ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു

ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമവും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: ശ്രീ ജോർജ് കുര്യൻ

Posted On: 16 MAY 2025 7:57PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 16 മെയ് 2025 

 

2025-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ആദ്യ വിമാനം ഇന്ന് കൊച്ചിയിൽ നിന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. എംബാർക്കേഷൻ പോയിന്റിൽ തീർത്ഥാടകരെ അഭിസംബോധന ചെയ്ത മന്ത്രി സുഗമവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ യാത്രയാകട്ടെ എന്ന് തീർത്ഥാടകർക്ക് ഹൃദയംഗമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ്, തീർത്ഥാടകരുടെ സുഖസൗകര്യങ്ങളും ക്ഷേമവും ഉറപ്പാക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ കുര്യൻ തീർത്ഥാടകർക്ക് ഉറപ്പു നൽകി . "വൈദ്യസഹായവും ലോജിസ്റ്റിക്കൽ സഹായവും ഉൾപ്പെടെ സുഗമമായ തീർത്ഥാടന അനുഭവം സാധ്യമാക്കുന്നതിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായും സൗദി അറേബ്യൻ അധികൃതരുമായും ചേർന്ന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

ഹജ്ജ് തീർത്ഥാടനം കൂടുതൽ സമഗ്രവും കാര്യക്ഷമവുമാക്കുന്നതിന് ഗവൺമെന്റ് നടത്തിവരുന്ന ശ്രമങ്ങൾ തീർത്ഥാടകരുമായി സംവദിക്കവേ മന്ത്രി എടുത്തുപറഞ്ഞു. അപേക്ഷാ പ്രക്രിയയുടെ ഡിജിറ്റലൈസേഷൻ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത മെച്ചപ്പെടുത്തൽ, എംബാർക്കേഷൻ പോയിന്റുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഈ വർഷം നടപ്പാക്കിയ സുപ്രധാന പരിഷ്കാരങ്ങൾ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ഹജ്ജ് പ്രക്രിയ കൂടുതൽ പ്രാപ്യമാക്കിയിട്ടുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

യാത്രയ്ക്ക് എത്തിയ തീർത്ഥാടകർ, കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ നൂതനാശയങ്ങൾ, മറ്റ് പരിഷ്കാരങ്ങൾ എന്നിവയിലൂടെ, 2025 ലെ ഹജ്ജ് തീർത്ഥാടകരുടെ പുണ്യയാത്ര മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

***************


(Release ID: 2129214)
Read this release in: English , Urdu , Hindi , Marathi