കൃഷി മന്ത്രാലയം
ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
28 MAY 2025 3:12PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയോഗം ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി. 14 ഖാരിഫ് വിളകൾക്കുള്ള MSP വർധനയ്ക്കാണ് അംഗീകാരമേകിയത്.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2025-26ലെ ഖാരിഫ് വിപണനകാലയളവിലെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വർധന നൈജർ സീഡിനാണ് (ക്വിന്റലിന് 820 രൂപ). റാഗി (ക്വിന്റലിന് 596 രൂപ), പരുത്തി (ക്വിന്റലിന് 589 രൂപ), എള്ള് (ക്വിന്റലിന് 579 രൂപ) എന്നിവയുടെ MSPയും വർധിപ്പിച്ചിട്ടുണ്ട്.
ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവില
(രൂപ/ ക്വിന്റൽ)
ക്രമനമ്പർ
|
വിളകൾ
|
MSP 2025-26
|
2025-26 ഖാരിഫ് കാലയളവിലെ ചെലവ്*
|
ചെലവു കഴിച്ചുള്ള ലാഭം (%)
|
MSP
|
2025-26ൽ MSPയിലെ വർധന
|
|
ധാന്യങ്ങൾ
|
2024-25
|
2013-14
|
2024-25നെ അപേക്ഷിച്ച്
|
2013-14നെ അപേക്ഷിച്ച്
|
|
|
|
|
|
|
|
|
1.
|
നെല്ല്
|
സാധാരണ
|
2369
|
1579
|
50
|
2300
|
1310
|
69
|
1059
(81%)
|
|
ഗ്രേഡ് എ^
|
2389
|
-
|
-
|
2320
|
1345
|
69
|
1044
(78%)
|
2.
|
മണിച്ചോളം
|
ഹൈബ്രിഡ്
|
3699
|
2466
|
50
|
3371
|
1500
|
328
|
2199
(147%)
|
|
മാൽദാണ്ഡി^
|
3749
|
-
|
-
|
3421
|
1520
|
328
|
2299
(147%)
|
3.
|
ബജ്റ
|
2775
|
1703
|
63
|
2625
|
1250
|
150
|
1525
(122%)
|
4.
|
കൂവരക്
|
4886
|
3257
|
50
|
4290
|
1500
|
596
|
3386
(226%)
|
5.
|
ചോളം
|
2400
|
1508
|
59
|
2225
|
1310
|
175
|
1090
(83%)
|
|
പയർവർഗ്ഗങ്ങൾ
|
|
|
|
|
|
|
|
6.
|
തുവര
|
8000
|
5038
|
59
|
7550
|
4300
|
450
|
3700
(86%)
|
7.
|
ചെറുപയർ
|
8768
|
5845
|
50
|
8682
|
4500
|
86
|
4268
(95%)
|
|
വിളകൾ
|
MSP 2025-26
|
2025-26 ഖാരിഫ് കാലയളവിലെ ചെലവ്*
|
ചെലവു കഴിച്ചുള്ള ലാഭം (%)
|
MSP
|
2025-26ൽ MSPയിലെ വർധന
|
|
|
|
|
|
2024-25
|
2013-14
|
2024-25നെ അപേക്ഷിച്ച്
|
2013-14നെ അപേക്ഷിച്ച്
|
8.
|
ഉഴുന്ന്
|
7800
|
5114
|
53
|
7400
|
4300
|
400
|
3500
(81%)
|
|
എണ്ണക്കുരു
|
|
|
|
|
|
|
|
9.
|
നിലക്കടല
|
7263
|
4842
|
50
|
6783
|
4000
|
480
|
3263
(82%)
|
10.
|
സൂര്യകാന്തി വിത്ത്
|
7721
|
5147
|
50
|
7280
|
3700
|
441
|
4021
(109%)
|
11.
|
സോയാബീൻ (മഞ്ഞ)
|
5328
|
3552
|
50
|
4892
|
2560
|
436
|
2768
(108%)
|
12.
