പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
13 JUL 2025 10:47AM by PIB Thiruvananthpuram
രാജ്യസഭയിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത നാല് വിശിഷ്ട വ്യക്ത്വങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോ വ്യക്തികളുടേയും സംഭാവനകളെ സാമൂഹിക മാധ്യമമായ എക്സിലെ എതാനും പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എടുത്തുകാട്ടി. നിയമരംഗത്തോടുള്ള മാതൃകാപരമായ സമര്‍പ്പണത്തിനും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശ്രീ ഉജ്ജ്വല്‍ നികമിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രീ നികം പ്രധാനപ്പെട്ട നിയമ കേസുകളില്‍ സുപ്രധാന പങ്ക് വഹിക്കുകയും സാധാരണ പൗരന്മാരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ശ്രീ മോദി, പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രി കുറിച്ചു;
''നിയമ മേഖലയോടും നമ്മുടെ ഭരണഘടനയോടും ശ്രീ ഉജ്ജ്വല്‍ നികത്തിനുള്ള സമര്‍പ്പണം മാതൃകാപരമാണ്. അദ്ദേഹം വിജയം കൈവരിച്ച ഒരു അഭിഭാഷകന്‍ മാത്രമല്ല, സുപ്രധാനമായ കേസുകളില്‍ നീതി തേടുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ട്. തന്റെ നിയമ ജീവിതത്തിലാകെ, ഭരണഘടനാ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാധാരണ പൗരന്മാര്‍ക്ക് എല്ലായ്‌പ്പോഴും മാന്യമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തുവെന്നത് സന്തോഷകരമാണ്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇന്നിംഗ്‌സിന് എന്റെ ആശംസകള്‍.
ശ്രീ സി. സദാനന്ദന്‍മാസ്റ്ററുടെ ജീവിതം അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും ധൈര്യത്തിന്റേയും പ്രതീകമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. അക്രമവും ഭീഷണിയും നേരിട്ടിട്ടും, ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ ദേശീയ വികസനത്തിന് പ്രതിജ്ഞാബദ്ധനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രശംസിച്ച പ്രധാനമന്ത്രി, യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ പരാമര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, പുതിയ ഉത്തരവാദിത്തങ്ങളില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
പ്രധാനമന്ത്രി കുറിച്ചു;
''ധൈര്യത്തിന്റെയും അനീതിക്ക് മുന്നില്‍ തലകുനിക്കാതിരിക്കുന്നതിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീ സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം. ദേശീയ വികസനത്തോടുള്ള അദ്ദേഹത്തിന്റെ ആവേശത്തിന് തടയിടാന്‍ അക്രമത്തിനും ഭീഷണിക്കും കഴിഞ്ഞില്ല. ഒരു അദ്ധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തില്‍ അതിയായി അഭിനിവേശമുള്ള വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിനന്ദനങ്ങള്‍. എം.പി എന്ന നിലയിലെ അദ്ദേഹത്തിന്റെ പങ്കിന് ആശംസകള്‍''.
ശ്രീ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല നയതന്ത്രജ്ഞന്‍, ബുദ്ധിജീവി, തന്ത്രപരമായ ചിന്തകന്‍ എന്നീ നിലകളില്‍ സ്വയം വ്യത്യസ്തനാണെന്ന് അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിലും ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷത്തിലും ശ്രീ ശൃംഗ്ല നല്‍കിയ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പാര്‍ലമെന്ററി ചര്‍ച്ചകളെ സമ്പന്നമാക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി കുറിച്ചു;
''ശ്രീ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല ജി ഒരു നയതന്ത്രജ്ഞന്‍, ബുദ്ധിജീവി, തന്ത്രപരമായ ചിന്തകന്‍ എന്നീ നിലകളില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി, ഇന്ത്യയുടെ വിദേശനയത്തില്‍ അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കുന്നുണ്ട്, കൂടാതെ നമ്മുടെ ജി 20 ആദ്ധ്യക്ഷതയിലും അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അതുല്യമായ കാഴ്ചപ്പാടുകള്‍ പാര്‍ലമെന്ററി നടപടിക്രമങ്ങളെ വളരെയധികം സമ്പന്നമാക്കും.''
ഇത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഡോ. മീനാക്ഷി ജെയിനിന്റെ നാമനിര്‍ദ്ദേശത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിത, ഗവേഷക, ചരിത്രകാരി എന്നീ നിലകളിലെ അവരുടെ മികച്ച പ്രവര്‍ത്തനത്തെ അംഗീകരിച്ച അദ്ദേഹം, വിദ്യാഭ്യാസം, സാഹിത്യം, ചരിത്രം, രാഷ്ട മീമാംസ എന്നീ മേഖലകളിലെ അവരുടെ സംഭാവനകളെ പരാമര്‍ശിക്കുകയും ചെയ്തു. രാജ്യസഭയിലെ അവരുടെ സേവനത്തിന് അദ്ദേഹം ആശംസകളും നേര്‍ന്നു.
പ്രധാനമന്ത്രി കുറിച്ചു;
''ഡോ. മീനാക്ഷി ജെയിന്‍ ജിയെ രാഷ്ട്രപതി ജി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വളരെയധികം സന്തോഷകരമാണ്. ഒരു പണ്ഡിത, ഗവേഷക, ചരിത്രകാരി എന്നീ നിലകളില്‍ അവര്‍ പ്രശസ്തയാണ്. വിദ്യാഭ്യാസം, സാഹിത്യം, ചരിത്രം, രാഷ്ര്ടമീമാംസ എന്നീ മേഖലകളിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് സംവാദങ്ങളെ ഗണ്യമായി സമ്പന്നമാക്കിയിട്ടുണ്ട്. അവരുടെ പാര്‍ലമെന്ററി കാലയളവിന് ആശംസകള്‍.''
“;
“
”
-SK-
(Release ID: 2144346)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada