ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു
ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) സ്ഥാപിതമായതോടെ ഔദ്യോഗിക ഭാഷാ വകുപ്പ് സമ്പൂർണ വകുപ്പായി മാറിയിരിക്കുന്നു.
Posted On:
06 JUN 2025 5:24PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഔദ്യോഗിക ഭാഷാ സെക്രട്ടറി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗ നിർദ്ദേശത്തിൽ ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) സ്ഥാപിതമായതോടെ ഔദ്യോഗിക ഭാഷാ വകുപ്പ് ഇപ്പോൾ ഒരു സമ്പൂർണ വകുപ്പായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വിദേശ ഭാഷകളുടെ സ്വാധീനത്തിൽ നിന്ന് ഭരണമേഖലയെ മോചിപ്പിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചിന്താരീതികൾ, വിശകലനം, തീരുമാനമെടുക്കൽ തുടങ്ങിയ പ്രക്രിയകൾ നമ്മുടെ മാതൃഭാഷയിലായിരിക്കുമ്പോൾ മാത്രമേ നമ്മുടെ മികവ് പൂർണ്ണമായും പ്രയോജനപ്പെടുത്താനാവൂ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇന്ത്യയെ അതിന്റെ അനശ്വരമായ ശ്രേഷ്ഠപദവിയിലേക്ക് തിരികെ എത്തിക്കാൻ കഴിയൂ എന്ന് ശ്രീ ഷാ പറഞ്ഞു.

നമ്മുടെ എല്ലാ ഭാഷകളും പൂർണ്ണമായും മറ്റ് ഭാഷകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവ ഓരോന്നിന്റെയും വികസനത്തിലൂടെ മാത്രമേ എല്ലാ ഭാഷകളുടെയും സമ്പൂർണ്ണ വികസനം സാധ്യമാകൂ എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നമ്മുടെ ഭാഷകൾ നമ്മുടെ നദികൾ പോലെയാണ്. അവ സംയോജിച്ച് ഇന്ത്യൻ സംസ്കാരത്തിന്റെ ഗംഗയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ ആത്മാവാണെന്നും നമ്മുടെ സംസ്കാരം രാജ്യത്തിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഉൾക്കൊള്ളുന്ന, ഇന്ന് ഉദ്ഘാടനം ചെയ്ത ഈ ഭാഷ വിഭാഗം എല്ലാ ഭാഷകൾക്കും ശക്തവും സംഘടിതവുമായ ഒരു വേദി നൽകുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.
എല്ലാ ഭാഷകളുടെയും അന്തസത്ത , സമ്പന്നത, സംവേദനക്ഷമത എന്നിവയിൽ ന്യൂനത വരാതെ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ മേൽ ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ നാം തീർച്ചയായും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
*****
(Release ID: 2134695)