ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

'അന്താരാഷ്ട്ര യോഗ ദിന'ത്തോടനുബന്ധിച്ച്, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രദേശവാസികൾക്കൊപ്പം യോഗ ചെയ്തു.

प्रविष्टि तिथि: 21 JUN 2025 4:04PM by PIB Thiruvananthpuram

'അന്താരാഷ്ട്ര യോഗ ദിന'ത്തോടനുബന്ധിച്ച്, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രദേശവാസികൾക്കൊപ്പം യോഗ ചെയ്തു. മനസ്സിനെയും ശരീരത്തെയും മസ്‌തിഷ്കത്തെയും കോർത്തിണക്കുന്ന 'യോഗ' ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ദിനചര്യയുടെ ഭാഗമായി മാറിയെന്ന് സമൂഹ മാധ്യമമായ എക്സിൽ ശ്രീ അമിത് ഷാ കുറിച്ചു.

"ആരോഗ്യകരവും കായികക്ഷമതയുള്ളതുമായ ജീവിതശൈലിയുടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ് യോഗ. പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തെയും മനസ്സിനെയും ചിന്തകളെയും അസ്വസ്ഥതകളിൽ നിന്ന് മുക്തമാക്കുകയും നവോന്മേഷം പകരുകയും ചെയ്യുന്നു. ശ്രീ മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ അമൂല്യ പൈതൃകമായ 'യോഗ' ലോകമാകെ സ്വീകരിച്ചു. 'അന്താരാഷ്ട്ര യോഗ ദിന'ത്തോടനുബന്ധിച്ച്, ഏവർക്കും ഞാൻ ആശംസകൾ നേരുകയും യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു."- മറ്റൊരു സന്ദേശത്തിൽ ശ്രീ അമിത് ഷാ കുറിച്ചു.

 

 

SKY

 

**********************


(रिलीज़ आईडी: 2138563) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Assamese , Assamese , Assamese , Punjabi , Gujarati , Tamil