തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR: 66.16% എന്യൂമെറേഷൻ ഫോം ശേഖരിച്ചു; ശേഷിക്കുന്നത് 15 ദിവസം
Posted On:
10 JUL 2025 7:44PM by PIB Thiruvananthpuram
ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധന(SIR)യുടെ ഭാഗമായി ഇതിനകം ശേഖരിച്ചത് 66.16% എന്യൂമെറേഷൻ ഫോം. വോട്ടർമാരുടെ സജീവ പങ്കാളിത്തത്താലും, പുതുതായി നിയമിക്കപ്പെട്ട 20,603 BLO-മാർ ഉൾപ്പെടെയുള്ള മൊത്തം 77,895 BLO-മാർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വയോധികരെയും ഭിന്നശേഷിക്കാരെയും രോഗബാധിതരെയും കരുതൽവേണ്ട വിഭാഗങ്ങളെയും പിന്തുണയ്ക്കുന്ന നാലുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ എന്നിവരുടെ അശ്രാന്തപരിശ്രമത്താലുമാണ് ഈ നേട്ടം കൈവരിച്ചത്. പ്രമുഖ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച 1.56 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരും (BLA) ഈ പ്രക്രിയയിൽ അണിചേരുന്നു. ഫോം സമർപ്പിക്കാൻ ഇനിയും 15 ദിവസം ബാക്കിയുണ്ട്.
2025 ജൂൺ 24-ന് SIR മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയശേഷം, കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ, ബിഹാറിലെ മൊത്തം 7,89,69,844 (ഏകദേശം 7.9 കോടി) വോട്ടർമാരുടെ 5,22,44,956 എന്യൂമെറേഷൻ ഫോം (66.16%) ഇന്നു വൈകിട്ട് ആറിനകം ലഭിച്ചു.
ഇതേ ആവേശം നിലനിർത്തി പ്രവർത്തനം തുടർന്നാൽ, ബാക്കിയുള്ള എന്യൂമെറേഷൻ ഫോം ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നിശ്ചിത തീയതിയായ 2025 ജൂലൈ 25-നു മുമ്പു പൂർത്തിയാക്കാൻ കഴിയും.
SIR പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ അച്ചടിച്ച 7.9 കോടി ഫോമിൽ ഏകദേശം 98 ശതമാനവും (7.71 കോടി), SIR ഉത്തരവു പുറത്തിറക്കിയ തീയതിയായ 24.06.2025-ൽ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർമാർക്കായി വിതരണം ചെയ്തു.
****
AT
(Release ID: 2143889)
Visitor Counter : 3