റിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബീഹാറിലെ കണക്റ്റിവിറ്റിക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, നാല് പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ, ഉദ്ഘാടനം, രാഷ്ട്രത്തിന് സമർപ്പിക്കൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും

പദ്ധതികളിൽ ഉൾപ്പെടുന്ന വിവിധ മേഖലകൾ: എണ്ണ, വാതകം, വൈദ്യുതി, റോഡ്, റെയിൽ

Posted On: 17 JUL 2025 11:04AM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ ബീഹാറും പശ്ചിമ ബംഗാളും  സന്ദർശിക്കും. രാവിലെ 11:30 ന് ബീഹാറിലെ മോത്തിഹാരിയിൽ 7,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കൂടാതെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

തുടർന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി  ദുർഗാപൂരിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് 5000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ  തറക്കല്ലിടൽ, ഉദ്ഘാടനം, രാഷ്ട്രത്തിന് സമർപ്പിക്കൽ എന്നിവ നിർവഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ബീഹാറിൽ

റെയിൽ, റോഡ്, ഗ്രാമവികസനം, മത്സ്യബന്ധനം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലെ രാഷ്ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും  രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള   പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഒന്നിലധികം റെയിൽ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഈ വിഭാഗത്തിൽ കാര്യക്ഷമമായ ട്രെയിൻ പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന സമസ്തിപൂർ-ബച്വാര റെയിൽ പാതയ്ക്കിടയിലെ  ഓട്ടോമാറ്റിക് സിഗ്നലിംഗ് ഇതിൽ ഉൾപ്പെടുന്നു. 580 കോടിയിലധികം രൂപയുടെ ദർഭംഗ-സമസ്തിപൂർ ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി നടത്തുന്ന  ദർഭംഗ-തൽവാര, സമസ്തിപൂർ-രാംഭദ്രപൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ, ഇവിടത്തെ ട്രെയിൻ പ്രവർത്തനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുകയും യാത്രയിലെ കാലതാമസം കുറയ്ക്കുകയും ചെയ്യും.

പ്രധാനമന്ത്രി ഒന്നിലധികം റെയിൽ പദ്ധതികൾക്ക് തറക്കല്ലിടും. പട്‌ലിപുത്രയിൽ വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനം റെയിൽ പദ്ധതികളിൽ ഉൾപ്പെടുന്നു. ട്രെയിൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതാണ് ഭട്‌നി-ഛപ്ര ഗ്രാമീൺ റെയിൽ പാതയിൽ (114 കിലോമീറ്റർ) ഓട്ടോമാറ്റിക് സിഗ്നലിംഗ്. ട്രാക്ഷൻ സംവിധാന അടിസ്ഥാന സൗകര്യം  ശക്തിപ്പെടുത്തുന്നതിലൂടെയും ഊർജ്ജ കാര്യക്ഷമമാക്കുന്നതിലൂടെയും ഉയർന്ന ട്രെയിൻ വേഗത സാധ്യമാക്കുന്നതിന് ഭട്‌നി-ഛപ്ര ഗ്രാമീൺ വിഭാഗത്തിലെ ട്രാക്ഷൻ സംവിധാനം നവീകരിക്കുന്നു. സെക്ഷണൽ ശേഷി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പാസഞ്ചർ, ചരക്ക് ട്രെയിനുകളുടെ പ്രവർത്തനം സാധ്യമാക്കുന്നതിനും വടക്കൻ ബീഹാറിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുമാണ് ഏകദേശം 4,080 കോടി രൂപയുടെ ദർഭംഗ-നർക്കതിയാഗഞ്ച് റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി നടപ്പാക്കുന്നത്. 

മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമെന്ന നിലയിൽ , ആര-മോഹനിയ NH-319, പട്‌ന-ബക്‌സർ NH-922 എന്നിവയെ ബന്ധിപ്പിക്കുന്ന NH-319 ലെ ആര ബൈപാസിന്റെ നാലുവരി പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും, ഇത് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്നു.

820 കോടി രൂപയിലധികം വിലമതിപ്പുള്ള , ആര ടൗണിനെ NH-02 (Golden Quadrilateral)) മായി ബന്ധിപ്പിക്കുന്ന NH-319 ന്റെ ഭാഗമായ, NH-319 ലെ പരാരിയ മുതൽ മൊഹാനിയ വരെയുള്ള നാലുവരി 
പാതയുടെ  ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും, ഇത് ചരക്ക്, യാത്രാ ഗതാഗതം മെച്ചപ്പെടുത്തും. NH-333C യിലെ സർവാൻ മുതൽ ചകായ് വരെ  നടപ്പാത കൂടി  ഉൾകൊള്ളുന്ന രണ്ടു വരി പാത, ചരക്കുകളുടെയും ആളുകളുടെയും ചലനം സുഗമമാക്കുകയും ബീഹാറിനും ഝാർഖണ്ഡിനും ഇടയിലുള്ള ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യും.

ദർഭംഗയിൽ ന്യു  സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്സ് ഓഫ് ഇന്ത്യയും  (എസ്‌ടിപിഐ)പട്‌നയിൽ എസ്‌ടിപിഐയുടെ അത്യാധുനിക ഇൻകുബേഷൻ ഫെസിലിറ്റിയും  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഐടി/ഐടിഇഎസ്/ഇഎസ്‌ഡിഎം വ്യവസായത്തെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന ഈ സൗകര്യങ്ങൾ ഐടി സോഫ്റ്റ്‌വെയർ, സേവന കയറ്റുമതികൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. വളർന്നുവരുന്ന സംരംഭകർക്കായി ടെക് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും നൂതനാശയം, ഐപിആർ, ഉൽപ്പന്ന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബീഹാറിലെ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംഎസ്‌വൈ) പ്രകാരം അനുവദിച്ച നിരവധി മത്സ്യബന്ധന വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ബീഹാറിലെ വിവിധ ജില്ലകളിലായി പുതിയ മത്സ്യ ഹാച്ചറികൾ, ബയോഫ്ലോക്ക് യൂണിറ്റുകൾ, അലങ്കാര മത്സ്യകൃഷി, സംയോജിത മത്സ്യക്കൃഷി യൂണിറ്റുകൾ, മത്സ്യ തീറ്റ മില്ലുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനമാണ് ഇത് അടയാളപ്പെടുത്തുന്നത്. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും, സാമൂഹിക-സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും അക്വാകൾച്ചർ പദ്ധതികൾ സഹായിക്കും.

ഭാവിയിലേക്ക് സജ്ജമാകുന്ന റെയിൽവേ ശൃംഖല എന്ന ദർശനത്തിന് കരുത്തേകാൻ , രാജേന്ദ്ര നഗർ ടെർമിനൽ (പട്‌ന) മുതൽ ന്യൂഡൽഹി വരെ, ബാപുധാം മോത്തിഹാരി മുതൽ ഡൽഹി വരെ (ആനന്ദ് വിഹാർ ടെർമിനൽ), ദർഭംഗ മുതൽ ലഖ്‌നൗ വരെ (ഗോമതി നഗർ), മാൾഡ ടൗൺ മുതൽ ലഖ്‌നൗ വരെ (ഗോമതി നഗർ) ഭഗൽപൂർ വഴി നാല് പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പ്രകാരം ബീഹാറിലെ ഏകദേശം 61,500 സ്വയം സഹായ സംഘങ്ങൾക്ക് 400 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്യും. സ്ത്രീകൾ നയിക്കുന്ന വികസനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, 10 കോടിയിലധികം സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുമായി (SHG) ബന്ധിപ്പിച്ചിട്ടുണ്ട്.

12,000 ഗുണഭോക്താക്കളുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി തെരഞ്ഞെ‌ടുത്ത ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി താക്കോൽ കൈമാറുകയും പി എം ആവാസ് യോജന-ഗ്രാമീണിന്റെ 40,000 ഗുണഭോക്താക്കൾക്ക് 160 കോടിയിലധികം രൂപ അനുവദിക്കുകയും ചെയ്യും.

 പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ

എണ്ണ, വാതകം, വൈദ്യുതി, റോഡ്, റെയിൽ മേഖലകളിലെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

മേഖലയിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, പശ്ചിമ ബംഗാളിലെ ബൻകുരയിലും പുരുലിയ ജില്ലയിലും ഏകദേശം 1,950 കോടി രൂപയുടെ ഭാരത് പെട്രോളിയം കോർപ്പ് ലിമിറ്റഡിന്റെ (ബിപിസിഎൽ) സിറ്റി ഗ്യാസ് വിതരണ (സിജിഡി) പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും പിഎൻജി കണക്ഷനുകൾ നൽകുകയും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ സിഎൻജി നൽകുകയും മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പ്രധാൻമന്ത്രി ഉർജ ഗംഗ (പിഎംയുജി) പൈപ്പ്‌ലൈൻ പദ്ധതിയിൽ ഉൾപ്പെടുന്ന ജഗദീഷ്പൂർ-ഹാൽദിയ,ഭൊക്കാരോ-ധംറാ പൈപ്പ്‌ലൈനുകളുടെ ഭാഗമായി സ്ഥാപിച്ച ദുർഗാപൂർ-ഹാൽദിയ പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ  ദുർഗാപൂർ മുതൽ കൊൽക്കത്ത വരെയുള്ള(132 കിലോമീറ്റർ) ഭാഗം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.1,190 കോടിയിലധികം രൂപ ചെലവ് വരുന്ന ദുർഗാപൂർ മുതൽ കൊൽക്കത്ത വരെയുള്ള ഭാഗം പശ്ചിമ ബംഗാളിലെ പുർബ ബർധ്മാൻ, ഹൂഗ്ലി, നാദിയ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പ്‌ലൈൻ അതിന്റെ നടപ്പാക്കൽ ഘട്ടത്തിൽ നേരിട്ടും അല്ലാതെയും തൊഴിൽ നൽകി, ഇപ്പോൾ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രകൃതിവാതകം വിതരണം ചെയ്യാൻ ഇത് സഹായിക്കും.

എല്ലാവർക്കും ശുദ്ധവായുവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള  പ്രതിജ്ഞാബദ്ധതയ്ക്ക് കരുത്തേകാൻ, ദാമോദർ വാലി കോർപ്പറേഷന്റെ ദുർഗാപൂർ സ്റ്റീൽ തെർമൽ പവർ സ്റ്റേഷന്റെയും രഘുനാഥ്പൂർ തെർമൽ പവർ സ്റ്റേഷന്റെയും 1,457 കോടി രൂപ വിലമതിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനമായ-ഫ്ലൂ ഗ്യാസ് ഡീസൾഫറൈസേഷൻ(എഫ്ജിഡി), പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ശുദ്ധമായ ഊർജ്ജ ഉല്പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ഇത് മേഖലയ്ക്ക് ഗുണം ചെയ്യും.

മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, 390 കോടി രൂപ വിലമതിക്കുന്ന പുരുലിയയിലെ പുരുലിയ - കോട്ഷില റെയിൽ ലൈൻ (36 കിലോമീറ്റർ) ഇരട്ടിപ്പിക്കലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത്  ജംഷഡ്പൂർ, ബൊക്കാറോ, ധൻബാദ് എന്നിവിടങ്ങളിലെ വ്യവസായങ്ങളുടെ  റാഞ്ചി, കൊൽക്കത്ത എന്നീ പട്ടണങ്ങളുമായുള്ള  റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചരക്ക് ട്രെയിനുകളുടെ കാര്യക്ഷമമായ ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും വ്യവസായങ്ങൾക്കും ബിസിനസുകൾക്കുമുള്ള ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുകയും ചെയ്യും.

സേതു ഭാരതം പരിപാടിയുടെ കീഴിൽ 380 കോടി രൂപ വിലമതിക്കുന്ന രണ്ട് റോഡ് മേൽപ്പാലങ്ങൾ (ആർഒബികൾ) പ്രധാനമന്ത്രി പശ്ചിമ ബർധമാനിലെ ടോപ്സിയിലും പാണ്ഡഭേശ്വറിലും ഉദ്ഘാടനം ചെയ്യും. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും റെയിൽവേ ലെവൽ ക്രോസിംഗുകളിലെ അപകടങ്ങൾ തടയുന്നതിന്  സഹായിക്കുകയും ചെയ്യും.

***

NK


(Release ID: 2145466) Visitor Counter : 3