പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഘാന റിപ്പബ്ലിക്കിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 03 JUL 2025 5:23PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട സ്പീക്കർ,

സഭാ നേതൃത്വം,

ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങൾ,

കൗൺസിൽ ഓഫ് സ്റ്റേറ്റ് അംഗങ്ങൾ,

നയതന്ത്ര സേനയിലെ അംഗങ്ങൾ,

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ,

ഗാ മാൻ ടാസെ,

സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ,

സിവിൽ സൊസൈറ്റി സംഘടനകൾ,

ഘാനയിലെ ഇന്ത്യൻ സമൂഹം,

മാച്ചേ!

സുപ്രഭാതം!

ഇന്ന് ഈ ആദരണീയ സഭയെ അഭിസംബോധന ചെയ്യാൻ കഴിയുന്നതിൽ എനിക്ക് അതിയായ ബഹുമാനമുണ്ട്.

ജനാധിപത്യത്തിന്റെയും അന്തസ്സിന്റെയും പ്രതിരോധശേഷിയുടെയും ആത്മാവ് പ്രസരിപ്പിക്കുന്ന ഒരു നാടായ ഘാനയിൽ ആയിരിക്കുക എന്നത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ സൗമനസ്യവും ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു.

സ്വർണ്ണത്തിന്റെ നാട് എന്നാണ് ഘാന അറിയപ്പെടുന്നത്, നിങ്ങളുടെ മണ്ണിനടിയിലുള്ള വസ്തുക്കൾ കൊണ്ട് മാത്രമല്ല, നിങ്ങളുടെ ഹൃദയങ്ങളിലെ ഊഷ്മളതയും ശക്തിയും കൂടിയാണ് ഈ ഒരു വിശേഷണത്തിന് കാരണം. ഘാനയിലേക്ക് നോക്കുമ്പോൾ, ചരിത്രത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന ധീരതയാൽ തിളങ്ങുന്ന ഒരു രാഷ്ട്രത്തെയാണ് നമുക്ക് കാണാൻ കഴിയുക. എല്ലാ വെല്ലുവിളികളെയും ആ ധീരത അന്തസ്സോടെയും മനോഹരമായും നേരിടുന്നു. ജനാധിപത്യ ആദർശങ്ങളോടും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയോടുമുള്ള നിങ്ങളുടെ പ്രതിബദ്ധത ഘാനയെ മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിനും പ്രചോദനത്തിന്റെ ഒരു ദീപസ്തംഭമാക്കി മാറ്റുന്നു.

സുഹൃത്തുക്കളേ,

ഇന്നലെ വൈകുന്നേരം വളരെ വികാരഭരിതമായ ഒരു അനുഭവമായിരുന്നു എനിക്കുണ്ടായത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് മഹാമയിൽ നിന്ന് നിങ്ങളുടെ ദേശീയ അവാർഡ് സ്വീകരിക്കുന്നത് ഒരു ബഹുമതിയാണ്. ഞാൻ അത് എപ്പോഴും വിലമതിക്കും.

इस सम्मान के लिए में 140 करोड़ भारतीयों की तरफ से घाना के लोगों का आभार व्यक्त करता हूँ।

ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ, ഈ ബഹുമതിക്ക് ഘാനയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്ത്യയെയും ഘാനയെയും ബന്ധിപ്പിക്കുന്ന നിലനിൽക്കുന്ന സൗഹൃദത്തിനും പൊതുവായ മൂല്യങ്ങൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു.

വിശിഷ്ട അംഗങ്ങളേ,

ഇന്ന് അല്പം മുൻപ്, ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനും ഘാനയുടെ പ്രിയപുത്രനുമായ ഡോ. ക്വാമെ എൻക്രുമയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള ബഹുമതി എനിക്ക് ലഭിച്ചു.

