സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

19-ാമത് സ്ഥിതിവിവരക്കണക്ക് ദിനത്തോടനുബന്ധിച്ചുള്ള (2025 ജൂൺ 29) SDG പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം

Posted On: 29 JUN 2025 2:39PM by PIB Thiruvananthpuram

19-ാമത് സ്ഥിതിവിവരക്കണക്ക് ദിനത്തോടനുബന്ധിച്ച്  (സ്റ്റാറ്റിസ്റ്റിക്സ് ദിനം) 2025 ജൂൺ 29-ന്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDG-കൾ) സംബന്ധിക്കുന്ന ഇനിപ്പറയുന്ന പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു:

Sustainable Development Goals – National Indicator Framework Progress Report, 2025  (സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025)


Data Snapshot on Sustainable Development Goals – National Indicator Framework, Progress Report, 2025 (സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒറ്റനോട്ടത്തിൽ - ദേശീയ സൂചക ചട്ടക്കൂട്, പുരോഗതി റിപ്പോർട്ട്, 2025)


Sustainable Development Goals – National Indicator Framework, 2025  (സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട്, പുരോഗതി റിപ്പോർട്ട്, 2025)


2.  ദേശീയ മുൻഗണനകളോട് പ്രതികരിക്കുന്നതിനൊപ്പം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) സാക്ഷാത്ക്കരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അംഗീകരിക്കും വിധം,  സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നിരീക്ഷണം ദേശീയ തലത്തിൽ സുഗമമാക്കുന്നതിന്, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ/വകുപ്പുകൾ, ഐക്യരാഷ്ട്ര സഭാ ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവയുമായി കൂടിയാലോചിച്ച്, സ്ഥിതിവിവരക്കണക്ക്, കാര്യനിർവ്വഹണ മന്ത്രാലയം സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ദേശീയ സൂചക ചട്ടക്കൂട് ( National Indicator Framework-NIF) വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതുക്കിയ SDGs-NIF-നെ അടിസ്ഥാനമാക്കി, പുരോഗതി റിപ്പോർട്ടിൽ നിന്ന് ഉരുത്തിരിഞ്ഞ രണ്ട് SDG പ്രസിദ്ധീകരണങ്ങൾക്കൊപ്പം, തുല്യ ഇടവേളകളിൽ ശേഖരിക്കുന്ന ഡാറ്റ സഹിതമുള്ള SDG-പുരോഗതി റിപ്പോർട്ടും എല്ലാ വർഷവും സ്ഥിതിവിവരക്കണക്ക് ദിനത്തിൽ (അതായത്, ജൂൺ 29 ന്) MoSPI പുറത്തിറക്കുന്നു.

3. ഈ പരമ്പരയുടെ ഭാഗമായി 2025 ജൂൺ 29-ന്  സ്ഥിതിവിവരക്കണക്ക് ദിനത്തോടനുബന്ധിച്ച് MoSPI ഇനിപ്പറയുന്ന പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു:

(i) Sustainable Development Goals – National Indicator Framework Progress Report, 2025  (സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025)

വികസന ലക്ഷ്യ ദേശീയ സൂചകങ്ങളുമായി ബന്ധപ്പെട്ട് ഉറവിട മന്ത്രാലയങ്ങളിൽ നിന്ന് തുല്യ ഇടവേളകളിൽ ശേഖരിക്കുന്ന ഡാറ്റ റിപ്പോർട്ട് അവതരിപ്പിക്കുന്നു. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ദേശീയ തലത്തിലുള്ള പുരോഗതി നിരീക്ഷിക്കുന്നതിൽ ഇത് നിർണായകമാണ്. MoSPI പുറത്തിറക്കിയ SDG പുരോഗതി റിപ്പോർട്ടുകൾ നയരൂപകർത്താക്കൾ, ആസൂത്രകർ, ബന്ധപ്പെട്ട മറ്റ് പങ്കാളികൾ എന്നിവർക്ക് വിലപ്പെട്ട ഉപകരണങ്ങളായി വർത്തിക്കുന്നു. റിപ്പോർട്ടിൽ നാല് പ്രധാന വിഭാഗങ്ങളുണ്ട്:

(എ) അവലോകനവും സംക്ഷിപ്ത സംഗ്രഹവും - SDG-NIF-പശ്ചാത്തലത്തിൽ, ദേശീയ തലത്തിൽ SDG-കളുടെ നിരീക്ഷണം സുഗമമാക്കുന്നതിന് MoSPI യുടെ പങ്കും സ്വീകരിച്ച നടപടികളും സഹിതം 'അവലോകനം' ഉൾക്കൊള്ളുന്നു. ' സംക്ഷിപ്ത സംഗ്രഹത്തിൽ' പരാമർശിക്കപ്പെടുന്ന കാലയളവിൽ ലക്‌ഷ്യം തിരിച്ച് സംഗ്രഹിച്ച പ്രധാന വിവരങ്ങൾ/ പുരോഗതി ഉൾപ്പെടുന്നു.

