ആയുഷ്
ദേശീയ ആരോഗ്യ ക്ഷേമ പ്രസ്ഥാനത്തിന് പ്രോത്സാഹനമേകി യോഗ പോർട്ടലിൽ രജിസ്ട്രേഷനുകളുടെ എണ്ണം 50,000 കടന്നു.
11,000-ത്തിലധികം സംഘടനകൾ രജിസ്റ്റർ ചെയ്ത രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മുന്നിൽ
രാജ്യവ്യാപകമായി മുന്നേറ്റം: സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, സമൂഹ സംഘടനകൾ എന്നിവ കൈകോർക്കുന്നു
Posted On:
10 JUN 2025 4:45PM by PIB Thiruvananthpuram
സമഗ്ര ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ ശക്തമായ നേതൃത്വത്തിന് തെളിവായി, ജൂൺ 21-ന് നടക്കുന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിന പരിപാടി (യോഗ സംഗമം) ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു.കൂട്ടായ പങ്കാളിത്തത്തിന്റെ ഒരു മാനകം സൃഷ്ടിച്ചുകൊണ്ട് 2025 ജൂൺ 21-ന് രാവിലെ 6:30 മുതൽ 7:45 വരെ യോഗ സംഗമം നടത്താൻ രാജ്യത്തുടനീളമുള്ള 50,000-ത്തിലധികം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
യോഗ സംഗമം 2025-ൽ പങ്കെടുക്കാൻ 11,000-ത്തിലധികം സംഘടനകൾ രജിസ്റ്റർ ചെയ്ത രാജസ്ഥാൻ ആണ് സംസ്ഥാനങ്ങളിൽ മുന്നിൽ. ഈ ശ്രദ്ധേയമായ പങ്കാളിത്തത്തിന് തൊട്ടുപിന്നാലെ 7,000-ത്തിലധികം രജിസ്ട്രേഷനുകളുമായി തെലങ്കാനയും 5,000-ത്തോളം രജിസ്ട്രേഷനുകളുമായി മധ്യപ്രദേശുമുണ്ട്
'ഏക ഭൂമിക്കും ഏക ആരോഗ്യത്തിനുമായി യോഗ ' എന്ന ഈ വർഷത്തെ പ്രമേയം ഐക്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തെ പ്രതിധ്വനിപ്പിക്കുന്നു. ഐഐടികൾ, ഐഐഎമ്മുകൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും നിരവധി കോർപ്പറേറ്റുകളും സ്വകാര്യ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു കൊണ്ട് ആഗോള ക്ഷേമത്തിനായുള്ള അവരുടെ സജീവമായ പ്രതിജ്ഞാബദ്ധത പ്രദർശിപ്പിക്കുന്നു.
മുൻ പതിപ്പുകളിൽ വിജയകരമായ വികേന്ദ്രീകൃത മാതൃകയിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആയുഷ് മന്ത്രാലയം, യോഗ സംഗമ പോർട്ടലായ Yoga.ayush.gov.in/yoga-sangam വഴി പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നു
യോഗ സംഗമത്തിൽ എങ്ങനെ പങ്കെടുക്കാം:
1.സന്ദർശിക്കുക:
2.നിങ്ങളുടെ ഗ്രൂപ്പോ സ്ഥാപനമോ രജിസ്റ്റർ ചെയ്യുക
3.2025 ജൂൺ 21-ന് രാവിലെ 6:30 മുതൽ 7:45 വരെ യോഗപ്രദർശനം നടത്തുക
4.ഔദ്യോഗിക അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പരിപാടിക്ക് ശേഷം പങ്കാളിത്ത വിശദാംശങ്ങൾ അപ്ലോഡ് ചെയ്യുക
ഒരു ലക്ഷത്തിലധികം സ്ഥലങ്ങളിൽ ഐഡിവൈ പരിപാടി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ കാലാതീതമായ ജ്ഞാനത്തിന്റെ ആഗോള ആഘോഷമായ യോഗ സംഗമം 2025ൽ ഒത്തുചേരാൻ ആയുഷ് മന്ത്രാലയം പൗരന്മാരെയും സ്ഥാപനങ്ങളെയും സമൂഹങ്ങളെയും ക്ഷണിക്കുന്നു. ആരോഗ്യകരവും കൂടുതൽ ഒരുമയുള്ളതുമായ ഒരു ലോകത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം .
****
(Release ID: 2135530)