അദ്ദേഹം ഒരിക്കൽ പറഞ്ഞു,

"നമ്മെ അകറ്റി നിർത്തുന്ന അടിച്ചേൽപ്പിക്കപ്പെട്ട സ്വാധീനങ്ങളെക്കാൾ അന്തർലീനവും മഹത്തരവുമാണ് നമ്മെ ഒന്നിപ്പിക്കുന്ന ശക്തികൾ" 

അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ പൊതുവായ യാത്രയെ നയിക്കുന്നു. ശക്തമായ സ്ഥാപനങ്ങളിൽ കെട്ടിപ്പടുത്ത ഒരു ജനാധിപത്യ റിപ്പബ്ലിക്കായിരുന്നു അദ്ദേഹത്തിന്റെ ദർശനം. യഥാർത്ഥ ജനാധിപത്യം ചർച്ചയെയും സംവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. അത് ആളുകളെ ഒന്നിപ്പിക്കുന്നു. അത് അന്തസ്സിനെ പിന്തുണയ്ക്കുകയും മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യ മൂല്യങ്ങൾ വളരാൻ സമയമെടുത്തേക്കാം. എന്നാൽ അവയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളെ,

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്.

हमारे लिए लोकतंत्र एक system नहीं, एक संस्कार है
हजारों वर्षों से लोकतंत्र ने भारतीय समाज को निरंतर गति दी है

നമ്മെ സംബന്ധിച്ചിടത്തോളം ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ല. അത് നമ്മുടെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, വൈശാലി പോലുള്ള കേന്ദ്രങ്ങളുടെ ഉദാഹരണങ്ങൾ നമുക്കുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദം പറയുന്നു:

आनो भद्राः क्रतवो यन्तु विश्वतः

അതായത്, എല്ലാ ദിശകളിൽ നിന്നും നല്ല ചിന്തകൾ നമ്മിലേക്ക് വരട്ടെ.

ആശയങ്ങളോടുള്ള ഈ തുറന്ന മനസ്സാണ് ജനാധിപത്യത്തിന്റെ കാതൽ. ഇന്ത്യയിൽ രണ്ടായിരത്തി അഞ്ഞൂറിലധികം രാഷ്ട്രീയ പാർട്ടികളുണ്ട്. ഞാൻ ആവർത്തിക്കുന്നു, രണ്ടായിരത്തി അഞ്ഞൂറ് രാഷ്ട്രീയ പാർട്ടികൾ. വ്യത്യസ്ത സംസ്ഥാനങ്ങളെ ഭരിക്കുന്ന ഇരുപത് വ്യത്യസ്ത പാർട്ടികൾ, ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകൾ, ആയിരക്കണക്കിന് ഭാഷാഭേദങ്ങൾ.

ഇന്ത്യയിലേക്ക് വന്ന ആളുകളെ എപ്പോഴും തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്തതിന്റെ കാരണവും ഇതാണ്. ഇന്ത്യക്കാർ പോകുന്നിടത്തെല്ലാം എളുപ്പത്തിൽ കൂട്ടുചേരാൻ ഇതേ മനോഭാവം സഹായിക്കുന്നു. ഘാനയിൽ പോലും, ചായയിലെ പഞ്ചസാര പോലെ അവർ സമൂഹത്തിൽ ലയിച്ചു.

വിശിഷ്ട അംഗങ്ങളേ,

ഇന്ത്യയുടെയും ഘാനയുടെയും ചരിത്രങ്ങൾ കൊളോണിയൽ ഭരണത്തിന്റെ മുറിവുകൾ പേറുന്നു. എന്നാൽ നമ്മുടെ ആത്മാവുകൾ എപ്പോഴും സ്വതന്ത്രവും നിർഭയവുമായി നിലനിന്നു. നമ്മുടെ സമ്പന്നമായ പൈതൃകത്തിൽ നിന്ന് നാം ശക്തിയും പ്രചോദനവും ഉൾക്കൊള്ളുന്നു. നമ്മുടെ സാമൂഹിക, സാംസ്കാരിക, ഭാഷാ വൈവിധ്യത്തിൽ നാം അഭിമാനിക്കുന്നു.

