പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കുടുംബ പെൻഷൻകാരുടെയും സൂപ്പർ സീനിയർ പെൻഷൻകാരുടെയും പരാതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര പെൻഷൻ, പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (DoPPW) സംഘടിപ്പിക്കുന്ന ഒരു മാസത്തെ പ്രത്യേക കാമ്പെയ്ൻ 2.0 കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും

കുടുംബ പെൻഷൻകാരുടെയും സൂപ്പർ സീനിയർ പെൻഷൻകാരുടെയും 2210 പരാതികൾ പരിഹരിക്കുന്നതിനായി പെൻഷൻ വകുപ്പ് 2025 ജൂലൈയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക കാമ്പെയ്ൻ 2.0 ആരംഭിക്കും

കുടുംബ പെൻഷൻകാരുടെയും സൂപ്പർ സീനിയർ പെൻഷൻകാരുടെയും പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക കാമ്പെയ്ൻ 2.0 നെക്കുറിച്ച് നോഡൽ ഓഫീസർമാർക്ക് കേന്ദ്രപെൻഷൻ വകുപ്പ് പ്രത്യേക അറിയിപ്പുകൾ നൽകും

കുടുംബ പെൻഷൻകാരുടെയും സൂപ്പർ സീനിയർ പെൻഷൻകാരുടെയും പരാതി പരിഹാര പരിപാടി- കുടുംബ പെൻഷൻ പ്രത്യേക പരിപാടി 2.0 (#Special CampaignFamilyPension2.02.0 ) കേന്ദ്രപെൻഷൻ വകുപ്പ് സംഘടിപ്പിക്കുന്നു

Posted On: 11 JUN 2025 4:05PM by PIB Thiruvananthpuram
വിരമിച്ച കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ പെൻഷൻ സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിലൂടെ സ്ത്രീകളുടെ ശാക്തീകരണത്തിനും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
 
 ഇതുമായി ബന്ധപ്പെട്ട്, കുടുംബ പെൻഷൻകാരുടെയും സൂപ്പർ സീനിയർ പെൻഷൻകാരുടെയും പരാതികൾ സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ പരിഹരിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെയായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക കാമ്പെയ്ൻ 2.0 മിഷൻ മോഡ് സമീപനത്തോടെ നടത്താൻ തീരുമാനിച്ചു. കേന്ദ്ര ഉദ്യോഗസ്ഥ,പരാതി പരിഹാര, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് 'സ്പെഷ്യൽ കാമ്പെയ്ൻ 2.0 'ഉദ്ഘാടനം ചെയ്യും.
 
 ഈ പരിപാടിയുടെ ഭാഗമായി പരാതി പരിഹാര നടപടികൾക്കായി ആകെ 2210 പെൻഷൻ പരാതികൾ ഏറ്റെടുക്കുകയും 51 മന്ത്രാലയങ്ങൾ/വകുപ്പുകൾ/ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു.
 
പെൻഷൻകാരുടെ പരാതികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസർമാരുമായി 2025 ജൂൺ 11-ന് പെൻഷൻ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു തയ്യാറെടുപ്പ് യോഗം നടന്നു. 'സ്പെഷ്യൽ കാമ്പെയ്ൻ 2.0' സുഗമവും കാര്യക്ഷമവുമായ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
 
പരാതികൾക്ക് ഫലപ്രദമായ പരിഹാരം നൽകുക എന്നതാണ് കാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യമെന്ന് പെൻഷൻ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. അതിനാൽ, അന്തിമ പരിഹാരത്തിന് ശേഷം മാത്രമേ CPENGRAMS പോർട്ടലിൽനിന്ന്പരാതികൾഅവസാനിപ്പിക്കാവൂ എന്ന് അദ്ദേഹം നിർദ്ദേശം നൽകി. കൂടാതെ, ഈ പരാതി പരിഹാര പരിപാടിയുടെ നിർവഹണം കേന്ദ്ര പെൻഷൻ വകുപ്പ് ഏകോപിപ്പിക്കുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുമെന്ന് അറിയിച്ചു. കൂടാതെ, വിജയഗാഥകൾ/മികച്ച രീതികൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയം/വകുപ്പ്/ സ്ഥാപനം എന്നിവ പിഐബി/ട്വീറ്റ് വഴി വ്യാപകമായി പ്രചരിപ്പിക്കണമെന്നും അത് സംബന്ധിച്ച് ഒരു പകർപ്പ് ഈ വകുപ്പിന് നൽകണമെന്നും അറിയിച്ചു
 
കാമ്പെയ്‌നിന്റെ ഹാഷ്‌ടാഗ്: #SpecialCampaignFamilyPension2.0
 
*****
 

(Release ID: 2135813)