രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ജൂൺ 19 മുതൽ 21 വരെ ഉത്തരാഖണ്ഡ് സന്ദർശിക്കും
Posted On:
18 JUN 2025 6:25PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ജൂൺ 19 മുതൽ 21 വരെ ഉത്തരാഖണ്ഡ് (ഡെറാഡൂൺ) സന്ദർശിക്കും. ഈ സന്ദർശന വേളയിൽ, രാഷ്ട്രപതി നികേതനിൽ താമസിക്കുന്ന അവർ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും/ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
ജൂൺ 19 ന് രാഷ്ട്രപതി നികേതനിൽ ഒരു ആംഫി തിയേറ്റർ ഉദ്ഘാടനം ചെയ്യുകയും സ്റ്റാഫ് ക്വാർട്ടേഴ്സ്, കുതിരാലയങ്ങൾ, ബാരക്കുകൾ എന്നിവയ്ക്ക് തറക്കല്ലിടുകയും ചെയ്യും.
രാഷ്ട്രപതി നികേതനിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശന പരിപാടിയുടെ ഉദ്ഘാടനവും സന്ദർശകർക്കുള്ള സൗകര്യങ്ങൾ, കഫറ്റീരിയ, സുവനീർ ഷോപ്പ് തുടങ്ങിയ പൊതു സൗകര്യ സംവിധാനങ്ങളുടെ ഉദ്ഘാടനവും ജൂൺ 20ന് രാഷ്ട്രപതി നിർവഹിക്കും. രാഷ്ട്രപതി തപോവനിന്റെ ഉദ്ഘാടനവും രാഷ്ട്രപതി ഉദ്യാനത്തിന്റെ ശിലാസ്ഥാപനവും അവർ നടത്തും
2025 ജൂൺ 24 മുതൽ രാഷ്ട്രപതി നികേതനും രാഷ്ട്രപതി തപോവനവും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം ലഭിക്കും
ജൂൺ 20 ന്, ഡെറാഡൂണിൽ സ്ഥിതിചെയ്യുന്ന കാഴ്ച പരിമിതരുടെ ശാക്തീകരണത്തിനായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് രാഷ്ട്രപതി സന്ദർശിക്കും. കൂടാതെ അവിടെ ഒരു പ്രദർശനവും മാതൃക സ്കൂൾ സയൻസ് ലാബും വീക്ഷിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും. അതേദിനം വൈകുന്നേരം, നൈനിറ്റാൾ രാജ്ഭവൻ 125 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ രാജ്ഭവൻ ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് രാഷ്ട്രപതി പുറത്തിറക്കും.
ജൂൺ 21 ന്, അന്താരാഷ്ട്ര യോഗ ദിനത്തിൽ ഡെറാഡൂണിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് പോലീസ് ലൈൻ മൈതാനത്ത് നടക്കുന്ന ബഹുജന യോഗാഭ്യാസ പ്രകടന പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
*****
(Release ID: 2137534)