സ്വാതന്ത്ര്യം, ഐക്യം, അന്തസ്സ് എന്നിവയിൽ വേരൂന്നിയ രാഷ്ട്രങ്ങളെയാണ് നമ്മൾ കെട്ടിപ്പടുത്തത്. നമ്മുടെ ബന്ധത്തിന് അതിരുകളില്ല. നിങ്ങളുടെ അനുമതിയോടെ, നിങ്ങളുടെ പ്രശസ്തമായ 'ഷുഗർലോഫ്' പൈനാപ്പിളിനേക്കാൾ മധുരമുള്ളതാണ് നമ്മുടെ  സൗഹൃദം എന്ന് ഞാൻ പറയട്ടെ. പ്രസിഡന്റ് മഹാമയുമായി ചേർന്ന്, നമ്മുടെ  ബന്ധങ്ങളെ സമഗ്രമായ ഒരു പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയിലെ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ  ഉയർച്ച, മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്‌ത്രം എന്നിവ അതിന്റെ വേഗതയ്ക്കും വ്യാപ്തിക്കും കാരണമാകുന്നു. മുൻ നൂറ്റാണ്ടുകളിൽ മനുഷ്യരാശി നേരിട്ട കൊളോണിയൽ ഭരണം പോലുള്ള വെല്ലുവിളികൾ ഇപ്പോഴും വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ സങ്കീർണ്ണവും പുതിയതുമായ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ട സ്ഥാപനങ്ങൾ പ്രതികരിക്കാൻ പാടുപെടുകയാണ്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ആഗോള ഭരണത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നു.

ഗ്ലോബൽ സൗത്തിന് ശബ്ദം നൽകാതെ പുരോഗതി കൈവരിക്കാനാവില്ല. മുദ്രാവാക്യങ്ങൾ മാത്രമല്ല നമുക്ക് വേണ്ടത്. നമുക്ക് പ്രവർത്തനം ആവശ്യമാണ്. അതുകൊണ്ടാണ്, ഇന്ത്യയുടെ ജി 20 പ്രസിഡൻസി കാലത്ത്, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ദർശനത്തോടെ ഞങ്ങൾ പ്രവർത്തിച്ചത്.

ആഗോളതലത്തിൽ ആഫ്രിക്കയുടെ ശരിയായ സ്ഥാനത്തിന് ഞങ്ങൾ ഊന്നൽ നൽകുന്നു. ഞങ്ങളുടെ അദ്ധ്യക്ഷ കാലത്ത് ആഫ്രിക്കൻ യൂണിയൻ ജി20 യിൽ സ്ഥിരാംഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ തത്വശാസ്ത്രം മനുഷ്യത്വം ആദ്യം എന്നതാണ്.

ഞങ്ങൾ വിശ്വസിക്കുന്നത് :

सर्वे भवन्तु सुखिनः ,
सर्वे सन्तु निरामयाः।
सर्वे भद्राणि पश्यन्तु ,
मा किश्चत दुःखभाग्भवेत्॥

അതായത്,

"എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ,

എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ,

എല്ലാവരും ശുഭകരമായത് കാണട്ടെ,

ആരും ഒരു തരത്തിലും കഷ്ടപ്പെടാതിരിക്കട്ടെ."

ലോകത്തോടുള്ള ഇന്ത്യയുടെ സമീപനത്തെ ഈ തത്ത്വചിന്ത ഉൾക്കൊള്ളുന്നു. കോവിഡ് പാൻഡെമിക് സമയത്ത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇത് വഴികാട്ടിയായി. ഘാനയിലെ ഞങ്ങളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളുമായി ഞങ്ങൾ വാക്സിനുകളും മരുന്നുകളും പങ്കിട്ടു.

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഞങ്ങൾ മിഷൻ ലൈഫ് - ലൈഫ്‌സ്റ്റൈൽ ഫോർ എൻവയോൺമെന്റ് ആരംഭിച്ചു. ഈ ഉൾച്ചേർക്കൽ മനോഭാവം നമ്മുടെ ആഗോള സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നു:

ഒരു ലോകം, ഒരു സൂര്യൻ, ഒരു ചട്ടക്കൂട്;

ഒരു ലോകം ഒരു ആരോഗ്യം; ആരോഗ്യകരമായ ഭൂമിയ്ക്കായി;

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം; സൗരോർജ്ജവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്;

അന്താരാഷ്ട്ര ബിഗ് ക്യാറ്റ്‌സ് സഖ്യം; വന്യജീവികളെ സംരക്ഷിക്കുന്നതിന്;

ശുദ്ധമായ ജൈവ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും ആഗോള ജൈവ ഇന്ധന സഖ്യം.

