തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാറിലെ ഭൂരിപക്ഷം വോട്ടർമാരുമായും നേരിട്ടു സമ്പർക്കം പുലർത്തി ECI
ബിഹാറിൽ ഇതിനകം എന്യൂമെറേഷൻ ഫോം സമർപ്പിച്ചത് 80.11% വോട്ടർമാർ
ECINet-ലെ പുതിയ പരിശോധനാമൊഡ്യൂൾ പൂർണസജ്ജം
Posted On:
12 JUL 2025 7:36PM by PIB Thiruvananthpuram
പുതുതായി നിയമിക്കപ്പെട്ട 20,603 BLO-മാർ ഉൾപ്പെടെയുള്ള മൊത്തം 77,895 BLO-മാർ കർമനിരതരായതോടെ ബിഹാറിലെ ഭൂരിപക്ഷം വോട്ടർമാരുമായും നേരിട്ടു സമ്പർക്കംപുലർത്തി ECI. നിശ്ചിത ദിവസമായ 2025 ജൂലൈ 25-നു വളരെ മുമ്പ് എന്യൂമെറേഷൻ ഫോം (EF) ശേഖരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ECI. 243 നിയമസഭാമണ്ഡലങ്ങളിലെയും 38 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ (DEO), ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO), 963 അസിസ്റ്റന്റ് ERO-മാർ (AERO) എന്നിവരുൾപ്പെടെ, താഴേത്തട്ടിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (CEO).
2025 ജൂൺ 24-ലെ കണക്കനുസരിച്ച്, ബിഹാറിലെ വോട്ടർപട്ടികയിൽ പേരുള്ള നിലവിലുള്ള എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ രാഷ്ട്രീയകക്ഷികൾ നിയോഗിച്ച 1.5 ലക്ഷം BLA-മാരെയും ECI പ്രയോജനപ്പെടുത്തുന്നു. വയോധികരെയും ഭിന്നശേഷിക്കാരെയും രോഗബാധിതരെയും കരുതൽവേണ്ട വിഭാഗങ്ങളെയും സഹായിക്കാൻ നാലുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സജീവമായി ഇടപെടുന്നു.
EF അച്ചടി 100% പൂർത്തിയാക്കി. സ്വന്തം വിലാസങ്ങളിലുള്ള എല്ലാ വോട്ടർമാർക്കുമുള്ള EF വിതരണം ഏകദേശം പൂർത്തിയായി. ഇന്നു വൈകിട്ട് ആറുവരെ EF സമാഹരണം 6,32,59,497 (80.11%) കവിഞ്ഞു. അതായത്, ബിഹാറിലെ അഞ്ചിൽ നാലു വോട്ടർമാരും EF സമർപ്പിച്ചു. ഇതേ ആവേശം നിലനിർത്തി പ്രവർത്തനം തുടർന്നാൽ, ബാക്കിയുള്ള എന്യൂമെറേഷൻ ഫോം ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നിശ്ചിത തീയതിയായ 2025 ജൂലൈ 25-നു മുമ്പു പൂർത്തിയാക്കാൻ കഴിയും.
ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർപട്ടികയിൽ പേരുൾപ്പെടുത്തുന്നതിന്, വോട്ടർമാർ അവരുടെ EF, യോഗ്യതാരേഖകൾക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഏതെങ്കിലും വോട്ടർക്കു യോഗ്യതാരേഖ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ, ഓഗസ്റ്റ് 30 (ക്ലെയിമുകളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി) വരെ അവ പ്രത്യേകം സമർപ്പിക്കാം. കൂടാതെ സന്നദ്ധപ്രവർത്തകരുടെ സഹായവും തേടാം.
ഇന്നു വൈകിട്ട് ആറിനകം ECINet-ൽ 4.66 കോടി EF ഡിജിറ്റൽരൂപത്തിലാക്കി BLO-കൾ മറ്റൊരു നേട്ടവും കൈവരിച്ചു. മുമ്പു നിലവിലുണ്ടായിരുന്ന 40 വ്യത്യസ്ത ECI ആപ്പുകളും സംയോജിപ്പിച്ചു പുതുതായി വികസിപ്പിച്ചെടുത്ത സംയോജിത സോഫ്റ്റ്‌വെയറാണ് ECINet.
****
AT
(Release ID: 2144297)
Visitor Counter : 3