|
എള്ള്
|
9846
|
6564
|
50
|
9267
|
4500
|
579
|
5346
(119%)
|
13.
|
നൈജർസീഡ്
|
9537
|
6358
|
50
|
8717
|
3500
|
820
|
6037
(172%)
|
|
വാണിജ്യപരം
|
|
|
|
|
|
|
|
14.
|
പരുത്തി
|
(ഇടത്തരം നാര്)
|
7710
|
5140
|
50
|
7121
|
3700
|
589
|
4010
(108%)
|
|
(നീണ്ട നാര്)^
|
8110
|
-
|
-
|
7521
|
4000
|
589
|
4110
(103%)
|
|
|
|
|
|
|
|
|
|
|
|
* കൂലിപ്പണി, കാളയ്ക്കുള്ള നിരക്ക്/യന്ത്രത്തിന്റെ നിരക്ക്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്ത്, രാസവളം, മറ്റു വളങ്ങൾ, ജലസേചന നിരക്ക് തുടങ്ങിയവയ്ക്കായുള്ള ചെലവുകളടക്കം എല്ലാ ചെലവുകളും ഉൾപ്പെടുന്നു. ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പ് സെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, മറ്റു വിവിധ ചെലവുകൾ, കുടുംബാധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യം എന്നിവയും ഉൾപ്പെടുന്നു.
^ നെല്ല് (ഗ്രേഡ് എ), മണിച്ചോളം (മാൽദാണ്ഡി), പരുത്തി (നീണ്ട നാര്) എന്നിവയ്ക്കായി ചെലവുവിവരം പ്രത്യേകം സമാഹരിച്ചിട്ടില്ല.
2025-26 വിപണനകാലയളവിലെ ഖാരിഫ് വിളകളുടെ എംഎസ്‌പി വർധന, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങു കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമാണ്. കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവ് ഏറ്റവും കൂടുതലായി കണക്കാക്കപ്പെടുന്നത് ബജ്റ (63%), ചോളം (59%), തുവര (59%), ഉഴുന്ന് (53%) എന്നിവയ്ക്കാണ്. ബാക്കിയുള്ള വിളകൾക്ക്, കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവിന്റെ 50% ലാഭമായി കണക്കാക്കുന്നു.
സമീപ വർഷങ്ങളിൽ, ഈ വിളകൾക്ക് ഉയർന്ന MSP വാഗ്ദാനം ചെയ്ത്, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന എന്നിവ ഒഴികെയുള്ള വിളകളുടെ കൃഷിയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.
2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ 7608 ലക്ഷം മെട്രിക് ടൺ നെല്ലാണു സംഭരിച്ചത്. 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഈ സംഖ്യ 4590 ലക്ഷം മെട്രിക് ടൺ മാത്രമായിരുന്നു.
2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ 14 ഖാരിഫ് വിളകളുടെ മൊത്തം സംഭരണം 7871 ലക്ഷം മെട്രിക് ടണ്ണാണ്. എന്നാൽ, 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഈ സംഖ്യ 4679 ലക്ഷം മെട്രിക് ടൺ മാത്രമാണ്.
2014-15 - 2024-25 കാലയളവിൽ നെൽകൃഷിക്കാർക്ക് MSP അടിസ്ഥാനത്തിൽ നൽകിയ തുക 14.16 ലക്ഷം കോടി രൂപയാണ്. എന്നാൽ, 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ നൽകിയത് 4.44 ലക്ഷം കോടി രൂപ മാത്രമാണ്.
14 ഖാരിഫ് വിളകൾ കൃഷിചെയ്യുന്ന കർഷകർക്ക് 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ MSP അടിസ്ഥാനത്തിൽ നൽകിയ തുക 16.35 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഇത് 4.75 ലക്ഷം കോടി രൂപ മാത്രമാണ്.
***
NK
(Release ID: 2132037)