ഒരു സ്ഥാപക അംഗമെന്ന നിലയിൽ ഘാന ഈ സെപ്റ്റംബറിൽ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിനായുള്ള ആഫ്രിക്കൻ മേഖലാ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം ഒരു കുടുംബമാണെന്ന നമ്മുടെ പൊതുവായ വിശ്വാസം ഇത് പ്രകടമാക്കുന്നു.

ബഹുമാന്യരായ അംഗങ്ങളേ,

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ജനങ്ങൾ സമാധാനത്തിലും സുരക്ഷയിലും വികസനത്തിലും വിശ്വാസം അർപ്പിച്ചു. കഴിഞ്ഞ വർഷം, തുടർച്ചയായ മൂന്നാം തവണയും അവർ ഒരേ സർക്കാരിനെ വീണ്ടും തിരഞ്ഞെടുത്തു. ആറ് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംഭവിച്ച ഒന്ന്.

ഇന്ന്, ഇന്ത്യ ഏറ്റവും വേഗത്തിൽ  വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയാണ്. സ്ഥിരതയുള്ള രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും അടിത്തറയിൽ, ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും.

ആഗോള വളർച്ചയിൽ ഏകദേശം 16% ഇതിനകം തന്നെ ഞങ്ങൾ സംഭാവന ചെയ്യുന്നു. നമ്മുടെ ജനസംഖ്യാശാസ്ത്രം അതിന്റെ ഫലം കാണുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്. ആഗോള കമ്പനികൾ ഒത്തുചേരാൻ ആഗ്രഹിക്കുന്ന നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ഒരു കേന്ദ്രമാണ് ഇന്ത്യ.

ലോകത്തിന്റെ ഔഷധശാലയായി നാം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഇന്ത്യൻ സ്ത്രീകൾ ശാസ്ത്രം, ബഹിരാകാശം, വ്യോമയാനം, കായികം എന്നീ മേഖലകളിൽ മുൻപന്തിയിലാണ്. ഇന്ത്യ ചന്ദ്രനിൽ കാലുകുത്തി. ഇന്ന് ഒരു ഇന്ത്യക്കാരൻ നമ്മുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന് ചിറകുകൾ നൽകി ഭ്രമണപഥത്തിൽ ഉണ്ട്.

कितना सुखद संयोग है कि, भारत के कई गौरव भरे क्षणों में, अफ्रीका जुड़ा हुआ है। जब भारत के चंद्रयान ने, चाँद के साउथ pole पर लैंड कया, तो उस दिन भी मैं अफ्रीका में था। और आज , जब एक भारतीय एस्ट्रोनॉट, मानवता के उज्ज्वल भविष्य के लिए , space स्टेशन में experiments कर रहा है , मैं एक बार फिर अफ्रीका मैं हूँ ।

ഇന്ത്യയുടെ ബഹിരാകാശ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ പലതും ആഫ്രിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമ്പോൾ ഞാൻ ആഫ്രിക്കയിലായിരുന്നു. ഇന്ന്, മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ, ഞാൻ വീണ്ടും ആഫ്രിക്കയിലാണ്.

ഇത് ഒരു സാധാരണ യാദൃശ്ചികതയല്ല. നമ്മൾ പങ്കിടുന്ന ആഴമേറിയ ബന്ധത്തെയും, നമ്മുടെ പൊതുവായ അഭിലാഷങ്ങളെയും, നമ്മുടെ പൊതുവായ ഭാവിയെയും ഇത് പ്രതിഫലിപ്പിക്കുന്നു. നമ്മുടെ വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. നമ്മുടെ വളർച്ച ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ സ്പർശിക്കുന്നു.

2047 ൽ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ഇന്ത്യയിലെ ജനങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഘാന പുരോഗതിയുടെയും സമൃദ്ധിയുടെയും പാത പിന്തുടരുന്നത് തുടരുമ്പോൾ, ഈ പാതയിൽ ഇന്ത്യ നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നടക്കും.

