പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 06 JUL 2025 7:59AM by PIB Thiruvananthpuram

ആഷാഢി  ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി  നരേന്ദ്രമോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഭഗവാൻ വിത്തലിന്റെ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കുന്നതിന് നമുക്ക് എല്ലാവർക്കും അദ്ദേഹത്തോട് പ്രാർത്ഥിക്കാമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

 ആഷാഢി ഏകാദശിയുടെ ശുഭകരമായ അവസരത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ.. ഭഗവാൻ വിത്തലിന്റെ  അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കട്ടെ എന്ന് നമുക്ക് അദ്ദേഹത്തോട് പ്രാർത്ഥിക്കാം,  സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു സമൂഹത്തിലേക്ക് അദ്ദേഹം നമ്മെ നയിക്കട്ടെ. ദരിദ്രരെയും അധ:സ്ഥിതരെയും നമുക്ക് തുടർന്നും സേവിക്കാം.

 

 

 

-SK-

(Release ID: 2142613)