തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR-ൽ വോട്ടർമാരുടെ സജീവ പങ്കാളിത്തം ആദ്യ 15 ദിനങ്ങളിൽ ശേഖരിച്ചത് ഏകദേശം 57.48% എന്യൂമെറേഷൻ ഫോം
Posted On:
09 JUL 2025 6:43PM by PIB Thiruvananthpuram
ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധന(SIR)യുടെ ആദ്യ 15 ദിവസത്തിനകം ശേഖരിച്ചത് 57.48% എന്യൂമെറേഷൻ ഫോം. വോട്ടർമാരുടെ സജീവ പങ്കാളിത്തത്താലും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, പ്രമുഖ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച 1.56 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (BLA) എന്നിവരുടെ നിരന്തര പ്രവർത്തനങ്ങളാലുമാണ് ഇതു സാധ്യമായത്. ഇനിയും 16 ദിവസം ബാക്കിയുണ്ട്.
2025 ജൂൺ 24-ന് SIR മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയശേഷം, കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ, ബിഹാറിലെ മൊത്തം 7,89,69,844 (ഏകദേശം 7.9 കോടി) വോട്ടർമാരുടെ 4,53,89,881 എന്യൂമെറേഷൻ ഫോം (57.48%) ഇന്നു വൈകിട്ട് ആറിനകം ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, അതായത് ഇന്നലെ വൈകിട്ട് ആറുമുതൽ ശേഖരിച്ചത് 83,12,804 എന്യൂമെറേഷൻ ഫോമാണ്. അതായത് ഒറ്റദിവസം 10.52% ശേഖരിച്ചു.
ഇതേ ആവേശം നിലനിർത്തി പ്രവർത്തനം തുടർന്നാൽ, ബാക്കിയുള്ള ഏകദേശം 42.5% എന്യൂമെറേഷൻ ഫോം ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നിശ്ചിത തീയതിയായ 2025 ജൂലൈ 25-നു മുമ്പു പൂർത്തിയാക്കാൻ കഴിയും.
1950-ലെ ആർപി നിയമത്തിലെ വകുപ്പ് 20(1A) അനുസരിച്ച്, താൽക്കാലികമായി മറ്റിടങ്ങളിൽ താമസിക്കുന്നവരുൾപ്പെടെയുള്ള നിലവിലെ വോട്ടർമാർക്ക് https://voters.eci.gov.in എന്ന വെബ്സൈറ്റിൽനിന്ന്, മുൻകൂട്ടി പൂരിപ്പിച്ച എന്യൂമെറേഷൻ ഫോം ഡൗൺലോഡ് ചെയ്യാമെന്ന് SIR മാർഗനിർദേശങ്ങളുടെ ഖണ്ഡിക 3(ഡി) വ്യവസ്ഥ ചെയ്യുന്നു. താൽക്കാലികമായി മാറിത്താമസിക്കുന്ന നിലവിലെ വോട്ടർമാർക്ക് എന്യൂമെറേഷൻ ഫോം പ്രിന്റ് ചെയ്ത് ഒപ്പിട്ട് 2025 ജൂലൈ 25-നു മുമ്പ് അവരുടെ കുടുംബാംഗങ്ങൾ വഴിയോ അല്ലെങ്കിൽ വാട്സ്ആപ്പ് പോലുള്ള ഏതെങ്കിലും ഓൺലൈൻ മാർഗങ്ങൾ വഴിയോ (SIR മാർഗനിർദേശങ്ങളുടെ ഖണ്ഡിക 3(ഡി) പ്രകാരം) അവരുടെ BLO-ക്ക് അയയ്ക്കാം. അതിലൂടെ അവരുടെ പേരുകൾ കരടു വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാകും.
SIR പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ അച്ചടിച്ച 7.9 കോടി ഫോമിൽ ഏകദേശം 98 ശതമാനവും (7.71 കോടി) വോട്ടർമാർക്കായി വിതരണം ചെയ്തു.
-AT-
(Release ID: 2143511)