ഊര്‍ജ്ജ മന്ത്രാലയം
2025 ജൂൺ 9-ന്, രാജ്യത്തിൻറെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയായ 241 ജിഗാവാട്ട്, പീക്ക് ക്ഷാമമില്ലാതെ വിജയകരമായി നിറവേറ്റാൻ ഇന്ത്യയ്ക്കായി: ശ്രീ മനോഹർ ലാൽ
2024-25 കാലയളവിൽ ഇന്ത്യ 34 GW എന്ന എക്കാലത്തെയും ഉയർന്ന ഉത്പാദന ശേഷി കൂട്ടിച്ചേർത്തു, ഇതിൽ പുനരുപയോഗ ഊർജ്ജ വിഹിതം 29.5 ജിഗാവാട്ട് : ശ്രീ മനോഹർ ലാൽ
Posted On:
10 JUN 2025 6:22PM by PIB Thiruvananthpuram
വൈദ്യുതി മേഖലയിലെ 11 വർഷത്തെ പരിവർത്തനാത്മകമായ വളർച്ച കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
എല്ലാവർക്കും എല്ലായ്‌പ്പോഴും വൈദ്യുതി ലഭ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും രാജ്യത്തുടനീളമുള്ള 100% വീടുകളുടെയും വൈദ്യുതീകരണം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ പറഞ്ഞു. ഇന്ത്യ വൈദ്യുതി ആവശ്യകത പൂർണ്ണമായും നിറവേറ്റാൻ സ്വയം പര്യാപ്തമായി മാറിയെന്നും വൈദ്യുതി മിച്ച രാജ്യം എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള മുന്നേറ്റത്തിലാണെന്നും കേന്ദ്രമന്ത്രി ശ്രീ മനോഹർ പ്രഖ്യാപിച്ചു.
1. ക്ഷാമമില്ലാതെ തന്നെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ഇന്ത്യ നിറവേറ്റുന്നു
ശ്രദ്ധേയമായ വളർച്ചയും പ്രതിരോധശേഷിയും പ്രകടമാക്കിക്കൊണ്ട്, 2025 ജൂൺ 9-ന്, രാജ്യത്തിൻറെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയായ 241 ജിഗാവാട്ട്, പീക്ക് ക്ഷാമം കൂടാതെ വിജയകരമായി നിറവേറ്റാൻ ഇന്ത്യയ്ക്കായതായി കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ അറിയിച്ചു.
പീക്ക് സമയത്ത് വൈദ്യതി ക്ഷാമം അനുഭവപ്പെട്ടില്ല എന്ന ഈ നേട്ടം, രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിയാണ് തെളിയിക്കുന്നത്.
2. ബാറ്ററി ഊർജ്ജ സംഭരണത്തിൽ വലിയ മുന്നേറ്റം: 30 ജിഗാവാട്ട് ബാറ്ററി സംഭരണത്തിനായുള്ള VGF പദ്ധതി
ഊർജ്ജ സുരക്ഷയ്ക്കും പുനരുപയോഗ ഊർജ്ജ സംയോജനത്തിനുമുള്ള വലിയ മുന്നേറ്റത്തിന്റെ ഭാഗമായി, നിലവിലുള്ള 13.2 GWh ന് പുറമേ, 30 GWh ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായുള്ള (BESS) വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) പദ്ധതിക്ക് ഊർജ്ജ മന്ത്രാലയം അംഗീകാരം നൽകിയതായി ശ്രീ മനോഹർ ലാൽ പ്രഖ്യാപിച്ചു.
5,400 കോടി രൂപയുടെ ഈ പദ്ധതി 2028 ഓടെ രാജ്യത്തിന്റെ BESS ആവശ്യകത നിറവേറ്റുന്നതിനായി 33,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നു.
3. സംഭരണത്തിന് പ്രോത്സാഹനം: സംഭരണ പദ്ധതികൾക്ക് ISTS ഇളവ് നീട്ടി
സംഭരണ പദ്ധതികൾക്കുള്ള അന്തർസംസ്ഥാന പ്രസരണ സംവിധാന (ISTS) നിരക്കുകളിലുള്ള ഇളവ് 2028 ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര മന്ത്രി ശ്രീ മനോഹർ ലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് പ്രസ്തുത തീയതിക്ക് മുമ്പ് കമ്മീഷൻ ചെയ്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കും ഗുണം ചെയ്യും.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സംഭരണ ആവശ്യങ്ങൾ നിറവേറ്റുന്നതിലും പ്രസരണ ലൈനുകളുടെ ഉപയോഗം പരമാവധിയാക്കുന്നതിലും ഈ വിപുലീകരണം നിർണ്ണായകമാണ്.
