ഭൗമശാസ്ത്ര മന്ത്രാലയം
ഇന്ത്യയുടെ പുനരുജീവന ശേഷിയുള്ള നീല സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രതിജ്ഞാബദ്ധത ഇന്ന് മൊണാക്കോ സമുദ്ര സമ്മേളനത്തിൽ കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ആവർത്തിച്ചു
തുടർച്ചയായ രണ്ട് സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മൊണാക്കോയിൽ ഇന്ത്യ-നോർവേ സമുദ്ര ഉടമ്പടി പ്രധാന ശ്രദ്ധാകേന്ദ്രമായി : ഡോ. ജിതേന്ദ്ര സിംഗ് ഇന്ത്യയുടെ സമുദ്ര വീക്ഷണം അവതരിപ്പിച്ചു
Posted On:
08 JUN 2025 7:10PM by PIB Thiruvananthpuram
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് മൊണാക്കോ സമുദ്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് , പുനരുജീവനശേഷിയുള്ള ഒരു നീല സമ്പദ്‌വ്യവസ്ഥയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ട് സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ രണ്ടുതവണയായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ലോക സമുദ്ര ദിനം" അനുസ്മരിച്ചുകൊണ്ട് സമുദ്ര സുസ്ഥിരതയ്ക്കുള്ള ആഗോള സഹകരണത്തിന്റെ പ്രതീകാത്മക ഇടപെടലെന്നോണം, കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും നോർവേയുടെ അന്താരാഷ്ട്ര വികസന മന്ത്രി ഓസ്മണ്ട് ഗ്രോവർ ഓക്രസ്റ്റും സംയുക്തമായി മൊണാക്കോയിലെ ഹെർക്കുൾ തുറമുഖത്ത് ചരിത്രപ്രസിദ്ധമായ നോർവീജിയൻ കപ്പലായ സ്റ്റാറ്റ്‌സ്‌റാഡ് ലെഹ്ംകലിൽ സമുദ്ര സ്ഥലപര ആസൂത്രണം (എംഎസ്‌പി) സംബന്ധിച്ച ഒരു ഉന്നതതല യോഗം നടത്തി.
നോർവേയിലെ കിരീടാവകാശി ഹാക്കോൺ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്ത പരിപാടി നീല സമ്പദ്‌വ്യവസ്ഥയിലെ സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സുപ്രധാന നയതന്ത്ര ഇടപെടലായി മാറി.
ഉദ്ഘാടന സെഷനിൽ സംസാരിച്ച ഡോ. ജിതേന്ദ്ര സിംഗ്, സുസ്ഥിര സമുദ്ര ഭരണത്തിനുള്ള ഒരു പ്രധാന സംവിധാനമായി സമുദ്ര സ്ഥലപര ആസൂത്രണംസ്വീകരിക്കുന്നതിലൂടെ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ എടുത്തുപറഞ്ഞു. "സമുദ്ര വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, തീരദേശ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനും എംഎസ്പി ഒരു ശാസ്ത്രാധിഷ്ഠിത ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിലുള്ള നയ തീരുമാനങ്ങളുടെയും പിന്തുണയോടെ പുനരുജീവന ശേഷിയുള്ള നീല സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
ഇന്തോ-നോർവീജിയൻ സംയുക്ത സമുദ്ര ഗവേഷണ സംരംഭത്തിന് കീഴിലുള്ള ഇന്ത്യ-നോർവേ എംഎസ്പി സഹകരണം ഇതിനകം തന്നെ വ്യക്തമായ ഫലങ്ങൾ നൽകിയിട്ടുണ്ട്. എംഎസ്പിയുടെ ശേഷി, പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും പൈലറ്റ് പ്രോജക്ടുകൾ തീരദേശത്തെ മണ്ണൊലിപ്പ് പരിഹരിക്കുന്നതിലും, ജൈവവൈവിധ്യം പരിപാലിക്കുന്നതിലും, മത്സ്യബന്ധനം, ടൂറിസം,ജൈവ സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട തല്പരകക്ഷികളെ ഉൾപ്പെടുത്തുന്നതിലും
പ്രതിഫലിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് അന്താരാഷ്ട്ര സമുദ്ര ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ SAHAV പോർട്ടലിന്റെ സമാരംഭം എന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഡിജിറ്റൽ പൊതു ഉൽപ്പന്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതുമായ ഒരു GIS അധിഷ്ഠിത പിന്തുണാ സംവിധാനമാണിത്. “ഈ സംവിധാനം നയരൂപകർത്താക്കൾ, ഗവേഷകർ, സമൂഹങ്ങൾ എന്നിവരെ തത്സമയ സ്ഥലപര ഡാറ്റനൽകി ശാക്തീകരിക്കുന്നു. ഇത് മികച്ച ആസൂത്രണവും പുനരുജീവന ശേഷിയുള്ള നിർവഹണ നടപടികളും പ്രാപ്തമാക്കുന്നു,” അദ്ദേഹം പറഞ്ഞു.
സുസ്ഥിര സമുദ്ര പരിപാലനത്തിൽ രാജ്യത്തിന്റെ ആഗോള നേതൃ ശേഷിയെ ശക്തിപ്പെടുത്തിക്കൊണ്ട്, തീരപ്രദേശത്തുടനീളം സമുദ്ര സ്ഥലപര ആസൂത്രണം വ്യാപിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. “നമ്മുടെ ശാസ്ത്രാധിഷ്ഠിതവും ഡാറ്റാധിഷ്ഠിതവുമായ സമീപനം, ജനങ്ങൾക്കും ഭൂമിക്കും പ്രയോജനപ്പെടുന്നവിധത്തിലുള്ള സമുദ്ര ഭരണത്തിനായുള്ള ഇന്ത്യയുടെ വീക്ഷണത്തെ വ്യക്തമാക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഉന്നതതല നോർവീജിയൻ നേതൃത്വത്തിന്റെ സാന്നിധ്യം ഇരു രാജ്യങ്ങളും സുസ്ഥിര സമുദ്ര സഹകരണത്തിന് നൽകുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു. ഇതുപോലുള്ള ഉഭയകക്ഷി യോഗങ്ങളും സംയുക്ത സംരംഭങ്ങളും സമുദ്ര വിഷയങ്ങളിൽ കൂടുതൽ ആഗോള ഏകോപനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച്, കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക സമ്മർദ്ദങ്ങളും സന്തുലിതമായ സമുദ്ര ഉപയോഗത്തിന്റെ ആവശ്യകത അത്യന്താപേക്ഷിതമാക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത് വളരെ പ്രധാനമാണ്
"സുസ്ഥിരമായ സമുദ്ര ഭാവിയിലേക്കുള്ള പങ്കാളിത്ത പാത ഇന്ത്യയും നോർവേയും പിന്തുടരുമ്പോൾ,നമ്മുടെ സമുദ്രങ്ങളുടെ ആരോഗ്യം നൂതനാശയങ്ങളെ മാത്രമല്ല, അന്താരാഷ്ട്ര സഹകരണത്തെയും ആശ്രയിച്ചിരിക്കുന്നു" എന്നതിന്റെ ഒരു ഉചിതമായ ഓർമ്മപ്പെടുത്തലായി സ്റ്റാറ്റ്‌സ്‌റാദ് ലെഹ്ംകലിലെ ഇന്നത്തെ പരിപാടി മാറിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
(Release ID: 2135147)
Visitor Counter : 2