(ബി) SDG ദേശീയ സൂചകങ്ങളുടെ ഡാറ്റ സംഗ്രഹം ഒറ്റനോട്ടത്തിൽ അവതരിപ്പിക്കുന്നു.

(സി) ലക്ഷ്യം, തരം, നിലവാരം, വിഭജനത്തിന്റെ തരം, ആഗോള സൂചകം ഉപയോഗിച്ചുള്ള മാപ്പിംഗ്, മാനദണ്ഡ യൂണിറ്റ്, ഡാറ്റ ലഭ്യതയുടെ ലിങ്ക്/ഉറവിടം(കൾ) മുതലായവ വിവരിക്കുന്ന ഓരോ സൂചകത്തെയും കുറിച്ചുള്ള വിവരങ്ങൾ മെറ്റാഡാറ്റയിൽ അടങ്ങിയിരിക്കുന്നു.

(ഡി) സൂചകങ്ങളിലെ തുല്യ ഇടവേളകളിൽ ശേഖരിക്കുന്ന ഡാറ്റ അവതരിപ്പിക്കുന്ന ഡാറ്റ പട്ടികകൾ. ഡാറ്റ MS Excel ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ii. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഡാറ്റ സ്നാപ്പ്ഷോട്ട് - ദേശീയ സൂചക ചട്ടക്കൂട്, പുരോഗതി റിപ്പോർട്ട്, 2025, സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025 ൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു റിപ്പോർട്ടാണ്. ഇത് SDG സൂചകങ്ങൾക്കായി ദേശീയ തലത്തിൽ തുല്യ ഇടവേളകളിൽ ഡാറ്റ നൽകുന്നു.

iii. സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട്, 2025, സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025 ൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു റിപ്പോർട്ടാണ്, ഇത് എല്ലാ ദേശീയ SDG സൂചകങ്ങളെയും അതിന്റെ ഡാറ്റ ഉറവിടത്തെയും ആനുകാലിക പ്രാധാന്യത്തോടെ ഉൾക്കൊള്ളുന്നു. റിപ്പോർട്ടിൽ 284 ദേശീയ SDG സൂചകങ്ങൾ അടങ്ങിയിരിക്കുന്നു.

4. SDG-കളെക്കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കും. MoSPI വെബ്‌സൈറ്റിൽ (www.mospi.gov.in) ഇത് ലഭ്യമാണ്.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രധാന സവിശേഷതകൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025

ദേശീയ തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സുപ്രധാന രേഖയായി SDGs NIF  വർത്തിക്കുന്നു. വിവിധ പദ്ധതികൾക്കും പരിപാടികൾക്കും നയരൂപകർത്താക്കൾക്കും നിർവ്വഹണ ഏജൻസികൾക്കും വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ഭരണപരമായ ഡാറ്റ, സർവേകൾ, സെൻസസുകൾ എന്നിവയാണ് ഈ SDG ദേശീയ സൂചകങ്ങളുടെ പ്രധാന ഡാറ്റ സ്രോതസ്സുകൾ. സൂചകങ്ങളുടെ സമാഹരണത്തിനായി പ്രാഥമികമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള ദ്വിതീയ ഡാറ്റ ഉപയോഗിക്കുന്നു.

 

A group of people holding booksAI-generated content may be incorrect.



SDG NIF പുരോഗതി റിപ്പോർട്ട് 2025 ലെ പ്രധാന വിവരങ്ങൾ ഇനിപ്പറയുന്നു:

 



സാമൂഹിക സംരക്ഷണ സംവിധാനങ്ങളിൽ/പരിരക്ഷയിൽ ഉൾപ്പെട്ട ജനസംഖ്യ 2016 ലെ 22% ൽ നിന്ന് 2025 ൽ 64.3% ആയി വർദ്ധിച്ചു. ഇത് രാജ്യത്തെ സാമൂഹിക സുരക്ഷാ പരിരക്ഷയിലെ ഗണ്യമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
 


കാർഷിക മേഖലയിൽ, ഒരു തൊഴിലാളിയുടെ മൊത്തം മൂല്യവർദ്ധനവ് (രൂപയിൽ) 2015-16 ലെ 61,247 ൽ നിന്ന് 2024-25 ൽ 94,110 ആയി വർദ്ധിച്ചു. ഇത് രാജ്യത്ത് കാർഷിക ഉത്പാദനക്ഷമതയും തൊഴിലാളിയുടെ വരുമാനവും മെച്ചപ്പെട്ടതിന്റെ സൂചനയാണ്.
 


ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സ് ഉപയോഗിക്കുന്നവരുടെ ശതമാനം 2015-16 ലെ 94.57% ൽ നിന്ന് 2024-25 ൽ 99.62% ആയി വർദ്ധിച്ചു. ഇത് ഗ്രാമീണ ഇന്ത്യയുടെ, സാർവത്രികവും സുരക്ഷിതവുമായ ജല ലഭ്യതയിലേക്കുള്ള ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു.

 



മൊത്തം സ്ഥാപിത വൈദ്യുതി ഉത്പദനത്തിൽ പുനരുപയോഗ ഊർജ്ജ വിഹിതം 2015-16 ലെ 16.02 ൽ നിന്ന് 2024-25 ൽ 22.13 ആയി വർദ്ധിച്ചു. ഇത് രാജ്യത്ത് ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ ഉത്പാദനത്തിലേക്കുള്ള  പുരോഗതിയെ സൂചിപ്പിക്കുന്നു.



രാജ്യത്തെ പ്രതിശീർഷ സ്ഥാപിത പുനരുപയോഗ ഊർജ്ജ ഉൽപ്പാദന ശേഷി 2014-15-ലെ 64.04 വാട്ടിൽ നിന്ന് 2024-25-ൽ 156.31 വാട്ടായി വർദ്ധിച്ചു. ഇത് സുസ്ഥിര ഊർജ്ജ വികസനത്തിലേക്കുള്ള ശക്തമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.



2019-20 ൽ സ്ഥാപിത മാലിന്യ പുനരുപയോഗ പ്ലാന്റുകളുടെ എണ്ണം 829 ൽ നിന്ന് 2024-25 ൽ 3036 ആയി വർദ്ധിച്ചു, ഇത് മാലിന്യ സംസ്‌ക്കരണ അടിസ്ഥാന സൗകര്യങ്ങളുടെ ഗണ്യമായ വർദ്ധനവിനെ സൂചിപ്പിക്കുന്നു.



സ്റ്റാർട്ടപ്പ് ഇന്ത്യ പ്രകാരമുള്ള അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016 ൽ 453 ൽ നിന്ന് 2024 ൽ 34,293 ആയി വർദ്ധിച്ചു.  ഇത് രാജ്യത്തുടനീളം സംരംഭകത്വമേഖലയിലുണ്ടായ ശക്തമായ വളർച്ചയെ കാണിക്കുന്നു.



ഗാർഹിക ചെലവുമായി ബന്ധപ്പെട്ട ഗിനി കോ എഫിഷ്യന്റ്  (Gini coefficient)  ഗ്രാമപ്രദേശങ്ങളിൽ 2011-12 കാലയളവിലെ 0.283 ൽ നിന്ന് 2023-24 ആയപ്പോൾ 0.237 ആയി കുറഞ്ഞു.  നഗരപ്രദേശങ്ങളിൽ ഇത് 2011-12 ലെ 0.363 ൽ നിന്ന് 2023-24 ൽ 0.284 ആയി കുറഞ്ഞു. ഇത് കൂടുതൽ സംതുലിതമായ ചെലവിടലിന്റെയും, ഗ്രാമ-നഗര പ്രദേശങ്ങളിലെ വരുമാന അസമത്വം കുറയുന്നതിന്റെയും സൂചനയാണ്.



2005 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ, 2020 ൽ ജിഡിപിയുടെ ബഹിർഗമന തീവ്രതയിൽ 36% കുറവ് രേഖപ്പെടുത്തി. ഇത് കാർബൺ തീവ്രത കുറഞ്ഞ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.



2015-ൽ 302.36 (കണക്കുകൾ ദശലക്ഷത്തിൽ) ആയിരുന്ന മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 2024-ൽ 954.40 ആയി വർദ്ധിച്ചു. ഇത് രാജ്യത്തുടനീളം ഡിജിറ്റൽ കണക്റ്റിവിറ്റിയിലുണ്ടായ കുത്തനെയുള്ള വർദ്ധനവിനെ കാണിക്കുന്നു.
 


സംസ്‌ക്കരിക്കപ്പെടുന്ന മാലിന്യത്തിന്റെ ശതമാനം 2015-16-ൽ 17.97% ആയിരുന്നത് 2024-25-ൽ 80.7% ആയി വർദ്ധിച്ചു. ഇത് രാജ്യത്തെ മാലിന്യസംസ്‌ക്കരണ കാര്യക്ഷമതയിലെ ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു.
 


മൊത്തം ഭൂമിശാസ്ത്ര വിസ്തൃതിയുടെ ഒരു ശതമാനം വരുന്ന വനവിസ്തൃതി 2015-ൽ 21.34% ആയിരുന്നത് 2023-ൽ 21.76% ആയി വർദ്ധിച്ചു. ഇത് രാജ്യത്തെ വനമേഖലയുടെ സുസ്ഥിര വർദ്ധനവാണ് കാണിക്കുന്നത്.

 

*****************


(Release ID: 2140776)