സുഹൃത്തുക്കളെ,

आज ग्लोबल उठा-पटक, हर कसी के लिए चिंता का कारण है। ऐसे में, भारत का लोकतंत्र, आशा की किरण बना हुआ हैं । उसी प्रकार, भारत की विकास यात्रा, ग्लोबल ग्रोथ को गति देने वाली है। विश्व का सबसे बड़ा लोकतंत्र , एक ऐसा स्तंभ है , जो जितना मज़बूत होगा, दुनिया को उतना ही सशक्त बनाएगा। वैश्विक स्थिरता बढ़ाने में योगदान करेगा।

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലത്ത്, ഇന്ത്യയുടെ ജനാധിപത്യ സ്ഥിരത പ്രതീക്ഷയുടെ ഒരു കിരണമായി തിളങ്ങുന്നു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോള വളർച്ചയ്ക്ക് ഒരു ഉത്തേജകമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, ഇന്ത്യ ലോകത്തിന്റെ ശക്തി സ്തംഭമാണ്. ശക്തമായ ഒരു ഇന്ത്യ, കൂടുതൽ സ്ഥിരതയുള്ളതും സമൃദ്ധവുമായ ഒരു ലോകത്തിന് സംഭാവന നൽകും. എല്ലാത്തിനുമുപരി, ഞങ്ങളുടെ മന്ത്രം ഇതാണ്:

सबका साथ, सबका विकास, सबका विश्वास, सबका प्रयास

"എല്ലാവരുടെയും വിശ്വാസത്തോടും പരിശ്രമത്തോടും കൂടി, എല്ലാവരുടെയും വളർച്ചയ്ക്കായി ഒരുമിച്ച്" എന്നാണ് ഇതിനർത്ഥം.

ആഫ്രിക്കയുടെ വികസന യാത്രയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായ പങ്കാളിയായി തുടരുന്നു. ജനങ്ങൾക്ക് ശോഭനവും സുസ്ഥിരവുമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി ആഫ്രിക്കയുടെ വികസന ചട്ടക്കൂടായ അജണ്ട 2063 നെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

ആഫ്രിക്കയുടെ ലക്ഷ്യങ്ങളാണ് ഞങ്ങളുടെ മുൻഗണനകൾ. തുല്യരായി ഒരുമിച്ച് വളരുക എന്നതാണ് ഞങ്ങളുടെ സമീപനം. ആഫ്രിക്കയുമായുള്ള ഞങ്ങളുടെ വികസന പങ്കാളിത്തം ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രാദേശിക ശേഷികൾ വികസിപ്പിക്കുന്നതിലും പ്രാദേശിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപിക്കുക മാത്രമല്ല, ശാക്തീകരിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. സ്വയം സുസ്ഥിരമായ പരിസ്ഥിതി വ്യവസ്ഥകൾ വികസിപ്പിക്കാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടാൻ കഴിയുന്നത് എനിക്കൊരു ബഹുമതിയാണ്. 2015 ൽ ഞങ്ങൾ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. പ്രസിഡന്റ് മഹാമ ഞങ്ങളുടെ ബഹുമാന്യ അതിഥികളിൽ ഒരാളായിരുന്നു. 2017 ൽ ഇന്ത്യ ആഫ്രിക്കൻ വികസന ബാങ്കിന്റെ വാർഷിക യോഗത്തിന് ആതിഥേയത്വം വഹിച്ചു. ആഫ്രിക്കയിലുടനീളമുള്ള 46 രാജ്യങ്ങളിലേക്ക് ഞങ്ങൾ ഞങ്ങളുടെ നയതന്ത്ര സാന്നിധ്യം വ്യാപിപ്പിച്ചു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളമുള്ള 200-ലധികം പദ്ധതികൾ കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക ശേഷി എന്നിവ വർദ്ധിപ്പിക്കുന്നു. എല്ലാ വർഷവും, ഞങ്ങളുടെ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോൺക്ലേവ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