4. 2034 ഓടെ ഇന്ത്യയുടെ ഗ്രിഡ് പുനർ നിർമ്മാണത്തിനായി UHV AC പ്രസരണ സംവിധാനം
അൾട്രാ ഹൈ വോൾട്ടേജ് ആൾട്ടർനേറ്റിംഗ് കറന്റ് (UHV AC) പ്രസരണ സംവിധാനം പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യ വൈദ്യുതി പ്രസരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ തയാറെടുക്കുകയാണെന്ന് ശ്രീ മനോഹർ ലാൽ പറഞ്ഞു.
2034 ഓടെയുള്ള വികസനത്തിനായി ഒമ്പത് 1100 കെവി ലൈനുകളും പത്ത് സബ്സ്റ്റേഷനുകളും കണ്ടെത്തി, സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 53,000 കോടി രൂപയായിരിക്കും നിക്ഷേപം.
5. വൈദ്യുതി പ്രസരണ ലൈനുകൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ചു
റൈറ്റ് ഓഫ് വേ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനായി, പ്രസരണ ലൈനുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂമിയ്ക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് ഒരു നാഴികക്കല്ലാണെന്ന് ശ്രീ മനോഹർ ലാൽ പറഞ്ഞു, .
ടവർ ഏരിയയ്ക്കുള്ള നഷ്ടപരിഹാരം ഭൂമിയുടെ വിലയുടെ 85% ൽ നിന്ന് 200% ആയും റൈറ്റ് ഓഫ് വേ (RoW) കോറിഡോറിന് 15% ൽ നിന്ന് 30% ആയും വർദ്ധിച്ചു, ഇത് വിലയെ വിപണി വിലയുമായി ബന്ധിപ്പിക്കുന്നു. 2025 മാർച്ച് 21 ന് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഹരിയാനയും ഡൽഹിയും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.
6. സംസ്ഥാന പ്രസരണ ഗ്രിഡുകളിൽ കൂടുതൽ സ്വകാര്യ നിക്ഷേപം
കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി, ലേറ്റ് പേയ്‌മെന്റ് സർചാർജ് (LPS) നിയമങ്ങൾ ഇൻട്രാ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റങ്ങൾ (സംസ്ഥാനത്തിനുള്ളിലെ പ്രസരണ സംവിധാനങ്ങൾ) ഉൾപ്പെടുത്തുന്നതിനായി വിപുലീകരിച്ചു. മുമ്പ് ഇന്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റങ്ങൾക്ക് (സംസ്ഥാനങ്ങൾക്കിടയിലെ പ്രസരണ സംവിധാനങ്ങൾ) മാത്രം ബാധകമായിരുന്നു ഈ നിർണ്ണായക പരിഷ്‌ക്കാരം. പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി ചെയ്യുന്നതിനായി ഇൻട്രാ-സ്റ്റേറ്റ് ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകൾ (സംസ്ഥാനങ്ങൾക്കിടയിലെ പ്രസരണ സംവിധാനങ്ങൾ) വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.
7. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മുഖേന 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ചരിത്രപരമായ 34 GW ഉത്പാദന ശേഷി കൂട്ടിച്ചേർത്തു
2024-25 കാലയളവിൽ ഇന്ത്യ ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും ഉയർന്ന 34 GW ഉത്പാദന ശേഷി കൂട്ടിച്ചേർത്തെന്നും, ഇതിൽ പുനരുപയോഗ ഊർജ്ജ ശേഷിയുടെ വിഹിതം 29.5 GW ആണെന്നും ശ്രീ മനോഹർ ലാൽ പറഞ്ഞു. രാജ്യത്തിന്റെ മൊത്തം സ്ഥാപിത ശേഷി ഇപ്പോൾ 472.5 GW ആയി ഉയർന്നു, 2014 ൽ ഇത് 249 GW ആയിരുന്നു.
8. 250 മെഗാവാട്ട് തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റ് (PSP) കമ്മീഷൻ ചെയ്തു
വൈദ്യുതി വിതരണവും ആവശ്യകതയും സന്തുലിതമാക്കാനുള്ള വഴക്കം ഗ്രിഡിന് നൽകും വിധം, ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റിന്റെ (PSP) 250 മെഗാവാട്ട് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. പീക്ക് സമയത്തെ ആവശ്യകത കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗ ഊർജ്ജം സമന്വയിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകും.
9. ദേശീയതലത്തിൽ ഊർജ്ജക്ഷാമം 0.1% എന്ന റെക്കോർഡിലേക്ക് താഴ്ന്നു
ഉത്പാദന, പ്രസരണ ശേഷികളിലെ ഗണ്യമായ വർദ്ധനവിന്റെ തെളിവായി, ഇന്ത്യയുടെ ദേശീയ ഊർജ്ജക്ഷാമം 2025 ഏപ്രിലിൽ 0.1% എന്ന ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2013-14 ൽ അനുഭവപ്പെട്ട 4.2% ക്ഷാമത്തിൽ നിന്ന് വലിയ മുന്നേറ്റത്തിന്റെ സൂചനയാണിത്.എല്ലാവർക്കും എല്ലായ്‌പ്പോഴും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നു എന്നർത്ഥം.
*****
(Release ID: 2135554)