വനിതാ, ശിശു വികസന മന്ത്രാലയം
വികസിത ഭാരതം @2047 എന്ന ദർശനത്തിന് കീഴിൽ കൗമാരക്കാരായ പെൺകുട്ടികളെ നൈപുണ്യവൽക്കരിക്കുന്നതിനായി പൈലറ്റ് അടിസ്ഥാനത്തിലുള്ള സംയുക്ത സംരംഭമായ 'നവ്യ' നാളെ ആരംഭിക്കും
'നവ്യ'യിലൂടെ, പെൺകുട്ടികളെ നൈപുണ്യം, ആത്മവിശ്വാസം, അവസരങ്ങൾ എന്നിവ നൽകി ശാക്തീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഗവണ്മെന്റ് സ്ഥിരീ കരിക്കുന്നു
Posted On:
23 JUN 2025 7:25PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ വിക്സിത ഭാരതം @2047 എന്ന ദർശനത്തിനും സ്ത്രീകൾ നയിക്കുന്ന വികസനത്തിനായുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്കും അനുസൃതമായി, വനിതാ-ശിശു വികസന മന്ത്രാലയം (MWCD), നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായി (MSDE) സഹകരിച്ച്, കൗമാരക്കാരായ പെൺകുട്ടികളുടെ നൈപുണ്യ വികസനത്തിനായുള്ള സംയുക്ത പൈലറ്റ് സംരംഭമായ 'നവ്യ' 2025 ജൂൺ 24 ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആരംഭിക്കും. തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ പെൺകുട്ടികളുടെ അഭിലാഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്പൈലറ്റ് അടിസ്ഥാനത്തിലുള്ള സംയുക്ത സംരംഭമാണിത്
എംഎസ്ഡിഇ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജയന്ത് ചൗധരിയും കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂറും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും
പത്താം ക്ലാസ് യോഗ്യതയുള്ള 16-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളെ, പ്രധാനമായും പാരമ്പര്യേതര തൊഴിൽ പരിശീലനം നൽകി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പൈലറ്റ് സംരംഭമാണ് നവ്യ. വികസനം കാംക്ഷിക്കുന്ന(aspirational) ജില്ലകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജില്ലകളും ഉൾപ്പെടെ 19 സംസ്ഥാനങ്ങളിലായി രാജ്യത്തെ 27 ജില്ലകളിലാണ് ഈ പൈലറ്റ് സംരംഭം നടപ്പിലാക്കുക. ഇത് പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്കും ദുർബല ജനവിഭാഗങ്ങളിലേക്കും വികസനം എത്തിച്ചു നൽകുന്നതിനുള്ള ഗവൺമെന്റിന്റെ സമഗ്രവും ലക്ഷ്യബോധത്തോടെയുള്ളതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള നൈപുണ്യ ശ്രമങ്ങളുടെ സംയോജനം സ്ഥാപനവൽക്കരിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനചടങ്ങിൽ രണ്ട് മന്ത്രാലയങ്ങളും അവരുടെ സഹകരണം ഔപചാരികമാക്കുന്ന നടപടികളും സ്വീകരിക്കും.പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) യുടെയും മറ്റ് പ്രധാന നൈപുണ്യ വികസന പദ്ധതികളുടെയും നേട്ടങ്ങൾ ഈ പരിപാടിയിൽ ഉപയോഗപ്പെടുത്തും.
പരിശീലനത്തിന് എത്തുന്ന കൗമാരക്കാരായ പെൺകുട്ടികളുമായുള്ള ആശയവിനിമയം, പിഎംകെവിവൈ, പിഎം വിശ്വകർമ സർട്ടിഫിക്കറ്റുകളുടെ വിതരണം എന്നിവ ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടുന്നു
വികസിതവും സ്വാശ്രയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ഓരോ യുവതിയും ഒരു ചാലക ശക്തിയായി മാറുന്നുവെന്ന് ഈ സംരംഭം ഉറപ്പാക്കുന്നു. നവ്യയിലൂടെ, പെൺകുട്ടികളെ നൈപുണ്യം ആത്മവിശ്വാസം, അവസരങ്ങൾ എന്നിവ നൽകി ശാക്തീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര ഗവൺമെന്റ് ആവർത്തിച്ചു സ്ഥിരീകരിക്കുന്നു
********************************************
(Release ID: 2139156)