കഴിഞ്ഞ വർഷം ഘാനയിൽ ഞങ്ങൾ തേമ - എംപകാദൻ റെയിൽ പാത ഉദ്ഘാടനം ചെയ്തു. ആഫ്രിക്കൻ മേഖലയിലെ ഈ ഭാഗത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയാണിത്. ആഫ്രിക്കൻ കോണ്ടിനെന്റൽ ഫ്രീ ട്രേഡ് ഏരിയയ്ക്ക് കീഴിൽ സാമ്പത്തിക സംയോജനം ത്വരിതപ്പെടുത്തുന്നതിനുള്ള ഘാനയുടെ സ്വന്തം ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

മേഖലയിലെ ഒരു ഐടി, നവീകരണ കേന്ദ്രമായി മാറാനുള്ള സാധ്യതയും ഘാനയ്ക്കുണ്ട്. ഒരുമിച്ച്, വാഗ്ദാനങ്ങളും പുരോഗതിയും നിറഞ്ഞ ഒരു ഭാവി നമുക്ക് രൂപപ്പെടുത്താം.

ബഹുമാന്യരായ അംഗങ്ങളേ,

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഏതൊരു ജനാധിപത്യത്തിന്റെയും ആത്മാവാണ്. നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പൂർണ്ണ വിശ്വാസത്തോടും സുതാര്യതയോടും കൂടി നടത്തുന്നതിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയുന്നത്  ആ സ്ഥാപനത്തിന് ലഭിക്കുന്ന ബഹുമതിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു ആധാരശിലയാണ്  പാർലമെന്ററി കൈമാറ്റങ്ങൾ. 2023 ൽ അക്രയിൽ നടന്ന കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ മീറ്റിംഗ് ഞാൻ ഓർക്കുന്നു. ഇന്ത്യയിലെ സംസ്ഥാന നിയമസഭകൾ ഉൾപ്പെടെയുള്ള, ഘാനയിലേക്കുള്ള ഏറ്റവും വലിയ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തെ അത് സ്വാഗതം ചെയ്തു. അത്തരം ഊർജ്ജസ്വലമായ സംഭാഷണങ്ങളെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.

നിങ്ങളുടെ പാർലമെന്റിൽ ഘാന-ഇന്ത്യ പാർലമെന്ററി സൗഹൃദ സൊസൈറ്റി സ്ഥാപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. നമ്മുടെ പാർലമെന്ററി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ പുതിയ പാർലമെന്റ് സന്ദർശിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതിനായി ഞങ്ങൾ സ്വീകരിച്ച ധീരമായ നടപടികൾ നിങ്ങൾക്ക് കാണാൻ കഴിയും.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രയായ സംവാദങ്ങളും ചർച്ചകളും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ബ്ലാക്ക് സ്റ്റാർസ് ടീമിന്റെ കളി പോലെ തന്നെ അവയും ഏറെ ഉത്സാഹഭരിതവും ആവേശഭരിതവുമാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു!

സുഹൃത്തുക്കളേ,

ഇന്ത്യയും ഘാനയും ഒരു സ്വപ്നം പങ്കിടുന്നു. എല്ലാ കുട്ടികൾക്കും അവസരങ്ങൾ ലഭിക്കുന്ന ഒരു സ്വപ്നം. എല്ലാ ശബ്ദങ്ങളും കേൾക്കപ്പെടുന്ന ഒരിടമെന്ന സ്വപ്നം. രാഷ്ട്രങ്ങൾ വേർപിരിയാതെ ഒരുമിച്ച് ഉയരുന്ന ഒരു സ്വപ്നം.

ഡോ. എൻക്രുമ പറഞ്ഞത് ഞാൻ ഉദ്ധരിക്കുന്നു: "ആഫ്രിക്കയിൽ ജനിച്ചതുകൊണ്ടല്ല ഞാൻ ആഫ്രിക്കക്കാരനായത്. ആഫ്രിക്ക എന്നിൽ ജനിച്ചതുകൊണ്ടാണ്."

അതുപോലെ, ഇന്ത്യ ആഫ്രിക്കയെ ഹൃദയത്തിൽ വഹിക്കുന്നു. ഇന്നത്തേക്ക് മാത്രമല്ല, വരും തലമുറകൾക്കും വേണ്ടി നമുക്ക് ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാം.

നന്ദി.

मेदा - मुआसे !

***

SK


(Release ID: 2142056) Visitor Counter : 3