രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ജപ്പാൻ സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാൻ തീര സംരക്ഷണ സേനയുടെ കപ്പൽ ‘ഇറ്റ്സുകുഷിമ’ ചെന്നൈയിലെത്തി

Posted On: 07 JUL 2025 6:10PM by PIB Thiruvananthpuram

ഇന്തോ-പസഫിക്കിൽ ഇന്ത്യൻ തീര സംരക്ഷണ സേനയും (ഐസിജി) ജപ്പാൻ തീര സംരക്ഷണ സേനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനോടനുബന്ധിച്ച് ആഗോള സമുദ്ര യാത്രാ പരിശീലനത്തിന്റെ ഭാഗമായി ജപ്പാൻ തീരസംരക്ഷണസേനയുടെ (ജെസിജി) ക്യാപ്റ്റൻ നവോകി മിസോഗുച്ചി നയിക്കുന്ന കപ്പൽ 'ഇറ്റ്സുകുഷിമ' 2025 ജൂലൈ 07 ന് ചെന്നൈ തുറമുഖത്ത് എത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന തുറമുഖ സന്ദർശനത്തിൽ ഉന്നതതല ഉഭയകക്ഷി യോഗങ്ങൾ, സംയുക്ത പ്രൊഫഷണൽ, സാംസ്കാരിക വിനിമയങ്ങൾ, ഇരു സേനകളുടെയും പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമുദ്രാഭ്യാസ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 

 തുറമുഖത്ത് എത്തിയ കപ്പലിൽ നിന്നും ക്രൂ അംഗങ്ങൾ പരസ്പരം കപ്പൽ സന്ദർശനങ്ങൾ നടത്തുകയും സംയുക്ത പരിശീലന സെഷനുകൾ, യോഗ, കായിക പരിപാടികൾ എന്നിവയിൽ ഭാഗമാകുകയും ചെയ്യും. 2025 ജൂലൈ 12 ന് ‘ജാ മാതാ’ (പിന്നീട് കാണാം) എന്ന സംയുക്ത സമുദ്രാഭ്യാസ പ്രകടനത്തോടെ പരിപാടികൾ സമാപിക്കും.

 

വളർന്നുവരുന്ന സഹകരണത്തിന്റെ പ്രതീകമായി, പ്രൊഫഷണൽ കൈമാറ്റ പാരമ്പര്യത്തിന്റെ തുടർച്ചയായി നാല് ഐസിജി ഉദ്യോഗസ്ഥർ ഇറ്റ്സുകുഷിമയിൽ സിംഗപ്പൂരിലേക്ക് നാവികരായി യാത്ര ചെയ്യും. ഇന്ത്യയുടെ 'സാഗർ '(മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന കാഴ്ചപ്പാടിനും ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിനും (IPOI) അനുസൃതമായി, 2006-ൽ ഇന്ത്യയും ജപ്പാനും തമ്മിൽ ഒപ്പ് വെച്ച സഹകരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് സമുദ്രമേഖലയിലെ ഈ ഇടപെടൽ.

 

******************


(Release ID: 2143010)