കൃഷി മന്ത്രാലയം
azadi ka amrit mahotsav

വികസിത് കൃഷി സങ്കൽപ്പ് അഭിയാന്റെ നാലാം ദിവസം ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഉത്തർപ്രദേശിലെ മീററ്റിൽ എത്തി

ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഗ്രാമീണ മേഖലയിൽ കർഷകരുമായി സംവദിച്ചു

Posted On: 01 JUN 2025 6:50PM by PIB Thiruvananthpuram

വികസിത് കൃഷി സങ്കൽപ്പ് അഭിയാന്റെ നാലാം ദിവസം കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഉത്തർപ്രദേശിലെ മീററ്റിൽ കർഷകരുമായി സംവദിച്ചു. മീററ്റിലെ ദഭ്തുവ  ഗ്രാമത്തിൽ, കേന്ദ്ര കൃഷി മന്ത്രി കർഷകരുമായി ആശയവിനിമയം നടത്തി. തുടർന്ന് ജംഗേതി ഗ്രാമത്തിലും അദ്ദേഹം അനൗപചാരിക സംഭാഷണം നടത്തി.

 കർഷകരുമായി നേരിട്ട് സംഭാഷണം നടത്തുന്നതിനാണ് കാർഷിക ശാസ്ത്രജ്ഞരടങ്ങുന്ന ഒരു സംഘവുമായി എത്തി സന്ദർശനം നടത്തിയതെന്ന് ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിച്ച ശ്രീ ചൗഹാൻ പറഞ്ഞു. നൂതന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ഗ്രാമസഭകളിൽ (ചൗപലുകൾ) ഇത്തരം സംഭാഷണങ്ങൾ നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം

 കാർഷിക മേഖലയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ചെലവ് കുറയ്ക്കുന്നതിനും, ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനും, നഷ്ടം പ്രതിരോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. 'വികസിത് കൃഷി സങ്കൽപ് അഭിയാന്റെ' പ്രധാന ലക്ഷ്യങ്ങളാണിവയെന്ന് അദ്ദേഹം വ്യക്തമാക്കി .


(Release ID: 2133213)